ഹീമോഗ്ലോബിൻ വർധിക്കാൻ മാതളനാരങ്ങ
ഹീമോഗ്ലോബിൻ വർധിക്കാൻ മാതളനാരങ്ങ
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത ഫലമാണു മാതളനാരങ്ങ. നാരുകൾ, വിറ്റാമിൻ എ,സി, ഇ, ബി5, ബി3, ഇരുമ്പ്, ഫോളിക്കാസിഡ്, പൊട്ടാസ്യം... തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഫലം.
ദഹനത്തിനു സഹായകമായ എൻസൈമുകളെ ഉത്പാദിപ്പിക്കാൻ മാതളജ്യൂസ് ഗുണപ്രദം. മലബന്ധം കുറയ്ക്കുന്നതിനും മാതളജ്യൂസ് ഫലപ്രദം. ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. വിശപ്പു കൂട്ടാൻ മാതളജ്യൂസ് ഫലപ്രദം.

വിവിധതരം കാൻസറുകളെ തടയാൻ മാതളനാരങ്ങയ്ക്കു കഴിവുളളതായി പഠനങ്ങൾ പറയുന്നു. സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, ശ്വാസകോശകാൻസർ എന്നിവയെ തടയും. മാതളനാരങ്ങയുടെ അല്ലികൾ കഴിക്കുന്നതിനേക്കാൾ ഗുണപ്രദം ജ്യൂസാണെന്നും ചില പഠനങ്ങൾ പറയുന്നു.

മാതളനാരങ്ങ ജ്യൂസ് പതിവായി കഴിച്ചാൽ കൊളസ്ട്രോൾ കുറയ്ക്കാമെന്നു വിദഗ്ധർ. നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവു കൂട്ടാം. ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ അളവു കുറയ്ക്കാം..

മാതളനാരങ്ങ അൽസ്ഹൈമേഴ്സ്, പൈൽസ് എന്നിവയെ തടയുന്നു. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നു. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ബാക്ടീരിയയെ നശിപ്പിക്കുന്നു. ശ്വാസത്തിലെ ദുർഗന്ധം അകറ്റുന്നു. ഹൈപ്പർ അസിഡിറ്റി കുറയ്ക്കാൻ ആൽക്കലൈൻ സ്വഭാവമുളള മാതളജ്യൂസ് ഫലപ്രദം. അതുപോലെ തന്നെ കുട്ടികളുടെ ആമാശയത്തിൽ കാണപ്പെടുന്ന ദോഷകരമായ വിരകളെ നശിപ്പിക്കുന്നതിനും മാതളജ്യൂസ് ഫലപ്രദമാണത്രേ.

കാൻസർ ചികിത്സയായ കീമോ തെറാപ്പിക്കു വിധേയമാകുന്നവർ പതിവായി മാതളനാരങ്ങ കഴിക്കുന്നതു വളരെ നല്ലതാണ്. രക്‌തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതിൽ നിലനിർത്താൻ മാതളനാരങ്ങയ്ക്ക് അദ്്ഭുതകരമായ ശേഷിയുണ്ട്. ഹീമോഗ്ലോബിന്റെ അളവു കൂട്ടാനും സഹായകം. രക്‌തത്തിന്റെ കൗണ്ട് നോർമൽ ആണെങ്കിൽ മാത്രമേ കീമോ നല്കുകയുളളൂ.


മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പനി, ജലദോഷം എന്നിവയെ പടിക്കു പുറത്തു നിർത്തും. രോഗപ്രതിരോധശക്‌തി കൂട്ടുന്നു. വൈറസുകളെ തുരത്തുന്നു. ചുമ കുറയ്ക്കാനും മാതളനാരങ്ങയുടെ നീര് ഗുണപ്രദം.

ഗർഭിണികൾക്കും മാതളനാരങ്ങ ഉത്തമം. മാതളനാരങ്ങയിലടങ്ങിയിരിക്കുന്ന ഇരുമ്പ് അനീമിയ അഥവാ വിളർച്ച അകറ്റാൻ ഫലപ്രദം. രക്‌തശുദ്ധീകരണത്തിനും നല്ലത്. ഗർഭസ്‌ഥശിശുവിന്റെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഓർമശക്‌തി മെച്ചപ്പെടുത്തുന്നതിനും സഹായകം.

സന്ധിവാതം മൂലമുളള വേദന കുറയ്ക്കാൻ മാതളനാരങ്ങ ഫലപ്രദം. സന്ധികളിൽ എല്ലുമായി ബന്ധപ്പെട്ടു കാണപ്പെടുന്ന കാർട്ടിലേജ് കോശങ്ങളുടെ ആരോഗ്യത്തിന് മാതളനാരങ്ങയുടെ സത്തിനു കഴിവുളളതായി ഗവേഷകർ പറയുന്നു.

ഹൃദയാരോഗ്യം നിലനിർത്തുന്നതിനും മാതളനാരങ്ങ ഉത്തമം. രക്‌തക്കുഴലുകളുടെ ഉൾവ്യാസം കുറഞ്ഞ് രക്‌തസഞ്ചാരത്തിനു പ്രയാസമുണ്ടാകുന്ന അവസ്‌ഥ തടയാൻ മാതളനാരങ്ങയുടെ ജ്യൂസിനു കഴിവുളളതായി ഗവേഷകർ പറയുന്നു. ബിപി സാധാരണ തോതിൽ നിലനിർത്തുന്നതിനും സഹായകം. മാതളഅല്ലികൾ പതിവായി കഴിച്ചാൽ ചർമത്തിനു ചുളിവുണ്ടാകില്ല. വിലയേറിയ ഫലം. പക്ഷേ, അതിന്റെ ഗുണങ്ങൾ വിലമതിക്കാനാകാത്തതാണ്.

തയാറാക്കിയത്: <യ>ടി.ജി.ബൈജുനാഥ്