ചു​രം ക​യ​റി പോ​കാ​ന്‍ വ​യ്യ...​എ​ന്തൊ​രു ഗ​താ​ഗ​ത​ക്കി​രു​ക്കാ... പ​റ​ഞ്ഞു​കേ​ട്ടും ക​ണ്ടും, അ​നു​ഭ​വി​ച്ച​തു​മാ​യ കാ​ര്യ​മാ​ണി​ത്. അ​വ​ധി ദി​ന​ങ്ങ​ളി​ലും വീ​ക്കെ​ന്‍​ഡി​ലും ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വ​യ​നാ​ട് ചു​ര​ത്തി​ലെ സ്ഥി​രം കാ​ഴ്ച​യാ​ണ്. കേ​ര​ള​ത്തി​ല്‍ ത​ന്നെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് വ​യ​നാ​ട് എ​ന്നു​ള്ള​തി​ല്‍ ഒ​രു ത​ര്‍​ക്ക​വു​മി​ല്ല.

ചു​ര​ത്തി​ലെ കാ​ഴ്ച​ത​ന്നെ അ​തി​മ​നോ​ഹ​ര​മാ​ണ്. പ​ക്ഷെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ അ​ക​പ്പെ​ടു​മ്പോ​ള്‍ എ​ങ്ങ​നെ​യെ​ങ്കി​ലും ചു​രം ഒ​ന്നു ക​ട​ന്നു​കി​ട്ടി​യാ​ല്‍ മ​തി എ​ന്ന തോ​ന്ന​ലാ​കും ആ​ദ്യം ഓ​ടി​യെ​ത്തു​ക.

ഇ​തി​നെ​ന്താ​ണ് ഒ​രു പ​രി​ഹാ​രം... ആ ​പ്ര​തീ​ക്ഷ​ക​ള്‍ എ​ത്തി​നി​ല്‍​ക്കു​ന്ന​ത് തു​ര​ങ്ക​പാ​ത​യി​ലാ​ണ്. തു​ര​ങ്ക​പാ​ത​യു​മാ​യി വ​രു​ന്ന ഓ​രോ അ​പ്‌​ഡേ​റ്റും അ​തു​കൊ​ണ്ടു​ത​ന്നെ മ​ല​യാ​ളി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​ത് വ​ലി​യ പ്ര​തീ​ക്ഷ​ക​ളാ​ണ്..

അ​വ​സാ​ന​വ​ട്ട ഹി​യ​റിം​ഗ് ഈ ​മാ​സം

കോ​ഴി​ക്കോ​ട്- വ​യ​നാ​ട് ജി​ല്ല​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ത​കു​ന്ന ആ​ന​ക്കാം​പൊ​യി​ൽ- ക​ള്ളാ​ടി- മേ​പ്പാ​ടി തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന​താ​ണ് പു​തി​യ വി​വ​രം. പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ പാ​രി​സ്ഥി​തി​കാ​നു​മ​തി​ക്കാ​യു​ള്ള അ​വ​സാ​ന​വ​ട്ട ഹി​യ​റിം​ഗ് ഈ ​മാ​സം അ​വ​സാ​നം ന​ട​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

സ്റ്റേ​റ്റ്എ​ൻ​വ​യോ​ൺ​മെ​ന്‍റ് ഇം​പാ​ക്റ്റ് അ​സ​സ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ അ​നു​മ​തി ഈ ​മീ​റ്റിം​ഗി​ൽ ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ മ​റ്റ് ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നാ​കും. ശാ​സ്ത്ര​ജ്ഞ​ർ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ അ​ട​ങ്ങു​ന്ന​താ​ണ് ഈ ​ക​മ്മി​റ്റി.

വ​ർ​ഷ​ത്തി​ൽ ര​ണ്ടോ, മൂ​ന്നോ ത​വ​ണ യോ​ഗം ചേ​രു​ന്ന ഈ ​ക​മ്മ​റ്റി ക​ഴി​ഞ്ഞ ത​വ​ണ യോ​ഗം ചേ​ർ​ന്ന ശേ​ഷം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​ക​മ്മ​റ്റി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​തി​നി​ടെ വ​യ​നാ​ട്ടി​ലു​ൾ​പ്പെ​ടെ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യെ​ങ്കി​ലും ടൗ​ണ്‍​ഷി​പ്പ് പ​ദ്ധ​തി​യു​ടെ കാ​ര്യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ തീ​രു​മാ​ന​മാ​യ​തോ​ടെ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഇ​നി കാ​ല​താ​മ​സം വേ​ണ്ട എ​ന്നാ​ണ് തീ​രു​മാ​നം.

രാ​ജ്യ​ത്തെ നീ​ളം​കൂ​ടി​യ മൂ​ന്നാ​മ​ത്തെ തു​ര​ങ്ക​പാ​ത

തു​ര​ങ്ക​പാ​ത നി​ർ​മാ​ണം ഈ ​വ​ർ​ഷം ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ക​ഴി​ഞ്ഞ ജൂ​ണി​ല്‍ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചി​രു​ന്നു. നി​യ​മ​സ​ഭ​യി​ൽ ധ​നാ​ഭ്യ​ർ​ഥ​ന ച​ർ​ച്ച​ക​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക.


കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ സ്ഥ​ലം ഏ​റ്റെ​ടു​പ്പും പൂ​ർ​ണ​മാ​യി പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. 8.1 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ഇ​ര​ട്ട​ത്തു​ര​ങ്കം രാ​ജ്യ​ത്തെ നീ​ളം​കൂ​ടി​യ മൂ​ന്നാ​മ​ത്തെ തു​ര​ങ്ക​പാ​ത​യാ​ണ്‌.

പ​ത്തു​മീ​റ്റ​ർ വീ​ത​മു​ള്ള നാ​ലു​വ​രി​യാ​യാ​ണ് പാ​ത. 300 മീ​റ്റ​ർ ഇ​ട​വി​ട്ട്‌ ക്രോ​സ്‌​വേ​ക​ളു​ണ്ടാ​വും. എ​ന്തെ​ങ്കി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ഗ​താ​ഗ​തം നി​ല​യ്‌​ക്കാ​തി​രി​ക്കാ​നാ​ണി​ത്‌.

തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ക്കാം​പൊ​യി​ൽ മ​റി​പ്പു​ഴ​യി​ൽ നി​ന്നാ​രം​ഭി​ച്ച് വ​യ​നാ​ട് ജി​ല്ല​യി​ലെ ക​ള്ളാ​ടി മീ​നാ​ക്ഷി ബ്രി​ഡ്ജി​ൽ അ​വ​സാ​നി​ക്കു​ന്ന​താ​ണ് പാ​ത.

മ​റി​പ്പു​ഴ​യി​ൽ വ​ലി​യ​പാ​ലം വ​രും

മ​റി​പ്പു​ഴ​യി​ൽ നി​ർ​മി​ക്കു​ന്ന വ​ലി​യ പാ​ലം അ​വ​സാ​നി​ക്കു​ന്നി​ട​ത്തു​നി​ന്നാ​ണ് തു​ര​ങ്കം ആ​രം​ഭി​ക്കു​ക. 1643.33 കോ​ടി രൂ​പ ചെ​ല​വ്‌ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ഇ​ര​ട്ട തു​ര​ങ്ക​പാ​ത.

ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യ്ക്ക്‌ കു​റു​കെ 93.12 കോ​ടി ചെ​ല​വി​ൽ ആ​ർ​ച്ച് പാ​ല​വും നാ​ലു​വ​രി സ​മീ​പ​ന​റോ​ഡും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ര​ണ്ട് ഘ​ട്ട​മാ​യാ​ണ്‌ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​രു​ന്ന​ത്.

പാ​ത​യ്ക്ക് 2,138 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പ​ദ്ധ​തി 2020 ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ഖ്യാ​പി​ച്ച​ത്‌.

നാ​ലു​വ​ർ​ഷ​ത്തി​ന​കം തു​ര​ങ്ക​പാ​ത പ​ദ്ധ​തി​ക്ക്‌ ഉ​പ​യോ​ഗി​ക്കു​ന്ന വ​ന​ഭൂ​മി​ക്ക് പ​ക​രം 17 ഹെ​ക്ട​റി​ൽ വ​നം ഒ​രു​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​ണ് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം തു​ര​ങ്ക​പാ​ത​യ്‌​ക്ക്‌ പ്രാ​ഥ​മി​ക അ​നു​മ​തി ന​ൽ​കി​യ​ത്. 34.31 ഹെ​ക്ട​ർ വ​ന​ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ക.

വ​ന​ഭൂ​മി​യി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഒ​ഴി​വാ​ക്കും

വ​ന​ഭൂ​മി​യി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കും. ഏ​റ്റെ​ടു​ക്കു​ന്ന വ​ന​ഭൂ​മി​ക്ക്‌ പ​ക​രം ന​ൽ​കാ​നു​ള്ള ഭൂ​മി വ​യ​നാ​ട് ജി​ല്ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ലെ ചു​ള്ളി​ക്കാ​ട്, കൊ​ല്ലി​വ​യ​ൽ, മ​ട​പ്പ​റ​മ്പ്, മ​ണ​ൽ​വ​യ​ൽ വി​ല്ലേ​ജു​ക​ളി​ലാ​യാ​ണ്‌ 17.263 ഹെ​ക്ട​ർ ഭൂ​മി​യി​ൽ മ​രം ന​ടു​ക. ഇ​ത് റി​സ​ർ​വ് വ​ന​മാ​യി വി​ജ്ഞാ​പ​നം ചെ​യ്യും.

മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ല​പ​രി​സ്ഥി​തി​സം​ഘ​ട​ന​ക​ൾ തു​ര​ങ്ക​പാ​താ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​വ​ന്നെ​ങ്കി​ലും ഭ​ര​ണ, പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളി​ൽ​നി​ന്നും ഒ​റ്റ​ക്കെ​ട്ടാ​യി പാ​ത​യ്ക്കാ​യു​ള്ള മു​റ​വി​ളി തു​ട​രു​ക​യാ​ണു​ണ്ടാ​യ​ത്.

ഒ​റ്റ​പ്പെ​ട്ട ചി​ല രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ൾ മാ​ത്ര​മാ​ണ് തു​ര​ങ്ക​പാ​ത സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക പ​ങ്കു​വെ​ച്ചി​രു​ന്ന​ത്.