എറിക് അനിവ എയ്ഡ്സ് രോഗം കൊടുത്തത് 104പേർക്ക്
എറിക് അനിവ എയ്ഡ്സ് രോഗം കൊടുത്തത് 104പേർക്ക്
തെക്കുകിഴക്കൻ ആഫ്രിക്കയിലെ ജനസാന്ദ്രത കൂടിയ ഒരു രാജ്യമാണ് മലാവി. ലോകത്തിൽ എയ്ഡ്സ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണിത്. ഇവിടുത്തെ ഗോത്രങ്ങൾക്കിടയിൽ വിചിത്രമായ ഒരു ആചാരമുണ്ട്.

ഇവിടെ പെൺകുട്ടികൾക്ക് പ്രായപൂർത്തിയായാൽ നാലു ദിവസത്തേക്ക് അവർ ഒരു പുരുഷന്റെയൊപ്പം അന്തിയുറങ്ങണം. പെൺകുട്ടിക്ക് കുട്ടിക്കാലത്തുണ്ടായ അശുദ്ധികൾ മാറാനാണത്രേ ഇങ്ങനെയൊരാചാരം. ഇങ്ങനെ ചെയ്യാത്തപക്ഷം തങ്ങളുടെ ഗോത്രത്തിൽ അനർഥങ്ങൾ സംഭവിക്കുമെന്നാണ് ഇവരുടെ വിശ്വാസം.

വീട്ടിലെ പെൺകുട്ടിക്ക് പ്രായപൂർത്തിയായൽ അവളോടൊപ്പം കിടക്കാൻ പുരുഷനെ കണ്ടെത്തുകയെന്നത് മാതാപിതാക്കളുടെ കടമയാണ്. ഭർത്താവു മരിച്ചു വിധവകളാകുന്ന സ്ത്രീകളും സമാനമായ ആചാരം അനുഷ്ഠിക്കണം.

എന്നാൽ ഈ ആചാരം വിളിച്ചു വരുത്തുന്ന അപകടങ്ങൾ വളരെ വലുതാണ്. എയ്ഡ്സ് രോഗം പടരുന്നതിൽ ഇത്തരം ആചാരങ്ങൾ വഹിക്കുന്ന പങ്ക് മനസിലാക്കി ഇവയിൽ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നെ ങ്കിലും അവയൊന്നും നടപ്പായില്ല.

ആചാരത്തിന്റെ പേരിൽ നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തിയ എറിക് അനിവ എന്നയാളെ അടുത്തനാളിൽ പോലീസ് അറസ്റ്റ് ചെയ് തിരുന്നു. എയ്ഡ്സ് ബാധിതനായ ഇയാൾ ആ സത്യം മറച്ചുവച്ചാണ് ആചാരത്തിന്റെ പേരിൽ സ്ത്രീകളെയും കുട്ടികളെയും ചൂഷണം ചെയ്തത്.
സ്ത്രീകളും കുട്ടികളുമടക്കം 104 പേരുമായി താൻ ബന്ധ പ്പെട്ടിട്ടുണ്ടെന്ന് ഇയാൾ സമ്മതിക്കുന്നുണ്ടെങ്കിലും ഇയാൾക്കെതിരെ കൃത്യമായ തെളിവു നൽകാൻ ആരും തയാറാകുന്നില്ല. ഈ സ്ത്രീ കളുടെയും കുട്ടികളുടെയും മാതാപിതാക്കളോ ബന്ധുക്കളോ ആവശ്യ പ്പെട്ടതു മാത്രമാണ് താൻ ചെയ്തതെന്ന് എറിക് അനിവ വാദിക്കുമ്പോൾ ആർക്കൊക്കെ എതിരെ കേസെടുക്കണമെന്ന് അറിയാതെ വിഷമിക്കുക യാണ് ഇവിടുത്തെ ഭരണകൂടം.


ദോഷകരമായ ആചാരങ്ങൾ നടത്തി എന്നതുമാത്രമാണ് എറിക് അനിവയുടെ പേരിൽ ഇപ്പോഴുള്ള കേസ്. ഈ കുറ്റം തെളിഞ്ഞാൽ ഇയാൾക്കു കിട്ടാവുന്ന പരമാവധി ശിക്ഷ അഞ്ചു വർഷം തടവാണ്. വർഷം തോറും നൂറുകണക്കിന് ആളുകൾ എയ്ഡ്സ് മൂലം മരിക്കുന്ന രാജ്യമാണ് മലാവി. നിരവധി എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ടെങ്കിലും പെൺകുട്ടികളുടെ ഈ ശുദ്ധീകരണ ആചാരം അവസാനിപ്പിക്കാൻ ആരും തയാറാകുന്നില്ലെന്ന് ഇവിടുത്തെ സാമൂഹിക പ്രവർത്തകർ പറയുന്നു. ഇവിടുത്തെ ആളുകൾക്ക് ഈ ആചാരം അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഇതിൽ ഒരു തെറ്റും അവർ കാണുന്നില്ല. അതുകൊണ്ടു തന്നെ ഇതിനെതിരെയുള്ള ബോധവത്കരണ പ്രവർത്തനങ്ങളെല്ലാം വെള്ളത്തിൽ വരച്ച വര പോലെയാവുകയാണ്.
എറിക് അനിവയ്ക്ക് തക്കതായ ശിക്ഷ കിട്ടിയാൽ അത് ഇവിടെയുള്ള സ്ത്രീകളെ അവരുടെ അവകാശങ്ങളെക്കുറിച്ച് കുറച്ചെങ്കിലും ബോധവതികളാക്കാൻ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.