അ​പ​ക​ട​ങ്ങ​ൾ പകർത്തിയാൽ ലൈഫ് ജയിലിൽ..!
അ​പ​ക​ട​ങ്ങ​ൾ പകർത്തിയാൽ ലൈഫ്  ജയിലിൽ..!
അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ശ്ര​മി​ക്കാ​തെ സെ​ൽ​ഫി​യും ഫോ​ട്ടോ​യു​മെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ന​മ്മു​ടെ നാ​ട്ടി​ൽ കൂ​ടി വ​രു​ക​യാ​ണ്. എ​ന്നാ​ൽ ഇ​തി​ന് ത​ട​യി​ടാ​ൻ അ​ബു​ദാ​ബി പോ​ലീ​സ് രം​ഗ​ത്തി​റ​ങ്ങി​ക്ക​ഴി​ഞ്ഞു.

അ​പ​ക​ട​ങ്ങ​ളു​ടെ ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തും അ​ത് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യു​ന്ന​തും കു​റ്റ​ക​ര​മാ​ണെ​ന്ന് അ​ബു​ദാ​ബി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. കു​റ്റ​ക​ര​മെ​ന്നു​വെ​ച്ചാ​ൽ അ​പ​ക​ട​ങ്ങ​ളു​ടെ ഫോ​ട്ടോ​യെ​ടു​ക്കു​ക​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ത് പ​ങ്കു​വയ്ക്കു​ക​യോ ചെ​യ്താ​ൽ പി​ഴ ശി​ക്ഷ ഉ​റ​പ്പാ​ണ്. 1,50,000 ദി​ർ​ഹം വ​രെ​യാ​ണ് പി​ഴ ശി​ക്ഷ.


അ​പ​ക​ട​ങ്ങ​ളി​ൽ ആ​ളു​ക​ൾ കൂ​ടി ഇ​ത്ത​രം ഫോ​ട്ടോ​ക​ളെ​ടു​ക്കു​ന്ന​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും ത​ട​സ​മാ​കു​ന്ന​തു​കൊ​ണ്ടാ​ണ് അ​ബു​ദാ​ബി പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്.