പൂഞ്ഞാറിലുണ്ട് വി.എസ്. അച്യുതാനന്ദന് റോഡ്
Tuesday, July 22, 2025 4:36 PM IST
കോട്ടയം: പൂഞ്ഞാറില്‍ വി.എസ്. അച്യുതാനന്ദന്റെ പേരില്‍ റോഡുണ്ട്. പി.സി. ജോര്‍ജ് മുന്‍കൈയെടുത്ത് വി.എസിന്റെ അനുമതിയോടെയാണ് റോഡ് നിര്‍മിച്ചതും പേരിട്ടതും.
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പെരിങ്ങുളത്തിനുള്ള റോഡില്‍നിന്നു ചള്ളരിക്കുന്നിലേക്കാണ് വി.എസ് റോഡ്. മുഖ്യമന്ത്രിയായിരുന്ന സമയത്ത് വി.എസ് എത്തിയാണ് റോഡ് ഉദ്ഘാടനം ചെയ്തത്.