കോളറ: ചികിത്സ കിട്ടിയാൽ മൂന്നുദിവസം കൊണ്ടു രോഗശമനം
വയറിളക്കം
രോഗാണുക്കൾ ശരീരത്തിൽ കടന്നുകൂടിയാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ വയറിളക്കം ആരംഭിക്കുന്നതാണ്. കുറേ പേരിൽ പല തവണ വയറിളക്കം കഴിയുമ്പോൾ മാറുകയും ചെയ്യും.
എന്നാൽ ചിലരിൽ ഛർദിയും വയറിളക്കവും തുടരും. ചിലരിൽ ചിലപ്പോൾ ഗുരുതരമായ അവസ്ഥ ഉണ്ടാവുകയും ചെയ്തു എന്നും വരാം.
ജലാംശം നഷ്ടപ്പെടുന്പോൾ
അതിശക്തമായ വയറിളക്കവും ഛർദിയും ഉണ്ടാകുന്നവരിൽ ഒരു മണിക്കൂറിൽ ഒരു ലിറ്റർ എന്ന കണക്കിൽ ജലാംശം നഷ്ടപ്പെടാവുന്നതാണ്. ചിലരിൽ കഞ്ഞിവെള്ളം പോലെ വയറിളക്കം സംഭവിക്കാ വുന്നതാണ്.
കടുത്ത അവശത
കോളറാ രോഗികൾ അവശരാകും. ശരീരത്തിലെ ജലാംശവും ലവണങ്ങളും കൂടുതലായി നഷ്ടപ്പെടുന്നതാണ് അതിനു കാരണം. രോഗികളിൽ കൂടുതൽ ക്ഷീണം അനുഭവപ്പെടും.
അമിതമായ ദാഹം, കൈകളിലും കാലുകളിലും തളർച്ചയും വേദനയും കോച്ചിവലിയും എന്നിവയും കാണാവുന്നതാണ്.
മൂത്രത്തിന്റെ അളവിൽ കുറവു വരുന്നത്
കോളറാ രോഗികളിൽ മൂത്രത്തിന്റെ അളവിൽ കുറവു വരുന്നത് ഗൗരവമായി കാണേണ്ട ഒരു പ്രശ്നമാണ്. വൃക്കകളിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെയും രോഗം ഗുരുതരമായ അവസ്ഥയിൽ ആകാനുള്ള സാധ്യതകളുടേയും അറിയിപ്പാണത്.
കോളറ ബാധിക്കുന്ന അവസരങ്ങളിൽ ശരിയായ രീതിയിൽ ഉള്ള ചികിത്സ ആദ്യം മുതൽ തന്നെ കൈകാര്യം ചെയ്യുകയാണെങ്കിൽ ബഹുഭൂരിപക്ഷം പേരിലും മൂന്ന് ദിവസം കൊണ്ട് രോഗശമനം ലഭിക്കും.
അടുക്കളയിൽ ശ്രദ്ധിക്കേണ്ടത്
* കോളറ ബാധിച്ച വ്യക്തിയുടെ വീട്ടിലുള്ള മറ്റുള്ളവർ നല്ല ശുചിത്വം പാലിക്കണം. പ്രത്യേകിച്ച് കുപ്പിപ്പാൽ കുടിക്കുന്ന കുട്ടികൾ വീട്ടിൽ ഉണ്ടെങ്കിൽ.
* അടുക്കളയിൽ ആഹാരം തയാറാക്കുന്നതിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കുന്നതിന് ശുദ്ധമായ വെള്ളം തന്നെ ഉപയോഗിക്കണം.
വേണമെങ്കിൽ പഴങ്ങളും പച്ചക്കറികളും മറ്റും കഴുകി വൃത്തിയാക്കുന്ന വെള്ളത്തിൽ അൽപം ഉപ്പ് ചേർക്കാവുന്നതാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393