ജൈവപച്ചക്കറികൾ ആരോഗ്യജീവിതത്തിന്
ജൈവപച്ചക്കറികൾ  ആരോഗ്യജീവിതത്തിന്
പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ ആ​ഹാ​ര​ക്ര​മം പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തും..
* അ​വ​യി​ലു​ള​ള വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും ആ​ന്‍റിഓ​ക്സി​ഡ​ൻ​റു​ക​ളും രോ​ഗാ​ണു​ക്ക​ള തു​ര​ത്താ​നു​ള​ള ശേ​ഷി മെ​ച്ച​പ്പെ​ടു​ത്തു​ന്നു.
* എ​ന്നാ​ൽ, ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ച്ച​ക്ക​റി​ക​ളാ​ണ് ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വേ​ണ്ട​ത്. പ​ച്ച​യ്ക്കും ജ്യൂ​സാ​ക്കി ക​ഴി​ക്കാ​നും സു​ര​ക്ഷി​തം ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച​വ​ത​ന്നെ. കാ​ര​റ്റ് ജ്യൂ​സാ​ക്കി ക​ഴി​ക്കാം.
* കാ​ര​റ്റി​ലു​ള​ള ബീ​റ്റ ക​രോട്ടി​നെ ശ​രീ​രം വി​റ്റാ​മി​ൻ എ ​ആ​യി മാ​റ്റു​ന്നു. വി​റ്റാ​മി​ൻ എ ​രോ​ഗ​പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യി​ൽ നി​ർ​ണാ​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്.
* അ​ന്യ​പ​ദാ​ർ​ഥ​ങ്ങ​ളി​ൽ നി​ന്നു ശ​രീ​ര​ത്തെ സം​ര​ക്ഷി​ക്കു​ന്ന വെ​ളു​ത്ത ര​ക്ത​കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​മി​ക​വി​നും വി​റ്റാ​മി​ൻ എ ​സ​ഹാ​യ​കം.
* ഓ​റ​ഞ്ച്, മു​ന്തി​ര​ങ്ങ, നാ​ര​ങ്ങ തു​ട​ങ്ങി​യ​വയി​ലു​ള​ള വി​റ്റാ​മി​ൻ സി ​എ​ന്ന ആ​ന്‍റിഓ​ക്സി​ഡ​ൻ​റ്
ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളി​ൽ നി​ന്നു ശ​രീ​ര​കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്നു.

ശ​രീ​ര​ത്തി​ൽ ക​ട​ന്നു​കൂ​ടു​ന്ന രോ​ഗ​കാ​രി​ക​ളാ​യ അ​ന്യ​പ​ദാ​ർ​ഥ​ങ്ങ​ളാ​ണ് ആ​ന്‍റിജ​നു​ക​ൾ. അ​വ​യെ ന​ശി​പ്പി​ക്കു​ന്ന ആ​ൻ​റി​ബോ​ഡി​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ന് വി​റ്റാ​മി​ൻ സി ​സ​ഹാ​യ​കം. വി​റ്റാ​മി​ൻ എ​യും സി​യും അ​ട​ങ്ങി​യ പച്ചക്കറികളും രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു.


ഇ​ഞ്ചി​ കൊളസ്ട്രോൾ വരുതിയിലാക്കാൻ

ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ തു​ര​ത്തി കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റ്ഗു​ണം ഇ​ഞ്ചി​ക്കു​ണ്ട്. അ​ണു​ബാ​ധ ത​ട​യു​ന്നു. മൈ​ക്രോ​ബു​ക​ൾ, ബാ​ക്ടീ​രി​യ എ​ന്നി​വ​യെ ത​ട​യു​ന്ന​തി​നും ഇ​ഞ്ചി ഫ​ല​പ്ര​ദം. ആ​മാ​ശ​യ ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്ന​തി​നും ഇ​ഞ്ചി സ​ഹാ​യ​കം. തൊ​ണ്ട​വേ​ദ​ന​യ​ക​റ്റു​ന്ന​തി​നു ഫ​ല​പ്ര​ദം. കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്നു. ഇ​ഞ്ചി​നീ​രും തേ​നും ചേ​ർ​ത്തു ക​ഴി​ക്കു​ന്ന​തു പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തും. ചാ​യ ത​യാ​റാ​ക്കു​ന്പോ​ൾ അ​ല്പം ഇ​ഞ്ചി കൂ​ടി ച​ത​ച്ചു​ചേ​ർ​ക്കു​ന്ന​ത് ഉ​ത്ത​മം. ഇ​ഞ്ചി ചേ​ർ​ത്ത ചാ​യ പ​തി​വാ​ക്കു​ന്ന​തു പ്ര​തി​രോ​ധ​സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തും.