പുറം വേദനയും ക്ഷീണവും
പുറം വേദനയും ക്ഷീണവും
40 വയസുള്ള ഉദ്യോഗസ്‌ഥയാണ് ഞാൻ. ഈയിടെയായി പുറംവേദനയും തോളിലും കാലിലും വേദനയും ഉണ്ടാകുന്നു. ജോലി ചെയ്യാൻ യാതൊരു ഉന്മേഷവും ഇല്ല. എപ്പോഴും ക്ഷീണം തോന്നുന്നു. ഡോക്ടറെ കണ്ടപ്പോൾ Fibromyalgia ആണെന്നു പറഞ്ഞു. മരുന്നു കഴിക്കുന്നുണ്ട്. ഫിസിയോതെറാപ്പിയിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുമോ

Fibromyalgia യ്ക്ക് ഫിസിയോതെറാപ്പിയിൽ ഒരുപാട് ചികിത്സകൾ ഇന്ന് ലഭ്യമാണ്. IFT, Ultrasound Therapy, Myofascial Release, Stretching, Strengthening, Relaxation തുടങ്ങിയ വ്യായാമങ്ങളിലൂടെ വേദന കുറയ്ക്കാനും മസിലുകൾ ബലപ്പെടുത്താനും സാധിക്കും. നല്ല ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ സഹായത്തോടെ ഇതെല്ലാം ചെയ്യുകയാണെങ്കിൽ വേദന ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.


ആര്യാദേവി എൻ.എസ്
ഫിസിയോതെറാപ്പിസ്റ്റ് , റിനൈ മെഡിസിറ്റി, പാലാരിവട്ടം