ഉറക്കക്കുറവിനും നാഡീ ഉദ്ദീപനത്തിനും ‘അമൽപ്പൊരി’ (സർപ്പഗന്ധി)
ഉറക്കക്കുറവിനും നാഡീ ഉദ്ദീപനത്തിനും ‘അമൽപ്പൊരി’ (സർപ്പഗന്ധി)
ഉറക്കം കുറഞ്ഞവർക്ക് തലച്ചോറിലുള്ള നാഡികളെ ഉദ്ദീപിപ്പിച്ച് ശാന്തമായ ഉറക്കമുണ്ടാക്കുന്ന ഒരു വിശിഷ്‌ട ഔഷധസസ്യമാണ് അമൽപ്പൊരി. സർപ്പഗന്ധി എന്ന പേരിലും അറിയപ്പെടുന്നു.

രക്‌തസമ്മർദത്തിനുള്ള സിദ്ധൗഷധങ്ങൾ തയാറാക്കുന്നത് അമൽപ്പൊരിയിൽ നിന്നാണ്. എല്ലാവിധ വിഷകോപങ്ങൾക്കും കൊടുക്കുന്ന കഷായയോഗങ്ങളിലെ പ്രധാന ചേരുവയാണ്. രക്‌തസമ്മർദത്തിന് ആയുർവേദം നിർദേശിക്കുന്ന സർപ്പഗന്ധഘനവടി അമൽപ്പൊരി പ്രധാനമായി ചേർത്ത് തയാർ ചെയ്യുന്ന ഗുളികയാണ്. അമൽപ്പൊരി വേര് ഉണക്കിപ്പൊടിച്ച് സൂഷ്മചൂർണമാക്കി ഒരു ഗ്രാം വീതം തൃഫലാചൂർണത്തിൽ ചേർത്തുകൊടുത്താൽ കൂടിയ രക്‌തസമ്മർദം കുറയും. തലവേദനയും തലചുറ്റലും മാറിക്കിട്ടും.


പാതിരിവേര്, പയ്യാനിവേര്, കൂവളവേര്, മുഞ്ഞവേര്, ചെറുവഴുതിനവേര്, വേപ്പിൻതോൽ, തഴുതാമവേര്, അമുക്കുരം, കുറുന്തോട്ടിവേര്, കണ്ടകാരിച്ചുണ്ട, ഞെരിഞ്ഞിൽ, അരത്ത, പ്രസാരണി, ജഡാമാഞ്ചി അമൃത് ഇവയെല്ലാം കൂടിയതിന്റെ നാലിൽ ഒരു ഭാഗം ചുമന്ന അമൽപ്പൊരി വേര് ചേർത്ത് കഷായം വച്ച് രണ്ടു നേരം ഉപയോഗിച്ചാൽ രക്‌താദിമർദം, അഗ്നിദീപ്തി, മനശാന്തി, സുഖനിദ്ര, ആരോഗ്യം എന്നിവ അനുഭവപ്പെടും.

കുടുംബം: അപ്പോ സൈനേസി
ശാസ്ത്രനാമം: റാവോൾഫിയ സെർപ്പന്റൈന ബെൻത്
സംസ്കൃതം: സർപ്പഗന്ധം, സർപ്പാദനി.

തയാറാക്കിയത്: <യ>എം.എം. ഗാഥ, വെള്ളിയൂർ