താളപ്പിഴകളും പാകപ്പിഴകളും..! അഭയാകേസ് വിധിയിലെ ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി ജസ്റ്റീസ് ഏബ്രഹാം മാത്യു
Sunday, January 10, 2021 2:15 PM IST
കോട്ടയം: അഭയ കേസ് വിധിയിൽ ഗുരുതര പിഴവെന്ന് ആരോപിച്ച് ഹൈക്കോടതി മുൻ ജസ്റ്റീസ് ഏബ്രഹാം മാത്യു. 'കൃത്രിമമായി ഉണ്ടാക്കിയ കേസും കളവായി ഉണ്ടാക്കിയ തെളിവുകളും തെറ്റായി എഴുതിയ വിധിയുമാണ് അഭയ കേസിൽ ഉണ്ടായതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഇത്രയധികം താളപ്പിഴകളും പാകപ്പിഴകളും വന്നിട്ടുള്ള ഒരു വിധി ഉണ്ടായിട്ടുണ്ടോ എന്ന് തനിക്കു സംശയമാണെന്നും നിയമപഠനരംഗത്ത് ഒരു മുതൽക്കൂട്ടാണ് ഈ വിധിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടുന്നു.
വിധിന്യായം, കുറ്റപത്രം, സാക്ഷിമൊഴികൾ തുടങ്ങിയവ സൂക്ഷ്മമായി അപഗ്രഥിച്ചാണ് ജസ്റ്റീസ് ഏബ്രഹാം മാത്യുവിന്റെ വിശകലനം. തന്റെ കണ്ടെത്തലുകൾക്ക് ആധാരമായ വസ്തുതകളും അദ്ദേഹം നിരത്തുന്നു.