വിളർച്ച തടയാൻ നെല്ലിക്ക ടോണിക്
വിളർച്ച തടയാൻ നെല്ലിക്ക ടോണിക്
നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടു തുടച്ചെടുത്ത് ഭരണിയിൽ നിറയ്്ക്കുക. ഇതിലേക്കു ശുദ്ധമായ തേൻ, നെല്ലിക്ക മൂടിക്കിടക്കത്തക്കവിധം ഒഴിക്കക. ഭരണി വായു കടക്കാത്തവിധം മൂടിക്കെട്ടി മാസങ്ങളോളം സൂക്ഷിക്കുക. അപ്പോഴേക്കും നെല്ലിക്കയുടെ സത്ത് തേനുമായി ചേർന്ന് നല്ല ലായനി രൂപത്തിൽ ആയിക്കഴിഞ്ഞിരിക്കും.

ഇതു ദിവസവും ഓരോ സ്പൂൺ അളവിൽ കഴിച്ചാൽ രോഗങ്ങൾ അകന്നുനില്ക്കും. നെല്ലിക്കാനീരും തേനും ചേർത്തു കഴിച്ചാൽ കാഴ്ചശക്‌തി മെച്ചപ്പെടും. ആന്റി ഓക്സിഡന്റുകളുടെ ഉറവിടങ്ങളായ തേനും നെല്ലിക്കയും ഒന്നുചേർന്നാൽ പിന്നത്തെ കഥ പറയണോ? രോഗപ്രതിരോധശക്‌തി പതിന്മടങ്ങു കൂടും. ശരീരവും മനസും തെളിയും. ആരോഗ്യജീവിതം ഉറപ്പാക്കാം. തേനിനു പകരം ശുദ്ധമായ ശർക്കരയും ഉപയോഗിക്കാം.


തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്