കൊ​മ്പു​കു​ലു​ക്കി...
കൊ​മ്പു​കു​ലു​ക്കി...
കോ​ട്ടൂ​ർ സു​നി​ൽ
കു​റു​മ്പ് കാ​ട്ടു​ന്ന കു​ഞ്ഞ​ന്മാ​രെ കാ​ണ​ണോ, പോ​ക്കി​രി​യാ​യ 35 കാ​ര​നെ കാ​ണ​ണോ, ഗ​ജ​വീ​ര​പ​ട്ടം നേ​ടി​യ സോ​മ​നെ കാ​ണ​ണോ... ഇ​താ ഗ​ജ​വീ​ര​ന്മാ​രു​ടെ ക​ളി​യാ​ട്ട വേ​ദി​യി​ലേ​ക്ക് നി​ങ്ങ​ൾ​ക്ക് കൊ​മ്പു​കു​ലു​ക്കി​യു​ള്ള സ്വാ​ഗ​തം.

അ​ഗ​സ്ത്യ​മ​ല​യു​ടെ അ​ടി​വാ​ര​ത്ത് നി​ർ​മി​ച്ച രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള കോ​ട്ടൂ​ർ ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​സ​ജ്ജം. കി​ഫ്ബി അ​നു​വ​ദി​ച്ച 7 കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ട്ട് 176 ഹെ​ക്ട​ർ വ​ന ഭൂ​മി​യി​ലെ വി​പു​ല​വും വി​ശാ​ല​വു​മാ​യ ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്രം രാ​ജ്യ​ത്ത് ആ​ദ്യം.

നെ​യ്യാ​ർ വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ലെ കോ​ട്ടൂ​ർ കാ​പ്പു​കാ​ട് ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ ആ​ന​ക​ൾ സ​ഞ്ചാ​രി​ക​ൾ​ക്ക് കൗ​തു​ക​വും അ​ത്ഭു​ത​വു​മാ​കു​ന്നു. കാ​ടി​ന്‍റെ ചാ​രു​ത​യും ഔ​ഷ​ധ​സ​മ്പ​ന്ന​മാ​യ കു​ളി​ർ​ക്കാ​റ്റു​മൊ​ക്കെ ഇ​ണ​ചേ​രു​ന്ന ഈ ​വ​ന​താ​ഴ് വാ​രം കാ​ണാ​ൻ എ​ത്തു​ന്ന​വ​ർ മ​ട​ങ്ങു​ന്ന​ത് അ​ന​ൽ​പ്പ​മാ​യ അ​നു​ഭൂ​തി​യോ​ടെ​യാ​ണ്.

ആ​ന​പാ​ർ​ക്ക് എ​ന്ന പു​തി​യ അ​നു​ഭ​വം

ആ​ന​ക​ൾ​ക്ക് 2006ലാ​ണ് വ​നം വ​കു​പ്പ് നെ​യ്യാ​റി​ലെ കാ​പ്പു​കാ​ട്ടി​ൽ ഒ​രു സ​ങ്കേ​തം ഒ​രു​ക്കു​ന്ന​ത്. അ​തൊ​രു പാ​ർ​ക്കാ​യി വി​ഭാ​വ​നം ചെ​യ്തി​രു​ന്നു. ശ്രീ​ല​ങ്ക​ൻ മാ​തൃ​ക​യി​ൽ 2006 ലാ​ണ് വ​നം വ​കു​പ്പ് നെ​യ്യാ​റി​ലെ കാ​പ്പു​കാ​ട്ടി​ൽ ആ​ന​സ​ങ്കേ​തം ഒ​രു​ക്കു​ന്ന​ത്.

നെ​യ്യാ​റി​ലെ വെ​ള്ളം ക​യ​റി കി​ട​ക്കു​ന്ന മ​നോ​ഹ​ര​മാ​യ ഈ ​ഭാ​ഗം ആ​ന​ക​ളു​ടെ പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​മാ​യി വ​ഴി​മാ​റു​ന്ന​ത് 2007ൽ. ​തു​ട​ർ​ന്ന് മി​ന്നു​വും ജ​യ​ശ്രീ​യു​മൊ​ക്കെ​യാ​യി ആ​ന​ക​ൾ ഇ​വി​ടെ ഒ​ന്നൊ​ന്നാ​യി എ​ത്താ​ൻ തു​ട​ങ്ങി. ആ​രാ​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ കി​ട​ന്ന കാ​പ്പു​കാ​ട്് സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​യി.

കാ​ട്ടാ​ന​യെ​യും നാ​ട്ടാ​ന​യെ​യും ആ​വാ​സ വ്യ​വ​സ്ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ ഇ​ട​ത്ത് വ​ള​ർ​ത്തു​ക, പ്രാ​യം ചെ​ന്ന​വ​യെ സം​ര​ക്ഷി​ക്കു​ക, കു​ഞ്ഞു​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക, പ​ഠ​ന​ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തു​ക അ​തി​ലു​പ​രി സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​തൊ​ക്കെ അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ത് തു​റ​ന്ന​ത്.

കേ​ര​ള​ത്തി​ലെ ഏ​ക ആ​ന​സം​ര​ക്ഷ​ണ പാ​ർ​ക്ക് അ​ങ്ങി​നെ കാ​പ്പു​കാ​ടി​ന്‍റെ അ​ഭി​മാ​ന​വു​മാ​യി. 100 ലേ​റെ ആ​ന​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണി​ത്. 58 ഹെ​ക്ട​ർ വി​സ്തൃ​തി​യു​ള്ള പാ​ർ​ക്ക് നി​ല​വി​ൽ ന​വീ​ക​രി​ച്ച് വ​രി​ക​യു​മാ​ണ്. ര​ണ്ടി​ൽ തു​ട​ങ്ങി​യ പാ​ർ​ക്കി​ൽ ഇ​പ്പോ​ൾ 12 പെ​ൺ​വ​ർ​ഗ​ത്തി​നാ​ണ് മു​ൻ​തൂ​ക്കം.​കേ​വ​ലം മൂ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​ക്കൊ​മ്പ​ൻ മു​ത​ൽ 36 വ​യ​സ് പ്രാ​യ​മു​ള്ള കാ​ർ​ത്തി​ക് വ​രെ.

2007ലാ​ണ് ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്. അ​ന്ന് അ​മ്മു​വും മി​ന്ന​യും മാ​ത്രം. അ​ന്നു മു​ത​ൽ ഇ​ന്നു വ​രെ ആ​ന​ക​ളെ പാ​ർ​പ്പി​ക്കു​ന്ന​ത് ചെ​റി​യ കൂ​ടു​ക​ളി​ലാ​ണ്. ഇ​നി ഒ​രേ​ക്ക​റോ​ളം വ​ലി​പ്പ​മു​ള്ള വ​ലി​യ കൂ​ടു​ക​ളി​ലേ​ക്കു മാ​റു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. മ​ദ​പ്പാ​ടു​ള്ള ആ​ന​ക​ൾ​ക്കു പോ​ലും പു​തി​യ കേ​ന്ദ്ര​ത്തി​ൽ ച​ങ്ങ​ല ഉ​ണ്ടാ​വി​ല്ല.

പ​ത്തു വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള 7കു​ട്ടി​യാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ 15 ആ​ന​ക​ൾ കേ​ന്ദ്ര​ത്തി​ലു​ണ്ട്. പ്രാ​യാ​ധി​ക്യ​ത്തി​ലും ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ന്ന 83 കാ​ര​ൻ സോ​മ​നാ​ണ് കൂ​ട്ട​ത്തി​ലെ കാ​ര​ണ​വ​ർ. ര​ണ്ടു കൊ​ല്ലം മു​ൻ​പ് എ​ത്തി​യ നാ​ലു വ​യ​സു​കാ​രി ആ​ര​ണ്യ കൂ​ട്ട​ത്തി​ലെ ഇ​ള​മു​റ​ക്കാ​രി.

പ്രാ​യാ​ധി​ക്യ​ത്താ​ൽ അ​വ​ശ​ത​യി​ലാ​കു​ന്ന നാ​ട്ടാ​ന​ക​ൾ, ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തും പി​ടി​ച്ചെ​ടു​ക്കു​ന്ന​തു​മാ​യ ആ​ന​ക​ൾ, നാ​ട്ടി​ലി​റ​ങ്ങി ശ​ല്യ​ക്കാ​രാ​യി മാ​റു​ന്ന ആ​ന​ക​ൾ, വ​ന​ത്തി​ൽ കൂ​ട്ടം തെ​റ്റി പോ​കു​ന്ന കു​ട്ടി​യാ​ന​ക​ൾ തു​ട​ങ്ങി​യ​വ​യെ ഈ ​സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ക്കും. ചി​കി​ത്സ ന​ൽ​കും.

300 ഏ​ക്ക​ർ വ​ന​ഭൂ​മി ആ​ന​ക​ളു​ടെ സ്വ​ത​ന്ത്ര ആ​വാ​സ വ്യ​വ​സ്ഥ​ക്കാ​യി നീ​ക്കി​യി​ട്ടു​ണ്ട്. ഉ​രു​ക്ക് വേ​ലി​കൊ​ണ്ട് സം​ര​ക്ഷ​ണ ക​വ​ച​മൊ​രു​ക്കി​യ 120 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്ത് ച​ങ്ങ​ല​ക്കെ​ട്ടി​ല്ലാ​തെ മേ​യാ​ൻ സ്വ​ത​ന്ത്ര​മാ​യി വി​ടും. ഇ​വി​ടെ തീ​റ്റ​യും ന​ൽ​കും.

ആ​ന​ക​ളെ പാ​ർ​പ്പി​ക്കാ​ൻ ഉ​രു​ക്ക് വേ​ലി കൊ​ണ്ട് വ​ല​യം തീ​ർ​ത്ത 15 എ​ൻ​ക്ലോ​ഷ​റു​ക​ൾ(​കൂ​ടു​ക​ൾ) ആ​ണു​ണ്ടാ​വു​ക. കൊ​മ്പ​നെ പാ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു എ​ൻ​ക്ലോ​ഷ​റി​നു ഒ​ന്നേ​കാ​ൽ ഏ​ക്ക​ർ വി​സ്തൃ​തി. പി​ടി​യാ​ന​ക​ൾ​ക്കും കു​ട്ടി ആ​ന​ക​ൾ​ക്കു​മു​ള്ള കൂ​ടി​ന്‍റെ വ​ലി​പ്പം 5 ഏ​ക്ക​ർ. ഇ​ങ്ങ​നെ 7 എ​ണ്ണം.


ഒ​രു വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​യാ​ന​ക​ൾ​ക്ക് പ്ര​ത്യേ​ക ന​ഴ്സ​റി, കാ​ട്ടി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന കു​ട്ടി ആ​ന​ക​ളെ ആ​ദ്യ ഘ​ട്ടം പാ​ർ​പ്പി​ക്കാ​നു​ള്ള ക്വാ​റ​ന്‍റീ​ൻ സെ​ന്‍റ​ർ, മ​ദ​പ്പാ​ടു​ള്ള ആ​ന​ക​ൾ​ക്ക് പ്ര​ത്യേ​ക കൂ​ടു​ക​ൾ, നാ​ട്ടി​ലി​റ​ങ്ങു​ന്ന പ്ര​ശ്ന​ക്കാ​രാ​യ ആ​ന​ക​ളെ പി​ടി​കൂ​ടി​യാ​ൽ അ​വ​യെ മെ​രു​ക്കാ​ൻ പ്ര​ത്യേ​ക കൂ​ടു​ക​ൾ (ക്രാ​ളു​ക​ൾ ര​ണ്ടും ക​മ്പ​കം ത​ടി​യി​ൽ നി​ർ​മി​ച്ച​ത്)... ഇ​ങ്ങ​നെ ഒ​ട്ടേ​റെ സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​വും.

കേ​ന്ദ്ര​ത്തി​ലേ​ക്ക് കാ​ട്ടാ​ന​ക​ൾ ക​യ​റാ​തി​രി​ക്കാ​ൻ കേ​ന്ദ്ര​ത്തി​നു ചു​റ്റും മൂ​ന്നേ​മു​ക്കാ​ൽ മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ഉ​രു​ക്ക് വേ​ലി നി​ർ​മി​ച്ചു. പു​റ​മേ വൈ​ദ്യു​ത വേ​ലി ക​വ​ച​വും.



ആ​ന​യൂ​ട്ട് കാ​ണാം

ആ​ന​ക​ൾ​ക്ക് ആ​ഹാ​രം പാ​കം ചെ​യ്യാ​നു​ള്ള സെ​ൻ​ട്ര​ൽ കി​ച്ച​നി​ൽ​നി​ന്ന് ഓ​രോ ആ​ന​ക​ൾ​ക്കും ആ​ഹാ​ര​മെ​ത്തി​ക്കും. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് മു​ന്നി​ൽ ഒ​രേ സ​മ​യം 5 ആ​ന​ക​ളെ ഊ​ട്ടാ​നു​ള്ള പ്ര​ത്യേ​ക ഇ​ടം. ആ​ന​യൂ​ട്ട് കാ​ണാ​ൻ സ​ഞ്ചാ​രി​ക​ൾ​ക്ക് ഓ​പ്പ​ൺ എ​യ​ർ ഏ​രി​യ. 100 പേ​ർ​ക്ക് ഇ​രി​ക്കാ​ൻ സൗ​ക​ര്യം

ആ​ന മ്യൂ​സി​യം

ആ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ കാ​ര്യ​ങ്ങ​ളും മ​ന​സി​ലാ​ക്കാ​ൻ പാ​ക​ത്തി​ൽ 16,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ വി​പു​ല​മാ​യ ആ​ന മ്യൂ​സി​യം ഒ​രു​ക്കു​ന്നു​ണ്ട്. ആ​ന​ക​ളു​ടെ അ​സ്ഥി​കൂ​ടം ഉ​ൾ​പ്പെ​ടെ ഇ​വി​ടെ സ​ജ്ജീ​ക​രി​ക്കും. മ്യൂ​സി​യം പ്ര​വ​ർ​ത്ത​നം ജ​നു​വ​രി മു​ത​ൽ തു​ട​ങ്ങും.

പ്ര​ത്യേ​ക ആ​ശു​പ​ത്രി

കേ​ന്ദ്ര​ത്തി​ലെ ആ​ന​ക​ൾ​ക്കു പു​റ​മേ നാ​ട്ടാ​ന​ക​ൾ​ക്കും ചി​കി​ത്സ ന​ൽ​കാ​ൻ പ്ര​ത്യേ​ക ‘ആ​ന ചി​കി​ത്സാ' കേ​ന്ദ്രം. 2 ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം, ല​ബോ​റ​ട്ട​റി സൗ​ക​ര്യം. ആ​ന​ക​ളെ പ​രി​ശോ​ധി​ക്കാ​ൻ വി​പു​ല​മാ​യ ഹാ​ളും ഒ​രു​ക്കി. ആ​ന​ക​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും ദ​ഹി​പ്പി​ക്കാ​നും പ്ര​ത്യേ​ക കേ​ന്ദ്രം.

ഇ​വി​ടെ എ​ന്തൊ​ക്കെ..

ആ​ന​ക​ളു​ടെ കാ​ഴ്ച​യ്ക്കു പു​റ​മേ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് സ​ഞ്ചാ​രി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ആ​ന​പ്പു​റ​ത്ത് സ​വാ​രി​യാ​ണ് മു​ഖ്യം. ആ​ന​ക​ളു​ടെ പു​റ​ത്തു​ക​യ​റി കാ​ട് ചു​റ്റാ​ൻ ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ട്.

സ്വ​ദേ​ശി​ക​ൾ​ക്ക് 100 രൂ​പ ന​ൽ​കി​യാ​ൽ ആ​ന​പ്പു​റ​ത്തു​ക​യ​റാം രാ​വി​ലെ 9നും ​വൈ​കി​ട്ട് 5 നും ​ഇ​ട​യ്ക്ക് എ​ത്തി​യാ​ലേ ആ​ന​പ്പു​റ​ത്തു​ക​യ​റാ​ൻ ക​ഴി​യൂ. ആ​ന​ക​ളെ സൗ​ക​ര്യ​പൂ​ർ​വം കാ​ണാ​നും അ​തി​നോ​ട് ഇ​ട​പെ​ഴു​കാ​നും സൗ​ക​ര്യ​മു​ണ്ട്.

മു​ളം ക​മ്പു​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച ഇ​വി​ടെ​യി​രു​ന്ന് ജ​ല​സം​ഭ​ര​ണി​യും ആ​ന​ക​ളെ കു​ളി​പ്പി​ക്കു​ന്ന​തും കാ​ണാം. കാ​പ്പു​കാ​ട്ടി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ഏ​തു ത​ര​ത്തി​ലെ ഭ​ക്ഷ​ണം ത​രാ​നും സം​വി​ധാ​ന​മു​ണ്ട്.

കോ​ണ്ടി​നെ​ന്‍റ​ൽ, ചൈ​നീ​സ് മു​ത​ൽ നാ​ട​ൻ വ​രെ. ഇ​വി​ടെ സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ കേ​റ്റ​റിം​ഗ് കേ​ന്ദ്രം ഇ​ക്കോ ക​മ്മി​റ്റി ന​ട​ത്തു​ന്നു​ണ്ട്.

ആ​ന​ക​ൾ മാ​ത്ര​മ​ല്ല ഈ ​കാ​ട്ടി​ലു​ള്ള​ത്. മ​ഴ​ക്കാ​ടു​ക​ളാ​യ ഇ​വി​ടെ കാ​ണാ​നും കാ​ട്ടി​ലൂ​ടെ സ​വാ​രി ന​ട​ത്താ​നും സൗ​ക​ര്യ​മു​ണ്ട്. കാ​പ്പു​കാ​ട്ടി​ന് അ​ടു​ത്താ​ണ് മീ​ൻ​മു​ട്ടി വെ​ള്ള​ച്ചാ​ട്ടം.

ഏ​തു സ​മ​യ​ത്തും വെ​ള്ളം വ​റ്റാ​ത്ത ഈ ​വെ​ള്ള​ച്ചാ​ട്ടം കാ​ണാ​നും അ​വി​ടേ​ക്ക് കു​ന്നും വ​ള​വും തി​രി​ഞ്ഞു​പോ​കാ​നും സാ​ഹ​സി​ക​രാ​യ സ​ഞ്ചാ​രി​ക​ൾ​ക്ക് സൗ​ക​ര്യ​മു​ണ്ട്. ഇ​വി​ടേ​ക്ക് വാ​ഹ​ന​സൗ​ക​ര്യ​വും വ​നം​വ​കു​പ്പ് ഒ​രു​ക്കി ത​രും.

കാ​ട്ടി​ൽ പോ​കു​ന്ന വ​ഴി​ക്ക് കാ​ട്ടു​പോ​ത്ത്, മാ​ൻ, ക​ര​ടി തു​ട​ങ്ങി​യ മ്യ​ഗ​ങ്ങ​ളെ കാ​ണാ​നും ക​ഴി​യും. മീ​ൻ​മു​ട്ടി​ക്ക് പു​റ​മേ കാ​ട്ടാ​ടി​കു​ന്നി​ലേ​ക്കും തീ​ർ​ഥ​ക്ക​ര​യ്ക്കും സ​ഞ്ചാ​രി​ക​ളെ കൊ​ണ്ടു​പോ​കും. ഇ​തി​നാ​യി അ​നു​മ​തി വാ​ങ്ങ​ണം.