ഹോര്‍ഗെ മരിയോ ബെര്ഗോളിയോയിനിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയിലേക്ക്; ജീവിതരേഖ
Monday, April 21, 2025 4:07 PM IST
റോം: ബുവേനോസ് ഐരീസില് 1936 ഡിസംബര്‍ 17നായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ജനനം. ഹോര്‍ഗെ മരിയോ ബെര്‍ഗോളിയോ എന്നായിരുന്നു മാതാപിതാകൾ അദ്ദേഹത്തിനു നൽകിയ പേര്. 2013 മാർച്ച് 19ന് ഫ്രാൻസിസ് അഥവാ ഫ്രാൻസിസ്കോ എന്ന പേരു സ്വീകരിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാജ്യത്തിന്റെ തലവനുമായി അദ്ദേഹം സ്ഥാനമേറ്റത്.
ജീവിതരേഖ
ജനനം: 1936 ഡിസംബര്‍ 17.
സ്ഥലം: ബുവേനോസ് ഐരീസില്.
പേര്: ഹോര്‍ഗെ മരിയോ ബെര്‍ഗോളിയോ.
പിതാവ്: മരിയോ ഹൊസെ ബെര്‍ഗോളിയോ.
മാതാവ്: റെജീന മരിയ സിവോറി.
വിദ്യാഭ്യാസം: കെമിസ്ട്രിയില്‍ മാസ്റേഴ്സ് ബിരുദം. വില്ലാ ദിവോട്ടോ സെമിനാരിയില്‍ വൈദിക പരിശീലനം.
1958 മാര്‍ച്ച് 11: ഈശോസഭയില്‍ ചേര്‍ന്നു. തുടര്‍ന്നു ചിലിയില്‍ പഠനം.
1963: അര്‍ജന്റീനയില്‍ തിരിച്ചുവന്നു. സാന്‍ മിഗ്വേലിലെ സെന്റ് ജോസഫ് സെമിനാരിയില്‍ തത്ത്വശാസ്ത്രപഠനം.
196465: സാന്താ ഫേയിലെ ഇമാക്കൊലേത്താ കോളജില്‍ സാഹിത്യവും മനശാസ്ത്രവും പഠിപ്പിച്ചു.
1966: യൂണിവേഴ്സിറ്റി ഓഫ് എല്‍സാല്‍വദോറില്‍ അധ്യാപകന്.
196770: സാന്‍ മിഗ്വേല്‍ മേജര്‍ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനം.
1969 ഡിസംബര്‍ 13: വൈദികപട്ടം സ്വീകരിച്ചു.
1973 ഏപ്രില്‍ 22: ഈശോസഭയില്‍ നിത്യവ്രതവാഗ്ദാനം.
197273: സാന്‍ മിഗ്വേലിലെ വില്ലാ വരിലാരിയില് നോവീസ് മാസ്റ്റും അധ്യാപകനും.
1973 ജൂലൈ 31: ഈശോസഭയുടെ പ്രൊവിന്‍ഷ്യല്‍. ആറുവര്‍ഷം ഈ പദവിയില്‍.
198086: സാന്‍ മിഗ്വേല്‍ മേജര്‍ സെമിനാരിയില്‍ റെക്ടര്‍. ഒപ്പം പാത്രിയര്‍ക്കാ സാന്‍ ഹൊസെ പള്ളി വികാരിയും.
1986: ജര്‍മനിയില്‍ ഡോക്ടറല്‍ ഗവേഷണം. പിന്നീടു യൂണിവേഴ്സിറ്റി ഓഫ് എല്‍സാല്‍വദോറിലും കൊര്‍ദോബയിലും സ്പിരിച്വല്‍ ഡയറക്ടര്‍.
1992 മേയ് 20: ബുവേനോസ് ആരിസ് അതിരൂപതയുടെ സഹായമെത്രാന്‍. ജൂണ്‍ 27ന് മെത്രാഭിഷേകം.
1997 ജൂണ്‍ 3: കോ അഡ്ജുത്തോര്‍ ആര്‍ച്ച്ബിഷപ്പായി നിയമനം.
1998 ഫെബ്രുവരി 28: കര്‍ദിനാള്‍ അന്തോണിയോ കറാനിനോയുടെ നിര്യാണത്തെ തുടര്‍ന്ന് ആര്‍ച്ച്ബിഷപ്പായി.
2001 ഫെബ്രുവരി 21: കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു.
2001 ഒക്ടോബര്‍: റോമിലെ മെത്രാന്മാരുടെ സിനഡില്‍ അഡ്ജന്‍ക്റ്റ് റിയല്‍റ്റര്‍ ജനറല്‍.
2013 മാര്‍ച്ച് 13: മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. പേര് ഫ്രാന്‍സിസ്.
മാർച്ച് 19: ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനാരോഹണം.
2005-2011: അര്‍ജന്റീനയിലെ ബിഷപ്സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റ്.