തലച്ചോറിന്റെ ആരോഗ്യത്തിനും കോശങ്ങളുടെ വളര്‍ച്ചയ്ക്കും മികച്ച ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്.
മദ്യംഅമിതമായ മദ്യപാനം നിങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിന് ഹാനികരമാണ്. തുടര്‍ച്ചയായ മദ്യപാനം തലച്ചോറിന്റെ മെറ്റബോളിസത്തെ ബാധിക്കുകയും ന്യൂറോ ട്രാന്‍സ്മിറ്റര്‍ ആശയവിനിമയത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു.
ദീര്‍ഘകാല എക്സ്പോഷര്‍ കാഴ്ച വൈകല്യം, ദിശാബോധമില്ലായ്മ, ഓര്മ നഷ്ടം എന്നിവയ്ക്കു കാരണമാകും.
ശുദ്ധീകരിച്ച കാര്ബോഹൈഡ്രേറ്റുകള്വെളുത്ത മാവ് ഉപയോഗിച്ച് നിര്‍മിക്കുന്ന ഭക്ഷണങ്ങളില്‍ സംസ്കരിച്ച ധാന്യങ്ങള്‍ അടങ്ങിയിരിക്കാം. ഉയര്‍ന്ന ഗ്ലൈസെമിക് സൂചികകള്‍ ഉള്ളതിനാല്‍ അവ നിങ്ങളുടെ ശരീരം എളുപ്പത്തില്‍ ആഗിരണം ചെയ്യും.
അവ സാധാരണയായി രക്തത്തിലെ പഞ്ചസാരയുടെയും ഇന്‍സുലിന്റെയും അളവ് വര്‍ധിപ്പിക്കും. ഓര്മ വികസനത്തെ ഇത് ബാധിക്കുന്നു. തലച്ചോറിലെ ഹിപ്പോകാമ്പസിനെ ഇത് പ്രതികൂലമായി ബാധിക്കും എന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.
കൃത്രിമ മധുരങ്ങള്ഡയറ്റ് സോഡകളിലും പഞ്ചസാരയുടെ കുറവുള്ള മറ്റ് ഉത്പന്നങ്ങളിലും അസ്പാര്‍ട്ടേം സാധാരണയായി കാണപ്പെടുന്നു. രക്ത-മസ്തിഷ്ക തടസം മറികടന്ന് നിങ്ങളുടെ ന്യൂറോ ട്രാന്‍സ്മിറ്ററുകളില്‍ ഇടപെടാന്‍ കഴിയുന്ന അമിനോ ആസിഡായ ഫിനൈലാലനൈന് ഇതില്‍ ഉണ്ട്.
ഇക്കാരണത്താല്‍, ഫ്രീ റാഡിക്കലുകളാലുള്ള ശാരീരിക സമ്മര്‍ദ്ദത്തിന് തലച്ചോര്‍ കൂടുതല്‍ ഇരയാക്കപ്പെടും.