വിഎസിന്റെ പേരിൽ ഓട്ടോ സ്റ്റാൻഡ്
Tuesday, July 22, 2025 4:51 PM IST
മുണ്ടക്കയം ഈസ്റ്റ്: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേരിൽ സിഐടിയു പ്രവർത്തകരാണ് മുണ്ടക്കയം 35-ാം മൈലിൽ ഓട്ടോ സ്റ്റാൻഡ് സ്ഥാപിച്ചത്. 2010 മുതൽ 2013 വരെയായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ പേരിൽ ഓട്ടോ സ്റ്റാൻഡ് ഉണ്ടായിരുന്നത്.
കേരളത്തിൽത്തന്നെ ആദ്യമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പേരിൽ ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കപ്പെട്ടത്. പിന്നീട് സംസ്ഥാനത്ത് പല ഇടങ്ങളിലും വി.എസിന്റെ പേരിൽ ഓട്ടോ സ്റ്റാൻഡുകൾ വന്നു. പിൽക്കാലങ്ങളിൽ ഇത്തരത്തിലുള്ള പേരുകൾ ഓട്ടോ സ്റ്റാൻഡിൽ നിന്നും ഒഴിവാക്കപ്പെട്ടു.
തങ്ങളുടെ പ്രിയ നേതാവ് വിട പറഞ്ഞതിന്റെ വേദനയിലാണ് മുപ്പത്തിയഞ്ചാംമൈലിലെ ഓട്ടോറിക്ഷ തൊഴിലാളികൾ.