ഒരേ ഒരു ആര്‍കെ നഗര്‍
ചെ​ന്നൈ പ​ട്ട​ണ​ത്തി​ൽ നി​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം യാ​ത്ര​ചെ​യ്താ​ൽ പ​ത്തു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ആ​ർ​കെ ന​ഗ​റി​ലെ​ത്താം. ചെ​ന്നൈ നോ​ർ​ത്ത് ലോ​ക​സ​ഭാ​മ​ണ്ഡ​ല​ത്തി​ലെ ഈ ​നി​യ​മ​സ​ഭാ മ​ണ്ഡ​ലം കു​റ​ച്ചു​നാ​ളു​ക​ളാ​യി വാ​ർ​ത്ത​ക​ളി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ണ്. തെരുവുകൾ സജീവം. എ​ങ്ങും ആ​ളും ആ​രവ​വും . പാർട്ടി പ്രവർത്തകർ കട്ടൗട്ടും കൊടിതോരണങ്ങളും സജീകരിക്കുന്ന തിരക്കിൽ. അ​ന്ത​രി​ച്ച ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ മ​ണ്ഡ​ല​മാ​ണ് ചെ​ന്നൈ​യി​ലെ ആ​ർ​കെ ന​ഗ​ർ. ഏ​പ്രി​ൽ 12ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഇ​വി​ടെ ആ​ര് ജ​യി​ച്ചാ​ലും അ​ത് ച​രി​ത്ര​മാ​കും. ത​മി​ഴ്നാ​ടിന്‍റെ അമ്മ ജ​യ​ല​ളി​ത​യു​ടെ ഈ ​മ​ണ്ഡ​ല​ത്തി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​വും ന​ട​ക്കു​ന്ന ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ ‘തേ​ർ​ത​ൽ അ​മ്മ’ (തെ​ര​ഞ്ഞെ​ടു​പ്പുകളുടെ അ​മ്മ)​എ​ന്നാ​ണ് ത​മി​ഴ​ർ വി​ശേ​ഷ​പ്പി​ക്കു​ന്ന​ത്.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന​ക്കേ​സി​ൽ ബം​ഗ​ളൂ​രു വി​ചാ​ര​ണ​ക്കോ​ട​തി കു​റ്റ​ക്കാ​രി​യെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് 2014 ൽ ​ആ​ണ് ജ​യ​ല​ളി​ത​യ്ക്ക് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ന​ഷ്ട​മാ​കു​ന്ന​ത്. അ​ന്ന് ശ്രീ​രം​ഗ​ത്തെ​യാ​ണ് ജ​യ​ല​ളി​ത പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് 2014 സെ​പ്റ്റം​ബ​റി​ൽ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ർ​കെ ന​ഗ​റി​ൽ​നി​ന്ന് മ​ത്സ​രി​ച്ച് വീ​ണ്ടും മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ത്തു​ക​യാ​യി​രു​ന്നു. അ​ന്ന് ആ​ർ​കെ ന​ഗ​റി​ലെ വെ​ട്രി​വേ​ൽ എംഎൽഎ സ്ഥാനം രാ​ജി​വ​ച്ചാ​ണ് ജ​യ​ല​ളി​ത​യ്ക്ക് മ​ത്സ​രി​ക്കാ​ന് അ​വ​സ​ര​മൊ​രു​ക്കി​യ​ത്. അ​ടു​ത്ത വ​ർ​ഷം ന​ട​ന്ന പൊ​തു തെര​ഞ്ഞെ​ടു​പ്പി​ലും ജ​യ ആ​ർ​കെ ന​ഗ​റി​ലാ​ണ് മ​ത്സ​രി​ച്ച​ത്. വോ​ട്ട് ഗ​ണ്യ​മാ​യി കു​റ​ഞ്ഞെ​ങ്കി​ലും അ​ഭി​മാ​ന​ക​ര​മാ​യ വി​ജ​യം കൈ​വ​രി​ക്കാ​നാ​യി. 2001 മു​ത​ൽ ഇ​വി​ടെ ന​ട​ന്നി​ട്ടു​ള്ള അ​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും എ​ഡി​എം​കെ​യാ​ണ് തു​ട​ർ​ച്ച​യാ​യി വി​ജ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടുതന്നെ പാ​ർ​ട്ടി​ക്ക് ശ​ക്ത​മാ​യ വേ​രോ​ട്ട​മു​ള്ള ഇ​ട​മാ​യാ​ണ് ആർകെ നഗർ ഗണിക്കപ്പെ​ടു​ന്ന​ത്.

പാർട്ടിക്ക് നല്ല അടിത്തറയുള്ള ഇടമാണെങ്കിലും ഇക്കുറി അടിതെറ്റിയേക്കും എന്നാണ് തെരഞ്ഞെടുപ്പുചിത്രം വ്യക്തമാക്കുന്നത്. എ​ഐ​ഡി​എം​കെ മൂന്നായി തിരിഞ്ഞ് മ​ത്സ​രി​ക്കു​ന്നു എ​ന്ന​താ​ണ് ഇ​ക്കു​റി ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ക​ഴി​ഞ്ഞ ഉ​പ​ര​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​ല​ളി​ത‍​യ്ക്കൊ​പ്പം ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നി​രു​ന്ന പാ​ർ​ട്ടി ഇ​ന്ന് മൂ​ന്നാ​യി മു​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്. എന്നിട്ടും മു​ൻ മു​ഖ്യ​മ​ന്ത്രി പ​നീ​ർ​ശെ​ൽ​വം വി​ഭാ​ഗ​വും പാ​ർ​ട്ടി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ശ​ശി​ക​ലയു​ടെ മ​ന്നാ​ർ​ഗു​ഡി ചേ​രി​യും ജ​യ​ല​ളി​ത​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൾ ദീ​പാ ജ​യ​കു​മാ​റി​ന്‍റെ പു​തി​യ പാ​ർ​ട്ടി​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്.

ഇ​വി​ടെ ആ​ദ്യം സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച് ഗോ​ദ​യി​ലി​റ​ങ്ങി​യ ശ​ശി​ക​ല പ​ക്ഷം വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണ്. പാ​ർ​ട്ടി​യു​ടെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ടി​ടി​വി ദി​ന​ക​ര​നാ​ണ് സ്ഥാ​നാ​ർ​ഥി. പാ​ർ​ട്ടി​യി​ൽ നി​ന്ന് ജ​യ​ല​ളി​ത പു​റ​ത്താ​ക്കി​യ ദി​ന​ക​ര​നെ ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ശേ​ഷം ക​ഴി​ഞ്ഞ മാ​സ​മാ​ണ് പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ദിനകരന്‍റെ അ​ച്ഛ​ന്‍റെ സ​ഹോ​ദ​രി​യു​മാ​യ ശ​ശി​ക​ല പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി സ്ഥാ​നം ന​ൽ‌​കി തി​രി​ച്ചെ​ടു​ത്ത​ത്.
താ​ൻ ഇ​വി​ടെ 50,000 വോ​ട്ടു​ക​ളി​ല​ധി​കും ഭൂരി​പ​ക്ഷ​ത്തോ​ടെ ജ​യി​ച്ചു​ക​യ​റു​മ​ന്നാ​ണ് ദി​ന​ക​ര​ന്‍റെ അ​വ​കാ​ശ​വാ​ദം. ഇ​വി​ടെ ജ​യി​ക്കു​ന്ന പ​ക്ഷം മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നു ക​രു​തപ്പെടുന്ന ദീ​ന​ക​ര​ന് ഇ​ത് ജീ​വ​ൻ​മ​ര​ണ പോ​രാ​ട്ട​മാ​ണ്. കാ​ര​ണം തോ​റ്റാ​ൽ ജ​ന​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട സ​ർ​ക്കാ​ർ രാ​ജി​വ​യ്ക്ക​ണം എ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ ആ​വ​ശ്യം ഉ​യ​രും. മാ​ത്ര​മ​ല്ല സർക്കാരിന്് വീ​ണ്ടും അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ നേ​രി​ടേ​ണ്ടി​യും വന്നേക്കും. അ​ങ്ങ​നെ വ​ന്നാ​ൽ ഇ​നി ഭൂ​രി​പ​ക്ഷം ല​ഭി​ക്ക​ണം എ​ന്നു​മി​ല്ല. അ​തി​നാ​ൽ ആ​രു​മാ​യും നീ​ക്കു​പോ​ക്കു​ക​ൾ ന​ട​ത്താ​നും ജ​യി​ക്കാ​ൻ ഏ​ത​റ്റം​വ​രെ പോ​കാ​നും ശ​ശി​ക​ല പ​ക്ഷം ത​യാ​റാ​യേ​ക്കും. എ​ന്നാ​ൽ ദി​ന​ക​ര​ന്‍റെ വി​ജ​യം അ​ത്ര സു​ഗ​മ​മാ​വി​ല്ല എ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

ജ​യ​ല​ളി​ത പാ​ർ​ട്ടി വു​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പു​റ​ത്താ​ക്കി​യ ദി​ന​ക​ര​ൻ മ​ത്സ​രി​ക്ക​ന്ന​തു​കൊ​ണ്ടു​ത​ന്നെ ഇ​വി​ടെ ത​ന്‍റെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്നാ​ണ് ജ​യ​ല​ളി​ത​യു​ടെ സ​ഹോ​ദ​ര പു​ത്രി ദീ​പ ജ​യ​കു​മാ​റി​ന്‍റെ അ​വ​കാ​ശ​വാ​ദം. എം​ജി​ആ​ർ അ​മ്മ ദീ​പ പേ​ര​വൈ എ​ന്ന പു​തി​യ പാ​ർ​ട്ടി​യു​മാ​യാ​ണ് ദീ​പ​യു​ടെ രം​ഗ​പ്ര​വേ​ശ​നം. എ​ന്നാ​ൽ ദീ​പ​യു​ടെ പാ​ർ​ട്ടി​ക്ക് കെ​ട്ടു​റ​പ്പി​ല്ലാ​ത്ത​തി​നാ​ൽ അ​ത് ഇ​ല​ക്ഷ​ൻ പ്ര​ചാ​ര​ണ​ത്തെ ബാ​ധി​ക്കും എ​ന്ന​തു​കൊ​ണ്ട് വി​ജ​യം അ​ത്ര സു​ഗ​മ​മാ​വി​ല്ല എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​ൽ​പ്പം താ​മ​സി​ച്ചാ​ണെ​ങ്കി​ലും പ​നീ​ർ​ശെ​ൽ​വം വി​ഭാ​ഗ​വും ക​ഴി​ഞ്ഞ​ദി​വ​സം സ്ഥാ​നാ​ർ​ത്ഥി​യെ പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് സ​ജീ​വ​മാ​യി​ക്ക​ഴി​ഞ്ഞു. മു​ൻ മ​ന്ത്രി​യും എ​ഡി​എം​കെ​യു​ടെ മുതി​ർ​ന്ന നേ​താ​വു​മാ​യ ഇ. ​മ​ധു​സൂ​ദ​ന​നാ​ണ് സ്ഥാ​നാ​ർ​ത്ഥി. ഇ​ദ്ദേ​ഹ​ത്തി​നു​ള്ള ക്ലീ​ൻ ഇ​മേ​ജും താ​ൻ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന വി​ഷ​യ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ‍​കും എ​ന്നാ​ണ് പനീർശെൽവത്തിന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ഏ​താ​യാ​ലും എ​ഡി​എം​കെ​യു​ടെ ര​ണ്ടി​ല ചി​ഹ്ന​ത്തി​ലാ​യി​രി​ക്കും ത​ന്‍റെ സ്ഥാ​നാ​ർ​ത്ഥി മ​ത്സ​രി​ക്കു​ക എ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് പ​നീ​ർ. അ​തു​കൊ​ണ്ടു​ത​ന്നെ ര​ണ്ടി​ല ത​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ചു കി​ട്ട​ണം എ​ന്ന​പേ​ക്ഷി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഹ​ർ​ജി ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം. എ​ന്നാ​ൽ ഇ​ല​യി​ലു​ണ്ണാ​ൻ വാ​ശി​പി​ടി​ച്ച് ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ശ​ക്ത​മാ​യി രം​ഗ​ത്തു​ള്ള​തി​നാ​ൽ ത​ത്കാ​ലം ര​ണ്ടി​ല തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ മ​ര​വി​പ്പി​ക്കാ​നും സാ​ധ്യത​യു​ണ്ട്. ഇ​തി​നി​ടെ പ​നീ​ർ​ശെ​ൽ​വം ബി​ജെ​പി​യു​മാ​യി അ​ടു​ക്കു​ക​യാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​കും രം​ഗ​ത്തി​റ​ങ്ങു​ക എ​ന്നും അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്.

ഏ​റ്റ​വും പ്ര​തീ​ക്ഷ​യോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത് ഡി​എം​കെ ആ​ണെ​ന്ന് പ​റ​യാം. മൂ​ന്നാ​യി ഭി​ന്നി​ക്ക​പ്പെ​ടു​ന്ന എ​ഡി​എം​കെ വോ​ട്ടി​ലാ​ണ് പാ​ർ​ട്ടി​യു​ടെ നോ​ട്ടം. മാത്രമല്ല എം​കെ സ്റ്റാ​ൻ​ലി​ന്‍റെ ശ​ക്ത​മാ​യ പുതു നേ​തൃ​ത്വ​ം പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ ഗു​ണംചെയ്യുമെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. മ​രു​തു ഗ​ണേ​ഷാ​ണ് പാ​ർ​ട്ടി​യു​ടെ സ്ഥാനാ​ർ​ത്ഥി. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് 33 ശ​ത​മാ​നം വോ​ട്ട് നേ​ടാ​നാ​യി. ജ​യ​ല​ളി​ത​യ്ക്ക് ല​ഭി​ച്ച​ത് 56 ശ​ത​മാ​നം വോ​ട്ടാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ഡി​എം​കെ​യി​ലെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി പാ​ർ‌​ട്ടി വോ​ട്ട് വി​ഭ​ജി​ക്ക​പ്പെ​ടു​ന്പോ​ൾ ത​ങ്ങ​ൾ​ക്കു​ത​ന്നെ വി​ജ​യം ഉ​റ​പ്പെ​ന്നാ​ണ് ഡി​എം​കെ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

ഡി​എം​കെ അ​ടു​ത്ത ദി​വ​സം സ്വതന്ത്ര ഏജൻസിയെക്കൊണ്ട് ഇ​വി​ടെ ന​ട​ത്തി​യ സ​ർ​വേ​യി​ൽ ത​ങ്ങ​ളു​ടെ പാ​ർ​ട്ടി മ​റ്റു​ള്ള​വ​രേ​ക്കാ​ൾ ഏ​റെ മു​ന്നി​ലാ​ണ് എ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. പ​നീ​ർ​ശെ​ൽ​വം വി​ഭാ​ഗം തൊ​ട്ട​ടു​ത്താ​ണ്. അ​തി​ന​ടു​ത്ത് ദീ​പ ജ​യ​കു​മാ​ർ വി​ഭാ​ഗ​വു​മാ​ണു​ള്ള​ത്. ഏ​റ്റ​വും പി​ന്ന​ൽ ദി​ന​ക​ര​നും. ഏതായാലും പ്രവചനാതീതമാണ് ഇവിടത്തെ വിജയം. കാര ണം ജാതി പാർട്ടികൾ അടക്കമുള്ള ചെറുകക്ഷികളും ദേശീയ പാർട്ടികളും തങ്ങളുടെ നിലപാട് ഇതേവരെ വ്യക്ത മാക്കി യിട്ടില്ല. ഈ പാർട്ടികളുടെ ഇടപെടൽ തീർച്ചയായും തെര ഞ്ഞടുപ്പു വിജയത്തെ കാര്യമായി സ്വാധീ നിക്കുന്നവ തന്നെയാണ്.

ഏതായാലും ഇപ്പോൾ തെരഞ്ഞെടുപ്പുഗോതയിൽ ഇറങ്ങിയിരിക്കുന്ന നാലുകൂട്ടർക്കും ഈ തെരഞ്ഞെടുപ്പ് ഭാഗ്യ പരീക്ഷണം തന്നെയാണ്. വിജയിയുടെയും തോൽക്കുന്ന വരുടെ പാർട്ടികളുടെയും ഭാവി നിർണയിക്കുന്നതിൽ ഈ തെരഞ്ഞെടുപ്പിന് നിർണായക പങ്കാണ് വഹിക്കാനുള്ളത്. തമിഴ്നാട് രാഷ്ട്രീയത്തിന്‍റെ തന്നെ ഗതി തിരിച്ചുവിടാൻ തക്ക താണ് ഈ തെരഞ്ഞെടുപ്പെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജോ​സി ജോ​സ​ഫ്