മാതാപിതാക്കളെ പിരിഞ്ഞിരുന്നാൽ * സാധാരണ കുട്ടികളെ പോലെ മാതാപിതാക്കളെ പിരിഞ്ഞിരുന്നാൽ പേടിയോ, ഉത്കണ്ഠയോ ഇത്തരക്കാർ കാണിക്കുകയില്ല. ഇവർ ഒറ്റയ്ക്ക് ഇരിക്കാൻ താത്പര്യപ്പെടുന്നു. സദാസമയവും സ്വന്തമായ ലോകത്ത് വിഹരിക്കുന്നവരാകും അധികം പേരും.
* ഒരു പ്രകോപനവും കൂടാതെ മറ്റുള്ളവരെ ഉപദ്രവിക്കുകയും വേദനിപ്പിക്കുകയും ചെയ്യും.
വാശിപിടിക്കൽ* ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക എന്നീ സ്വഭാവവും ഓട്ടിസം കുട്ടികളിൽ കാണാം. ദൈനംദിന കാര്യങ്ങൾ ഒരുപോലെ ചെയ്യാനാണ് ഇവര്‍ക്കിഷ്ടം.
* നിരന്തരമായി കൈകൾ ചലിപ്പിക്കുക, ചാഞ്ചാടുക തുടങ്ങിയ വിചിത്രമായ പ്രവൃത്തികൾ ഇവരിൽ കണ്ടുവരുന്നു.
വിവരങ്ങൾ:
തസ്നി എഫ്.എസ്ചൈൽഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്
എസ്യുറ്റി ഹോസ്പിറ്റൽ,
തിരുവനന്തപുര