മുഹമ്മയെ സ്നേഹിച്ച വി.എസ്
Tuesday, July 22, 2025 5:00 PM IST
മുഹമ്മ: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളക്കൂറുള്ള മണ്ണായി കരപ്പുറത്തെ മാറ്റിയതിൽ വി.എസിനും മുഹമ്മയിലെ പഴയകാല നേതാക്കൾക്കും വലിയ പങ്കുണ്ട്. മുൻ മന്ത്രി സുശീലാ ഗോപാലന്റെ കുടുംബവീടായ മുഹമ്മ ചീരപ്പൻചിറ കേന്ദ്രീകരിച്ചായിരുന്നു നേതാക്കൾ പ്രവർത്തിച്ചിരുന്നത്.
പി. കൃഷ്ണപിള്ള, എ. കെ.ജി, ഇ.എം.എസ് എന്നിവർക്കൊപ്പം വി.എസും മുഹമ്മയിൽ എത്തുമായിരുന്നു. മുഖ്യമന്ത്രി ആയിരിന്നപ്പോഴും മുഹമ്മയിലെ പരിപാടികളിൽ പങ്കെടുക്കാൻ പ്രത്യേക താത്പര്യം കാണിച്ചിരുന്നു.
വി.എസ് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ മുഹമ്മയിൽനിന്നുള്ള സി.കെ. കരുണാകരൻ, കെ. ദാസ്, സി.കെ വാസു എന്നിവർ വി.എസിനൊപ്പം ജില്ലാ കമ്മിറ്റി അംഗങ്ങളായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് വി.എസ് ജയിൽശിക്ഷ അനുഭവിച്ചപ്പോഴും ഇവർ വി.എസിനൊപ്പം ജയിലിൽ പോയിരിന്നു.
1996ൽ വി.എസ് മാരാരിക്കുളത്ത് കോൺഗ്രസിലെ പി.ജെ. ഫ്രാൻസിസിനോട് പരാജയപ്പെട്ടത് കേരള രാഷ്ട്രിയത്തിൽ ചലനങ്ങൾ സൃഷ്ടിച്ച സംഭവമായിരുന്നു.