കോ​​ട്ട​​യം: പൂ​​ഞ്ഞാ​​റി​​ല്‍ വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ന്‍റെ പേ​​രി​​ല്‍ റോ​​ഡു​​ണ്ട്. പി.​​സി. ജോ​​ര്‍​ജ് മു​​ന്‍​കൈ​​യെ​​ടു​​ത്ത് വി.​​എ​​സി​​ന്‍റെ അ​​നു​​മ​​തി​​യോ​​ടെ​​യാ​​ണ് റോ​​ഡ് നി​​ര്‍​മി​​ച്ച​​തും പേ​​രി​​ട്ട​​തും.

പൂ​​ഞ്ഞാ​​ര്‍ തെ​​ക്കേ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ല്‍ പെ​​രി​​ങ്ങു​​ള​​ത്തി​​നു​​ള്ള റോ​​ഡി​​ല്‍​നി​​ന്നു ച​​ള്ള​​രി​​ക്കു​​ന്നി​​ലേ​​ക്കാ​​ണ് വി.​​എ​​സ് റോ​​ഡ്. മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന സ​​മ​​യ​​ത്ത് വി.​​എ​​സ് എ​​ത്തി​​യാ​​ണ് റോ​​ഡ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത​​ത്.