കരോറ്റിഡ്, ആമാശയ ധമനികളിലെ രോഗങ്ങൾ
കരോറ്റിഡ്, ആമാശയ ധമനികളിലെ രോഗങ്ങൾ
ഡോ. ​ഉ​ണ്ണി​കൃ​ഷ്‌ണൻ
ക​രോ​റ്റി​ഡ് ധ​മ​നി​ക​ളി​ലെ രോ​ഗ​ങ്ങ​ള്‍/സ്‌​ട്രോ​ക്ക് (Carotid Artery Diseases/ Stroke)

ത​ല​ച്ചോ​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ധ​മ​നി​ക​ളി​ല്‍ ര​ക്തം പെ​ട്ടെ​ന്ന് നി​ല​യ്ക്കു​ക​യോ, ത​ല​ച്ചോ​റി​നു​ള്ളി​ലെ ര​ക്ത​സ്രാ​വം മൂ​ല​മോ ഉ​ണ്ടാ​കു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണ് സ്‌​ട്രോ​ക്ക്. സം​സാ​ര ശേ​ഷി​യെ ബാ​ധി​ച്ചോ അ​ല്ലാ​തെ​യോ, ശ​രീ​ര​ത്തി​ന്‍റെ ഒ​രു വ​ശം ത​ള​ര്‍​ന്നു പോ​കു​ന്ന അ​വ​സ്ഥ​യാ​ണി​ത്.

കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടു​ന്പോ​ൾ

പ​ല കാ​ര​ണ​ങ്ങ​ള്‍ മൂ​ല​വും ഈ ​ഒ​ര​വ​സ്ഥ ഉ​ണ്ടാ​കാം. എ​ന്നി​രു​ന്നാ​ലും മ​സ്തി​ഷ്‌​ക ധ​മ​നി​ക​ളി​ല്‍ കൊ​ള​സ്‌​ട്രോ​ള്‍/​കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടു​ന്ന​താ​ണ് പ്ര​ധാ​ന കാ​ര​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍, രോ​ഗി​യെ ഡ്യൂ​പ്ലെ​ക്‌​സ് സ്‌​കാ​ന്‍ ഉ​പ​യോ​ഗി​ച്ച് വി​ല​യി​രു​ത്തു​ക​യും അ​തി​നു​ശേ​ഷം സി​ടി ആ​ന്‍​ജി​യോ​ഗ്രാം ഉ​പ​യോ​ഗി​ച്ച് ഇ​തി​നു കാ​ര​ണ​മാ​യ ര​ക്ത​സ്രാ​വം ഏ​തു ഭാ​ഗ​ത്താ​ണെ​ന്ന് മ​ന​സി​ലാ​ക്കു​ക​യും ചെ​യ്യാം.

രോ​ഗ​ല​ക്ഷ​ണം പ്ര​ക​ട​മാ​യാ​ൽ ഉ​ട​ൻ​ത​ന്നെ ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്. ധ​മ​നി​ക​ളി​ല്‍ ഉ​ണ്ടാ​കു​ന്ന ത​ട​സം നീ​ക്കം ചെ​യ്യു​ക​യോ (Carotid Endarterectomy) അ​ല്ലെ​ങ്കി​ല്‍ ക​രോ​ട്ടി​ഡ് ആ​ര്‍​ട്ട​റി സ്റ്റെ​ന്‍റിം​ഗ് ചെ​യ്‌​തോ ചി​കി​ത്സ ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്.

ആ​മാ​ശ​യ ധ​മ​നി​ക​ളി​ലെ വീ​ക്കം (Abdominal Aortic Aneurysm)

ആ​മാ​ശ​യ​ത്തി​ലെ മ​ഹാ​ധ​മ​നി 2 സെ​ന്‍റി​മീ​റ്റ​റോ അ​തി​ല്‍ കു​റ​വോ വ്യാ​സ​മു​ള്ള​താ​ണെ​ങ്കി​ല്‍, 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് അ​വ​യി​ല്‍ വീ​ക്കം സം​ഭ​വി​ക്കാം, ഈ ​അ​വ​സ്ഥ​യാ​ണ് അ​നൂ​റി​സം (Aneurysm).


കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ തേ​ടി​യി​ല്ലെ​ങ്കി​ല്‍ കാ​ല​ക്ര​മേ​ണ, വീ​ക്കം കൂ​ടു​ക​യും അ​ത് പൊ​ട്ടി​പ്പോ​കു​ക​യും ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്.

വീ​ക്ക​ത്തി​ന്‍റെ അ​ള​വ് പ​ര​മാ​വ​ധി 5.5 സെ​ന്‍റി​മീ​റ്റ​ര്‍ ആ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. പു​ക​വ​ലി, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍, ര​ക്ത​സ​മ്മ​ര്‍​ദം എ​ന്നി​വ വീ​ക്കം ഉ​ണ്ടാ​കു​ന്ന​തി​ന്‍റെ വേ​ഗം വ​ര്‍​ധി​പ്പി​ക്കു​ന്നു. ക്ലി​നി​ക്ക​ല്‍ പ​രി​ശോ​ധ​ന​യും അ​ള്‍​ട്രാ​സൗ​ണ്ട് സ്‌​കാ​നിം​ഗും രോ​ഗ​നി​ര്‍​ണ​യ​ത്തി​നു സ​ഹാ​യി​ക്കു​ന്നു.

സി​ടി അ​യോ​ര്‍​ട്ടോ​ഗ്രാം എ​ന്ന രോ​ഗ നി​ര്‍​ണ​യ രീ​തി​യി​ലൂ​ടെ (CT Aortogram) അ​നൂ​റി​സം, അ​തി​ന്‍റെ വ​ലു​പ്പം, വ്യാ​പ്തി, എ​ന്നി​വ സ്ഥി​രീ​ക​രി​ക്കു​ന്നു. ഓ​പ്പ​ണ്‍ സ​ര്‍​ജ​റി​യാ​ണ് ആ​ദ്യ ഘ​ട്ട​ങ്ങ​ളി​ലെ ചി​കി​ത്സാ​രീ​തി. രോ​ഗി​ക​ളു​ടെ പൊ​തു​വാ​യ/​ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​വ​സ്ഥ അ​നു​കൂ​ല​മ​ല്ലെ​ങ്കി​ല്‍ എ​ന്‍​ഡോ​വാ​സ്‌​കു​ല​ര്‍ സ​ര്‍​ജ​റി ചെ​യ്യേ​ണ്ട​താ​യി വ​രും.

വി​വ​ര​ങ്ങ​ൾ: ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ
സീ​നി​യ​ർ വാ​സ്കു​ല​ർ സ​ർ​ജ​ൻ,
എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം
തി​രു​വ​ന​ന്ത​പു​രം.