ഐവിഎഫിന് വിധേയരായ ദമ്പതികള്‍ തൈറോയ്ഡ് പ്രവര്‍ത്തനം അറിയേണ്ടത് പ്രധാനമാണ്. ഹൈപ്പോ, ഹൈപ്പര്‍തൈറോയിഡിസം എന്നിവ ഐവിഎഫ് വിജയ നിരക്കിനെ തടസപ്പെടുത്തും എന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.
തൈറോയ്ഡും പുരുഷ പ്രശ്നങ്ങളും സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്മാരിലും തൈറോയ്ഡ് പ്രശ്നങ്ങള്‍ പ്രത്യുത്പാദനക്ഷമതയെ ബാധിക്കും. പുരുഷന്മാരില് മോശം തൈറോയ്ഡ് പ്രവര്‍ത്തനം ബീജത്തിന്റെ ഗുണനിലവാരവും അളവും കുറയ്ക്കുന്നതിന് കാരണമാകുന്നു.
ഇതും ഐവിഎഫ് പോലുള്ള അവസാന ഘട്ട ചികിത്സയുടെ ഫലത്തെ സ്വാധീനിച്ചേക്കാം. അതിനാല്‍, ഐവിഎഫ് പരീക്ഷിക്കുന്നതിന് മുമ്പ് ദമ്പതികളില്‍ തൈറോയ്ഡ് പ്രവര്‍ത്തനം ചികിത്സിക്കുന്നത് ഫലം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകമാണ്.
നേരത്തേ കണ്ടെത്തി ചികിത്സിക്കാം തൈറോയ്ഡ് പ്രശ്നങ്ങള്‍ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുന്നത് വളരെ ലളിതമാണ്. തൈറോയ്ഡ്-സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ (ടിഎസ്എച്ച്) ഫ്രീ തൈറോക്സിന്‍ (എഫ്ടി 4), അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ട്രൈയോഡോതൈറോണിന് എന്നിവ അളക്കുന്ന രക്തപരിശോധനയിലൂടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ നമുക്ക് കണ്ടെത്താനാകും.
ചികിത്സിച്ച് ഭേദമാക്കാവുന്ന പ്രത്യേക അവസ്ഥമാത്രമാണ് തൈറോയ്ഡ്. തൈറോയ്ഡ് ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി ഉള്‍പ്പെടെ വിവിധ ചികിത്സ ഇതിനായുണ്ട്.
പ്രായം, ജീവിതശൈലി, അടിസ്ഥാന മെഡിക്കല്‍ വൈകല്യങ്ങള്‍ തുടങ്ങിയ പ്രത്യുത്പാദനക്ഷമതയുമായി ബന്ധപ്പെട്ട മറ്റ് ഘടകങ്ങള്‍ക്കൊപ്പം തൈറോയ്ഡ് പ്രശ്നവും ചികിത്സിക്കുന്നതിലൂടെ ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റുകള്‍ക്ക് വിജയകരമായി മാറ്റിയെടുക്കാവുന്നതാണ്.