പ്രാണികളുടെ കടിയേറ്റാൽ ചർമത്തിൽ...
സാധാരണയായി കൊതുക് അല്ലെങ്കില്‍ പ്രാണി കടിച്ചാല്‍ ചൊറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍, ചിലരില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഒരു പ്രതികരണമായി ഇത് മാറുന്നു. ഇങ്ങനെ കാണുന്ന അവസ്ഥയെയാണ് ഇൻസെക്റ്റ് ബൈറ്റ് റിയാക്ഷൻ (insect bite reaction)അല്ലെങ്കിൽ Papular urticaria എന്നു പറയുന്നത്.
ചൊറിച്ചിലോടു കൂടിയ ചുവന്ന അടയാളം
2-10 വയസ് വരെയുള്ള കുട്ടികളിലാണ് ഇങ്ങനെ കാണാറുള്ളത്. ചൊറിച്ചിലോടുകൂടിയ ചുവന്ന അടയാളമോ തിണര്‍പ്പുകളോ ആയാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഈ അവസ്ഥ മാറിവരാറുണ്ട്.
അതിനെ ഡി സെൻസറ്റൈസേഷൻ (De-sensatization) എന്ന് പറയുന്നു. എന്നാല്‍ അടോപ്പി (Atopy) അല്ലെങ്കില്‍ അലര്‍ജി ഹിസ്റ്ററി ഉള്ളവരിലോ കുടുംബക്കാര്‍ക്കോ ഈ പ്രശ്നം കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്നതായി കാണുന്നു.
മഴക്കാലത്തും വേനല്കാലത്തുമാണ് കൂടുതല്‍ വരുന്നത്. കുടുംബത്തിലെ മറ്റു കുട്ടികള്‍ക്കോ ബന്ധുക്കള്‍ക്കോ ഈ പ്രശ്നം വന്നിട്ടി ല്ലെങ്കിലും ഒരു കുട്ടിക്ക് മാത്രമായും ഈ റിയാക്ഷന് കാണാറുണ്ട്.
രോഗപ്രതികരണശേഷിയിലുള്ള വ്യത്യാസമാണ് ഇതിനു കാരണം. പലസ്ഥലങ്ങളില്‍ മാറിമാറി താമസിക്കുന്നവരില്‍ ഇൻസെക്റ്റ് ബൈറ്റ് റിയാക്ഷൻ വരാനുള്ള സാധ്യതകള്‍ കൂടുതലാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍
· ശരീരം മറയ്ക്കുന്ന വസ്ത്രം ധരിക്കുക.
· വിയര്‍പ്പ് പ്രാണികളെ ആകര്‍ഷിക്കുന്നതിനാല്‍ രണ്ടുനേരം കുളിക്കുക. മൈല്‍ഡ് സോപ്പ് ഉപയോഗിക്കുക. മൊയിസ്ചുറൈസര് പുരട്ടുക.
· ഇൻസെക്റ്റ് റിപ്പലന്റ് ക്രീം (Insect repellent cream)പുരട്ടുക.
· വീടും പരിസരവും വൃത്തിയാക്കി വയ്ക്കുക.
· വളര്‍ത്തു മൃഗങ്ങളുണ്ടെങ്കില്‍ ചെള്ള്, മൂട്ട എന്നിവ ഒഴിവാക്കാന്‍ മാർഗങ്ങൾ സ്വീകരിക്കുക.
ചികിത്സാരീതി
· ഡ്രൈ സ്കിന്‍ ഉള്ളവരിൽ ചൊറിയാനുള്ള സാധ്യത കൂടുതലായതിനാല്‍ മോയിസ്ചു റൈസർ രണ്ടു നേരം കുളികഴിഞ്ഞ് ഉപയോഗിക്കുക.
· ചൊറിച്ചില്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ആന്റി ഹിസ്റ്റമിന്‍ ഗുളിക കഴിക്കുകയും ചുവന്ന തിണര്‍പ്പുകളിലും ചൊറിച്ചിലുള്ള ഭാഗങ്ങളിലും മൈൽഡ് സ്റ്റിറോയ്ഡ് ക്രീം (mild steroid cream) പുരട്ടുകയും ചെയ്യുക.
· ദേഹത്ത് ചൊറിച്ചിലുണ്ടായിരുന്ന ഭാഗത്ത് വരുന്ന കറുത്ത പാടുകള്‍ കാലക്രമേണ മങ്ങി പ്പോകുമെന്നതിനാല്‍ പ്രത്യേകിച്ച് ചികിത്സ ആവശ്യമില്ല.
· ചൊറിഞ്ഞുണ്ടാകുന്ന മുറിവുകളിലൂടെ അണുബാധയ്ക്കു സാധ്യതയുള്ളതിനാല്‍ പനിയോ ശരീരവേദനയോ ഉണ്ടെങ്കില്‍ ഡോക്ടറെ കാണിക്കേണ്ടതാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശാലിനി വി. ആർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് & കോസ്മറ്റോളജിസ്റ്റ്
എസ് യുറ്റി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം.