ബ്ലാക്ക് കോഫി തെരഞ്ഞെടുക്കുകയോ കൊഴുപ്പ് കുറഞ്ഞ പാലും പ്രകൃതിദത്ത മധുരവും ചെറിയ അളവില്‍ ഉപയോഗിക്കുകയോ ചെയ്യുന്നതാണ് ആരോഗ്യകം.
ഗുണനിലവാരമുള്ള കാപ്പി കുടിക്കാനും ശ്രദ്ധിക്കുക. കാരണം, ഗുണനിലവാരമുള്ള കാപ്പിയില്‍ ദോഷകരമായ രാസവസ്തുക്കളും വിഷവസ്തുക്കളും അടങ്ങാനുള്ള സാധ്യത കുറവാണ്.
ജൈവ കാപ്പി തെരഞ്ഞെടുക്കുന്നത് കീടനാശിനികളുടെ അളവ് കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
രാത്രി കാപ്പി, വിശപ്പ്രാത്രിയില് വൈകിയുള്ള കാപ്പി കുടിക്കല്‍ നല്ലതല്ല. വളരെ വൈകി കാപ്പി കുടിച്ചാല്‍ അതിലെ കഫീന്‍ ഉറക്കം തടസപ്പെടുത്തും.
ഉറക്കം മൊത്തത്തിലുള്ള ആരോഗ്യത്തിന് നിര്‍ണായകമാണ്. കാപ്പി വിശപ്പിനെ അടിച്ചമര്‍ത്തുകയും ചിലര്‍ക്ക് വിശപ്പില്ലായമ ഉണ്ടാക്കുകയും ചെയ്യും.
ഇത് അപകടകരമാണ്. കൃത്യമായി ഭക്ഷണം കഴിച്ചില്ലെങ്കില്‍ ശരീരത്തിന്റെ ഊര്‍ജനില തകരാറിലാകുകയും നിരവധി പ്രശ്നങ്ങള്‍ തലപൊക്കുകയും ചെയ്യും.
അസിഡിറ്റി, എല്ലുകളുടെ ആരോഗ്യം കാപ്പി അസിഡിറ്റി ഉള്ളതും ആസിഡ് റിഫ്ലക്സ് അല്ലെങ്കില്‍ സെന്‍സിറ്റീവ് വയറുള്ള ആളുകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമാണ്.
കുറഞ്ഞ അസിഡിറ്റിയുള്ള കാപ്പി തെരഞ്ഞെടുക്കുകയോ അല്ലെങ്കില്‍ ഒരു സ്പ്ലാഷ് പാല് ചേര്‍ക്കുകയോ ചെയ്യുന്നത് അസിഡിറ്റി കുറയ്ക്കാനും ദഹന പ്രശ്നം തടയാനും സഹായകമാണ്.
അമിതമായ കഫീന്‍ കാല്‍സ്യം ആഗിരണം ചെയ്യുന്നതിനെ തടസപ്പെടുത്തും. ഇത് അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കും.
തുടര്‍ച്ചയായി കാപ്പി കുടിക്കുന്നവര്‍ ഭക്ഷണത്തിലൂടെയോ അനുബന്ധങ്ങളിലൂടെയോ മതിയായ കാല്‍സ്യം ശരീരത്തില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.