ഫോളേറ്റും ആരോഗ്യവും
ഫോളേറ്റും ആരോഗ്യവും
വി​റ്റാ​മി​ൻ ബി9 ​ആ​ണു ഫോ​ളി​ക്കാ​സി​ഡ്. ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന ത​രം വി​റ്റാ​മി​നാ​ണ് ഫോ​ളി​ക്കാ​സി​ഡ് അ​ഥ​വാ ഫോ​ളേ​റ്റ്. വി​ള​ർ​ച്ച, ഓ​ർ​മ​ക്കു​റ​വ്, ത​ല​ച്ചോ​റിന്‍റെ​യും ഞ​ര​ന്പു​ക​ളു​ടെ​യും വ​ള​ർ​ച്ച മു​ര​ടി​ക്ക​ൽ, ക്ഷീ​ണം, ച​ർ​മ​ത്തി​ലു​ണ്ടാ​കു​ന്ന വി​ള​ള​ൽ, നാ​ക്കി​ലു​ണ്ടാ​കു​ന്ന വ്ര​ണം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഫോ​ളി​ക്കാ​സി​ഡിന്‍റെ കു​റ​വു​മൂ​ല​വും ഉ​ണ്ടാ​കാം. ജ​ന​ന​വൈ​ക​ല്യ​ങ്ങ​ൾ, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ, ഓ​സ്റ്റി​യോ​പൊ​റോ​സി​സ്, ആ​മാ​ശ​യ കാ​ൻ​സ​ർ, വ​ന്ധ്യ​ത എ​ന്നി​വ​യും ഫോ​ളി​ക്കാ​സി​ഡിന്‍റെകു​റ​വു മൂ​ലം ഉ​ണ്ടാ​കാ​മെ​ന്നു വി​ദ​ഗ്ധ​ർ.

ര​ക്ത​ത്തി​ലു​ള​ള ഹോ​മോ​സി​സ്റ്റൈ​ൻ എ​ന്ന അ​മി​നോ​ആ​സി​ഡിന്‍റെ തോ​തു കു​റ​ച്ച് ഹൃ​ദ​യ​രോ​ഗ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ഹൃ​ദ​യാ​ഘാ​തം, മ​സ്തി​ഷ്കാ​ഘാ​തം എ​ന്നി​വ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു.

കു​ട​ൽ, സ്ത​നം എ​ന്നി​വ​യി​ലെ അ​ർ​ബു​ദ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. വ​ള​ർ​ച്ച​യ്ക്കും പ്ര​ത്യു​ത്പാ​ദ​ന​ധ​ർ​മ​ങ്ങ​ൾ​ക്കും അ​വ​ശ്യ​പോ​ഷ​കം. പ്ര​സ​വ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്നു. ഗ​ർ​ഭ​സ്ഥ​ശി​ശു​വിന്‍റെ ത​ല​ച്ചോ​റി​നും ന​ട്ടെല്ലി​നും വൈ​ക​ല്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു ഗു​ണ​പ്ര​ദം. ഗ​ർ​ഭ​കാലത്തിന്‍റെ ആ​ദ്യ​ആ​ഴ്ച​ക​ളി​ൽ അ​വ​ശ്യ​പോ​ഷ​കം.


പേ​ശി​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്കും വി​കാ​സ​ത്തി​നും സ​ഹാ​യ​കം. ചു​വ​ന്ന ര​ക്താ​ണു​ക്ക​ളു​ടെ നി​ർ​മാ​ണ​ത്തി​നു സ​ഹാ​യി​ക്കു​ന്നു. കോ​ശ​ങ്ങ​ളി​ലെ ഡി​എ​ൻ​എ​യു​ടെ നി​ർ​മാ​ണ​ത്തി​ൽ മ​റ്റ് എ​ൻ​സൈ​മു​ക​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്നു. ഹീ​മോ​ഗ്ലോ​ബിന്‍റെ നി​ർ​മാ​ണ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്നു. ഉ​ത്ക​ണ്ഠ, വി​ഷാ​ദ​രോ​ഗം തു​ട​ങ്ങി​യ മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.
​ശ​താ​വ​രി, മ​ധു​ര​നാ​ര​ങ്ങ, വെണ്ടയ്ക്ക, സ്ട്രോ​ബ​റി, ബീ​റ്റ്റൂട്ട്, കൂ​ണ്‍, ബീ​ൻ​സ്, പ​യ​ർ, കോ​ളി​ഫ്ള​വ​ർ, ഓ​റ​ഞ്ച്, നാ​ര​ങ്ങ, ത​ക്കാ​ളി, ഏ​ത്ത​പ്പ​ഴം, ചീ​ര പോ​ലെ ഇ​രു​ണ്ട പ​ച്ച​നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ൾ, പാ​ലു​ത്പ​ന്ന​ങ്ങ​ൾ, വെ​ണ്ണ, കാ​ര​റ്റ് തു​ട​ങ്ങി​യ​വ​യി​ൽ ഫോ​ളി​ക്ക്ആ​സി​ഡ് ധാ​രാ​ളം