ആ​ങ്ക്യ​ലോ​സിം​ഗ് സ്പോ​ണ്ടി​ലൈ​റ്റി​സ്: രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സാ​രീ​തി​ക​ളും
ആ​ങ്ക്യ​ലോ​സിം​ഗ് സ്പോ​ണ്ടി​ലൈ​റ്റി​സ്: രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സാ​രീ​തി​ക​ളും
ന​ട്ടെ​ല്ലി​നെ​യും ഇ​ടി​പ്പെ​ല്ലി​നെ​യും വ​സ്തി പ്ര​ദേ​ശ​ത്തെ എ​ല്ലു​ക​ളെ​യും ബാ​ധി​ക്കു​ന്ന വാ​ത​രോ​ഗ​മാ​ണ് അ​ങ്ക്യ​ലോ​സിം​ഗ് സ്പോ​ൺ​ഡി​ലൈ​റ്റി​സ്. ന​ട്ടെ​ല്ലി​ലെ ക​ശേ​രു​ക്ക​ളു​ടെ സ​ന്ധി​ക​ളി​ൽ ഉ​ണ്ടാ​വു​ന്ന ഈ ​വാ​ത​രോ​ഗം, ഇ​തി​നെ സം​യോ​ജി​പ്പി​ക്കു​ക​യും (fusion of vertebrae) കാ​ല​ക്ര​മ​ത്തി​ൽ ശ​രീ​ര​ത്തി​ന്‍റെ ച​ല​ന​ക്ഷ​മ​ത കു​റ​യ്ക്കു​ക​യും കു​മ്പി​ടാ​നും ക​ഴു​ത്ത് ച​ലി​പ്പി​ക്കാ​നു​ള്ള ക​ഴി​വ് കു​റ​യ്ക്കു​ക​യും ചെ​യ്യു​ന്നു. എ​ല്ലു​ക​ളെ ബാ​ധി​ക്കു​ന്ന​തോ​ടെ നെ​ഞ്ചി​ന്‍റെ വി​കാ​സ​ക്ഷ​മ​ത​യും കു​റ​യു​ന്ന​താ​യി കാ​ണു​ന്നു.

റൂ​മ​റ്റോ​ള​ജി​സ്റ്റ്

ഈ ​രോ​ഗം നി​ർ​ണ​യി​ക്കു​ന്ന​തും ചി​കി​ത്സി​ക്കു​ന്ന​തും റൂ​മ​റ്റോ​ള​ജി​സ്റ്റാ​ണ്. രോ​ഗ​നി​ർ​ണ​യ​ത്തി​ന് സ​മ്പൂ​ർ​ണ ശാ​രീ​രി​ക പ​രി​ശോ​ധ​ന​യോ​ടൊ​പ്പം ഇ​എ​സ്ആ​ർ( ESR), സി​ആ​ർ​പി(CRP) മു​ത​ലാ​യ നീ​ർ​ക്കെ​ട്ടി​നെ കാ​ണി​ക്കു​ന്ന ര​ക്ത പ​രി​ശോ​ധ​ന​യും എ​ക്സ​റേ​ക​ളും പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ എം​ആ​ർ​ഐ (MRI), സ്കാ​നിം​ഗ് (Scanning) എ​ന്നി​വ​യും ആ​വ​ശ്യ​മാ​യി വ​രാം.

അ​ങ്ക്യ​ലോ​സിം​ഗ് സ്പൊ​ൺ​ഡി​ലൈ​റ്റി​സി​ന്‍റെ ചി​കി​ത്സ​യി​ൽ മ​രു​ന്നി​നോ​ടൊ​പ്പം ഫി​സി​യോ​തെ​റാ​പ്പി (Physiotheraphy), ഒ​ക്കു​പ്പേ​ഷ​ൻ തെ​റാ​പ്പി (Occupation therapy) വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ൾ സ​ങ്കോ​ചി​പ്പി​ച്ചു ചെ​യ്യു​ന്ന ചി​കി​ത്സാ​രീ​തി​യാ​ണ് ഉ​ത്ത​മം.


മ​രു​ന്നു​ക​ൾ

മ​രു​ന്നു​ക​ളി​ൽ നോ​ൺ സ്റ്റി​റോ‌​യ്ഡ​ൽ ആ​ന്‍റി ഇ​ൻ​ഫ്ള​മേ​റ്റ​റി ഡ്ര​ഗ്സ് (Non steriodal anti inflammatroy drugs - NSAIDS) ആ​ണ് പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് വേ​ദ​ന​യും ന​ട്ടെ​ല്ലി​ലെ മു​റു​ക്ക​വും കു​റ​യ്ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. എ​ന്നാ​ൽ, രോ​ഗം മൂ​ർ​ച്ഛി​ക്കു​ന്ന അ​വ​സ്ഥ​യി​ൽ ഡി​സീ​സ് മോ​ഡി​ഫ​യിം​ഗ് ആ​ന്‍റി റു​മാ​റ്റി​ക് ഡ്ര​ഗ്സ് (disease modifying anti Rehumatic drugs - DMARDS)ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രും.

ജൈ​വ മ​രു​ന്നു​ക​ൾ

ജൈ​വ മ​രു​ന്നു​ക​ളു​ടെ ക​ണ്ടു​പി​ടി​ത്ത​ത്തോ​ടെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മാ​ണ് അ​ങ്ക്യ​ലോ​സിം​ഗ് സ്പൊ​ൺ​ഡി​ലൈ​റ്റി​സ് ചി​കി​ത്സ​യി​ൽ ഇ​ന്ന് വ​ന്നി​ട്ടു​ള്ള​ത്.

ഇ​തി​ൽ പ്ര​ധാ​ന​മാ​യും Anti TNF (Infliximab Adalimumab Etanarcept), JAK Inhibotor (Tofacitinib) മു​ത​ലാ​യ മ​രു​ന്നു​ക​ൾ ഈ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും സ​ന്ധി​ക​ളു​ടെ നാ​ശം നി​യ​ന്ത്രി​ക്കു​ന്ന​തി​നും വൈ​ക​ല്യ​ങ്ങ​ൾ വ​രാ​തി​രി​ക്കു​ന്ന​തി​നും വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്.

ഡോ.​ഗ്ലാ​ക്സ​ൺ ​അ​ല​ക്സ്
ക​ൺ​സ​ൾ​ട്ട​ന്‍റ് റൂ​മ​റ്റോ​ള​ജി​സ്റ്റ്,
എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ,
പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.