"നെഞ്ചെരിച്ചില്‍, പുളിച്ചു തെകട്ടല്... ഹൊ എന്തൊരു കഷ്ടമാണിത്' എന്നു സ്വയം പറഞ്ഞുപോകുന്നുണ്ടോ...? അല്ലെങ്കില്‍ അസിഡിറ്റിയുടെ പ്രശ്നംകൊണ്ട് വിഷമിക്കുന്നവരാണോ നിങ്ങള്‍...? ഗ്യാസ്ട്രോഎസോഫാഗല് റിഫ്ലക്സ് ഡിസീസ് (ജിഇആര്‍ഡി) എന്നാണ് ഈ രോഗത്തിന്റെ പൊതുവായ പേര്.
വയറിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുന്ന ഒരു സാധാരണ അവസ്ഥയാണിത്. അന്നനാളത്തിനും വയറിനും ഇടയിലുള്ള പേശികളുടെ വളയമായ ലോവര്‍ ഓസോഫാഗിയല് സ്പിന്ക്ടര് (എല്‍ഇഎസ്) ശരിയായി അടയ്ക്കുന്നതില്‍ പരാജയപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
ചില ഭക്ഷണങ്ങള്‍ ചില വ്യക്തികളില്‍ ആസിഡ് റിഫ്ലക്സ് ലക്ഷണങ്ങള്‍ ഉണ്ടാക്കുകയോ അത് വഷളാക്കുകയോ ചെയ്യും. അതുപോലെ ചില ഭക്ഷണങ്ങള്‍ അസിഡിറ്റി പ്രശ്നം ലഘൂകരിക്കും. ആസിഡ് റിഫ്ലക്സ് ശമിപ്പിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച്:
ഇഞ്ചി, ഓട്സ്
ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ അസിഡിറ്റി പ്രശ്നം കുറയ്ക്കാന്‍ സഹായിക്കും. ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള ഭക്ഷണപദാര്‍ഥങ്ങളാണ് ഇഞ്ചിയും ഓട്സും. ഇഞ്ചി ദഹനത്തെ സഹായിക്കുകയും വയറുവേദന ശമിപ്പിക്കുകയും ചെയ്യും.
അതുപോലെ അസിഡിറ്റി തടയാന്‍ സഹായിക്കുന്ന, അധിക ആമാശയ ആസിഡ് ആഗിരണം ചെയ്യുന്ന നാരുകളാല്‍ സമ്പന്നമായ ഭക്ഷണമാണ് ഓട്സ്. കുടല് ബാക്ടീരിയകളെ പിന്തുണയ്ക്കുന്ന നാരുകളും ഓട്സില്‍ അടങ്ങിയിട്ടുണ്ട്.
ഇലക്കറികള്‍, വാഴപ്പഴങ്ങള്‍
ഇലക്കറികളും വാഴപ്പഴവും അസിഡിറ്റി ശമിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ആമാശയത്തിലെ ആസിഡിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ആന്റാസിഡാണ് വാഴപ്പഴം.
അവ ആമാശയത്തില്‍ ആരോഗ്യകരമായ കുടല് ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാനും കഴിയും. അതുപോലെ ചീര, കാലെ, സ്വിസ് ചാര്‍ഡ് തുടങ്ങിയ ഇലക്കറികളില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
അവയില്‍ ആസിഡ് കുറവും നാരുകള്‍ കൂടുതലുമാണ്. ഇത് കുടലിന്റെ ആരോഗ്യത്തെ സഹായിക്കുകയും അസിഡിറ്റിക്ക് ശമനമുണ്ടാക്കുകയും ചെയ്യും.
തൈര്, പെരുംജീരകം, മഞ്ഞള്‍
പ്രോബയോട്ടിക് സമ്പുഷ്ടമായ തൈര് ദഹനവ്യവസ്ഥയിലെ ബാക്ടീരിയകളെ സന്തുലിതമാക്കുന്നതിലൂടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. മധുരമില്ലാത്ത തൈര് അസിഡിറ്റിക്കെതിരേ പോരുതാന്‍ സഹായകമാണ്.
അസിഡിറ്റിക്ക് പ്രകൃതിദത്ത പരിഹാരമായി നൂറ്റാണ്ടുകളായി പെരുംജീരകം ഉപയോഗിക്കുന്നു. ദഹനനാളത്തെ ശാന്തമാക്കാനും വീക്കം കുറയ്ക്കാനും ഇത് സഹായിക്കും.
അതുപോലെയാണ് മഞ്ഞളിന്റെ കാര്യവും. മഞ്ഞളിന് ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഭക്ഷണത്തിലും ചായയിലും ചേര്‍ത്തും കഴിക്കാം.
തണ്ണിമത്തന്, പപ്പായ, ക്വിനോവ
തണ്ണിമത്തന്, പപ്പായ, ക്വിനോവ തുടങ്ങിയവയ്ക്ക് ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. തണ്ണിമത്തന്, കാന്റലൂപ്പ് തുടങ്ങിയ പഴങ്ങള്‍ക്ക് അസിഡിറ്റി കുറയ്ക്കാന്‍ സാധിക്കും.
ഒപ്പം ഇവയ്ക്ക് ജലാംശം നല്‍കാനും വയറിനെ ശാന്തമാക്കാനും കഴിയും. പപ്പായയില്‍ പപൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കുകയും അസിഡിറ്റിക്കെതിരേ പ്രവര്‍ത്തിക്കുകയും ചെയ്യും.
ആസിഡ് കുറവുള്ള ഉയര്‍ന്ന പ്രോട്ടീന്‍ ധാന്യമാണ് ക്വിനോവ. ഇത് അവശ്യ പോഷകങ്ങള്‍ നല്‍കുകയും അരി, ഗോതമ്പ് തുടങ്ങിയ അസിഡിറ്റി ഭക്ഷണങ്ങള്‍ക്ക് ബദലായി മാറുകയും ചെയ്യുന്നു.
അസിഡിറ്റി പ്രശ്നം രൂക്ഷമാണെങ്കില്‍ കൃത്യമായ രോഗനിര്‍ണയത്തിലൂടെ ഡോക്ടറെ കാണേണ്ടതുണ്ടെങ്കില്‍ അത് ചെയ്യേണ്ടതാണെന്നതും ഇതിനൊപ്പം ഓര്‍മിപ്പിക്കുന്നു.