വിശുദ്ധവാരത്തിൽ സജീവമായി മാർപാപ്പ
Monday, April 21, 2025 4:11 PM IST
റോം: ദൈവകരങ്ങളിൽ കളിമണ്ണാണ് മനുഷ്യനെന്ന തിരിച്ചറിവുണ്ടാകണമെന്ന് ദുഃഖ വെള്ളിയാഴ്ച ഓർമപ്പെടുത്തിയ മാർപാപ്പ വിശുദ്ധവാരത്തിൽ സജീവമായി പ്രാർഥനകളിലും മറ്റ് ആരാധനകളിലും പങ്കെടുത്തിരുന്നു.
ആശുപത്രിവാസത്തിനുശേഷം ആരോഗ്യം വീണ്ടെടുത്തിരുന്ന പാപ്പ പൊതുവിഷയങ്ങളിൽ ഇടപെടുകയും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ഗാസയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്നും ബന്ദികളെ വിട്ടയയ്ക്കണമെന്നും ഈസ്റ്റർ ദിനത്തിൽ മാർപാപ്പ ആവശ്യപ്പെട്ടിരുന്നു. സമാധാനം സാധ്യമാണെന്ന നാം ഓരോരുത്തരുടെയും പ്രതീക്ഷ പുനരുജ്ജീവിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഈസ്റ്റർദിന സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു.