വിഎസ് ഇല്ലാതെ വേലിക്കകത്ത് വീട്
Tuesday, July 22, 2025 5:21 PM IST
അമ്പലപ്പുഴ: വിഎസ് ഇല്ലാത്ത വേലിക്കകത്ത് വീട് ആൾക്കൂട്ടത്തിലും മൂകമായി. മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും ഓണനാളിലും വി.എസ് ഓണമുണ്ണാൻ വേലിക്കകത്ത് വീട്ടിൽ എത്തിയിരുന്നു.
വിയോഗവാർത്ത അറിഞ്ഞ നിമിഷം മുതൽ വീടും പരിസരവും ജനനിബിഡമായി മാറി. പാർട്ടി നേതാക്കളും പ്രവർത്തകരും കൂടാതെ വിഎസ് എന്ന സമരസഖാവിനെ നെഞ്ചോടു ചേർത്തുപിടിക്കുന്ന നൂറുകണക്കിന് പേരാണ് വേലിക്കകത്ത് മുറ്റത്തെത്തിയത്.
2019ൽ പുന്നപ്ര വയലാർ സമര വാർഷിക വാരാചരണ പരിപാടിയിൽ പങ്കെടുക്കാനായാണ് വി.എസ് അവസാനമായി ജൻമനാട്ടിലെത്തിയത്. അന്നും ആവേശത്തോടെയാണ് വിഎസിനെ പ്രവർത്തകർ വരവേറ്റത്.