കൺനിറയെ വിസ്മയമൊരുക്കി ഒരു പൂ​പ്പ​ന്ത​ൽ
കൺനിറയെ വിസ്മയമൊരുക്കി ഒരു പൂ​പ്പ​ന്ത​ൽ
കൺനിറയെ വിസ്മയമൊരുക്കി കത്തീഡ്രൽ അങ്കണത്തിലെ പൂപ്പന്തൽ. വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ലെ പൂ​പ്പ​ന്ത​ലാണ് കാഴ്ചക്കാർക്കു
കൗതുകമുണർത്തുന്നത്.

ജേ​ഡ് വെ​യി​ൻ എ​ന്ന വി​ദേ​ശ​യി​നം ചെ​ടി​യൊരുക്കിയിരിക്കുന്ന ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള പൂ​പ്പ​ന്ത​ലാ​ണ് ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. ര​ണ്ടാം വ​ർ​ഷ​മാ​ണ് ഈ ​പൂ​ക്ക​ൾ വാ​ഴ​ത്തോ​പ്പി​ൽ വി​സ്മ​യം തീർക്കുന്നത്.

ര​ണ്ടു വ​ർ​ഷം മു​ന്പ് അ​ടി​മാ​ലി​ക്കു സ​മീ​പ​മു​ള്ള ഒ​രു ന​ഴ്സ​റി​യി​ൽ​നി​ന്നാ​ണ് ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ടം ജേ​ഡ് വെ​യി​നി​ന്‍റെ തൈ ​വാ​ങ്ങി​യ​ത്. ഈ ​ചെ​ടി രാ​ജ​കു​മാ​രി പ​ള്ളി​യി​ൽ ന​ട്ടു. ഇ​വി​ടെ​നി​ന്നും വാ​ഴ​ത്തോ​പ്പ് ക​ത്തീ​ഡ്ര​ലി​ലേ​ക്കു സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച ഫാ. ​ഫ്രാ​ൻ​സി​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യു​ടെ സെ​മി​ത്തേ​രി​യി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ചെ​ടി ന​ട്ടു. പി​ന്നീ​ടു വ​ലി​യ നാ​ലു കോ​ണ്‍​ക്രീ​റ്റ് തൂ​ണു​ക​ളി​ൽ പ​ന്ത​ലൊ​രു​ക്കി ഇ​തി​ൽ പ​ട​ർ​ന്നു കയറി ജേ​ഡ് ചെ​ടി ചു​വ​പ്പു​പൂ​ക്ക​ളാ​ൽ നി​റ​ഞ്ഞ പ​ന്ത​ലാ​യി മാ​റു​ക​യാ​യി​രു​ന്നു.

ദീ​ർ​ഘ​കാ​ലം ചെ​ടി​യി​ൽ പൂ​ക്ക​ൾ വി​രി​ഞ്ഞു നി​ൽ​ക്കു​മെ​ന്ന​തും ഒ​രു​മി​ച്ച് പൂ​ക്ക​ൾ വി​രി​യു​മെ​ന്ന​തു​മാ​ണ് ഈ ​ചെ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ജേ​ഡ് വെ​യി​നി​ന്‍റെ നീ​ല പൂ​ക്ക​ളു​ള്ള ചെ​ടി​യും ന​ട്ടു​വ​ള​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് അ​ടു​ത്ത വ​ർ​ഷം പൂ​ക്കും.


വി​വാ​ഹ പാ​ർ​ട്ടി​ക​ളു​ടെ​യും വി​ശ്വാ​സി​ക​ളു​ടെ​യും മ​റ്റു സ​ന്ദ​ർ​ശ​ക​രു​ടെ​യും ഫോ​ട്ടോ ഷൂ​ട്ട് കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്ക​യാ​ണ് പ​ള്ളി​യ​ങ്ക​ണ​ത്തി​ലെ ഈ പൂ​പ്പ​ന്ത​ൽ. പൂ​പ്പ​ന്ത​ലി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് കാ​ലി​ൽ ബ്രൈ​ഡ​ൽ ബൊ​ക്ക​യും പൂ​ത്തു​നി​ൽ​ക്കു​ന്നു.

പ​ള്ളി​യ​ങ്ക​ണ​ത്തെ മ​നോ​ഹ​ര​മാ​ക്കു​ന്ന ജ​റു​സെ​ലേം ക്രി​സ്മ​സ് ട്രീ, ​ചെ​യ്ഞ്ചിം​ഗ് റോ​സ്, മെ​ലാ​സ്ട്രോ​മ, വി​വി​ധ നി​റ​ത്തി​ലു​ള്ള കൊ​ങ്ങി​ണി, വെ​സ്റ്റി​ന്‍റെ​ൻ ലാ​ന്‍റ​ന, വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ഹൈ​ഡ്രാ​ഞ്ചി​യ, ഓ​ർ​ക്കി​ഡ്, പെ​ൻ​സി​ൽ പൈ​ൻ തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ​തും അ​പൂ​ർ​വ​ങ്ങ​ളു​മാ​യ നി​ര​വ​ധി പൂ​ച്ചെ​ടി​ക​ളും ഇ​ല​ച്ചെ​ടി​ക​ളും ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ട​ത്തി​ന്‍റെ പൂ​ന്തോ​ട്ട​ത്തി​ന്‍റെ ഭം​ഗി വ​ർ​ധി​പ്പി​രിക്കുകയാണ്.