മര​പ്പെ​ട്ടി​യി​ലെ പെ​ണ്‍​കു​ട്ടി!
മര​പ്പെ​ട്ടി​യി​ലെ  പെ​ണ്‍​കു​ട്ടി!
1977 മേ​യ് 19. കാ​മു​ക​ന്‍റെ പി​റ​ന്നാ​ൾ പാ​ർ​ട്ടി​ക്കു പോ​കാ​നൊ​രു​ങ്ങി നി​ൽ​ക്കു​ക​യാ​യി​രു​ന്നു കൊ​ളീ​ൻ സ്റ്റാ​ൻ.

നീ​ള​മു​ള്ള ചു​രു​ള​ൻ മു​ടി​യും വ​ശ്യ​മാ​യ ക​ണ്ണു​ക​ളു​മു​ള്ള ഇ​രു​പ​തു​കാ​രി. അ​വ​ളു​ടെ അ​രി​കി​ലേ​ക്ക് ഒ​രു വാ​ഹ​നം മെ​ല്ലെ വ​ന്നു​നി​ന്നു. ഉ​ള്ളി​ൽ ചെ​റു​പ്പ​ക്കാ​രാ​യ ദ​ന്പ​തി​ക​ൾ. അ​വ​ർ​ക്കൊ​പ്പം ഒ​രു കു​ഞ്ഞും. അ​വ​ർ അ​വ​ളെ അ​ക​ത്തേ​ക്കു ക്ഷ​ണി​ച്ചു.

ലി​ഫ്റ്റ് കി​ട്ടി​യ​തി​ൽ സ​ന്തോ​ഷി​ച്ച് അ​വ​ൾ അ​വ​ർ​ക്കൊ​പ്പം യാ​ത്ര തു​ട​ങ്ങി. കു​ന്നി​ൻ ച​രി​വു​ക​ളെ​യും പൈ​ൻ മ​ര​ങ്ങ​ളെ​യും പി​ന്നി​ലാ​ക്കി വാ​ഹ​നം മു​ന്നോ​ട്ടു നീ​ങ്ങി. ആ​ന​ന്ദം ആ​ശ​ങ്ക​യ്ക്കു വ​ഴി​മാ​റാ​ൻ നി​മി​ഷ​ങ്ങ​ളേ വേ​ണ്ടി​വ​ന്നു​ള്ളൂ. പാ​ർ​ട്ടി ന​ട​ക്കു​ന്നി​ടം പി​ന്നി​ട്ടും വാ​ഹ​നം മു​ന്നോ​ട്ടു നീ​ങ്ങി! പന്തികേടു തേന്നിയ കൊളീൻ നിർത്താൻ ആവശ്യപ്പെട്ടു.

എന്നാൽ, കൊ​ളീ​ന്‍റെ എ​തി​ർ​പ്പു​ക​ൾ മ​റി​ക​ട​ന്നു വാ​ഹ​നം മുന്നോട്ടു കുതിച്ചു. 300 മൈ​ലു​ക​ൾ പി​ന്നി​ട്ടു ക​ലി​ഫോ​ർ​ണി​യ​യി​ലെ റെ​ഡ്ബ്ല​ഫി​ലു​ള്ള ഒ​റ്റ​പ്പെ​ട്ട ആ ​വീ​ടി​നു മു​ന്നി​ൽ നി​ന്നു. അ​താ​ണ് ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​ൻ കാ​മ​റോ​ണ്‍ ഹൂ​ക്ക​റി​ന്‍റെ​യും ഭാ​ര്യ ജാ​നീ​സി​ന്‍റെ​യും വീ​ട്. അ​വ​രാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന ദ​ന്പ​തി​ക​ൾ.

ത​നി​നി​റം

വ​ഴി​യ​രി​കി​ൽ വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ൾ ദ​ന്പ​തി​ക​ൾ കാ​ട്ടി​യ സൗ​ഹൃ​ദം പൊ​യ്മു​ഖ​മാ​ണെ​ന്നു വീ​ട്ടി​ലെ​ത്തി​യ​തോ​ടെ കൊ​ളീ​നു ബോ​ധ്യ​മാ​യി. അ​തൊ​രു ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലാ​യി​രു​ന്നു.
കാ​മ​റോ​ണാ​യി​രു​ന്നു ആ​സൂ​ത്ര​ക​ൻ. ഭാ​ര്യ ജാ​നി​സ് വേ​ണ്ട ഒ​ത്താ​ശ​ക​ൾ ചെ​യ്തു​കൊ​ടു​ത്തു. ദ​ന്പ​തി​ക​ൾ കൊ​ളീ​നെ നി​ല​വ​റ​യി​ലെ മു​റി​യി​ലേ​ക്കു മാ​റ്റി. നീ​ണ്ട ക​ഴു​ക്കോ​ലി​ൽ ച​ങ്ങ​ല​ക​ളി​ൽ അ​വ​ൾ ബ​ന്ധി​ത​യാ​യി.


കൊ​ളീ​ൻ​സ്റ്റാ​നെ ച​തി​യി​ലൂ​ടെ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന് അ​തി​ഗൂ​ഢ​മാ​യി അ​ടി​മ​യാ​യി പാ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണു​ക​ൾ മൂ​ടി​ക്കെ​ട്ടി​യ​ ശേ​ഷം കാ​മ​റോ​ണ്‍ കൊ​ളീ​നെ ക്രൂ​ര​വി​നോ​ദ​ങ്ങ​ൾ​ക്കി​ര​യാ​ക്കി​ത്തു​ട​ങ്ങി. അ​വ​ളെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും മ​ർ​ദി​ക്കു​ക​യു​മൊ​ക്കെ ചെ​യ്ത​ശേ​ഷം അ​ത് ആ​ഘോ​ഷി​ക്കാ​ൻ കാ​മ​റോ​ണ്‍ ജാ​നി​സു​മാ​യി മ​ദി​രോ​ത്സ​വ​ങ്ങ​ളി​ൽ മു​ഴു​കി. ആ ​ദി​വ​സ​ങ്ങ​ളൊ​ക്കെ ഭീ​തി​ദ​മാ​യി​രു​ന്ന​താ​യി കൊ​ളീ​ൻ ഓ​ർ​ക്കു​ന്നു.

യാ​ത്ര​യി​ലെ ദു​രൂ​ഹ​ത​ക​ൾ

ആ ​വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ലു​ട​നീ​ളം ദ​ന്പ​തി​ക​ളെ​പ്പ​റ്റി എ​ന്തെ​ന്നു പ​റ​യാ​നാ​കാ​ത്ത ത​ര​ത്തി​ൽ മോ​ശ​മാ​യ ചി​ല തോ​ന്ന​ലു​ക​ൾ ഉ​ണ്ടാ​യ​താ​യി കൊ​ളീ​ൻ ഓ​ർ​മി​ക്കു​ന്നു. യാ​ത്ര​യ്ക്കി​ടെ ബാ​ത്ത്റൂം ഉ​പ​യോ​ഗി​ക്കാ​നാ​യി ഒ​രു സ​ർ​വീ​സ് സ്റ്റേ​ഷ​നു സ​മീ​പം കാ​മ​റോ​ണ്‍ വാ​ഹ​നം നി​ർ​ത്തി. തി​രി​ഞ്ഞു നോ​ക്കാ​തെ പെ​ട്ടെ​ന്നു പോ​​രാ​ൻ അ​വ​ർ പ​റ​ഞ്ഞ​താ​യും കൊ​ളീ​ൻ ഓ​ർ​ക്കു​ന്നു.

ആ ​വാ​ഹ​ന​ത്തി​ൽ അ​വ​ളു​ടെ സീ​റ്റി​നു സ​മീ​പം ഏ​റെ വി​ചി​ത്ര​മെ​ന്നു തോ​ന്നി​യ ഒ​രു വ​സ്തു​വു​ണ്ടാ​യി​രു​ന്നു. ഭാ​ര​മേ​റി​യ ഒ​രു ത​ടി​പ്പെ​ട്ടി. അ​തി​ന്‍റെ ഒ​രു വ​ശ​ത്തു​മാ​ത്രം ത​ല ക​ട​ക്കു​ന്ന വ​ലു​പ്പ​ത്തി​ൽ ഒ​രു ദ്വാ​രം. കാ​മ​റോ​ണ്‍ അ​തെ​ടു​ത്തു പി​റ​കി​ല​ത്തെ സീ​റ്റി​ലേ​ക്കു മാ​റ്റി. അ​തൊ​രു ഹെ​ഡ് ബോ​ക്സ് ആ​യി​രു​ന്നു​വെന്നു പി​ന്നീ​ട് അ​വ​ള​റി​ഞ്ഞു. അ​ടി​മ​ത്താ​വ​ള​ങ്ങ​ളി​ൽ ലൈം​ഗി​ക അ​ടി​മ​ക​ളെ ബ​ന്ധി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഹെ​ഡ് ബോ​ക്സ്!
(തുടരും)