ജലദോഷത്തിനു നാടൻ പ്രതിവിധികൾ
ജലദോഷത്തെ കുറിച്ചുള്ള ചില വസ്തുതകളാണു താഴെ പറയുന്നത്:
• ശരീരത്തിലെ സ്വയം രോഗപ്രതിരോധ ശേഷി ഇല്ലാത്തവരിൽ അണുബാധകൾ മൂലം ന്യൂമോണിയ പോലുള്ള രോഗങ്ങൾ ആണ് ഉണ്ടാകുക, ജലദോഷം ആകുകയില്ല.
ജീവകം സി, പെനിസിലിൻ എന്നിവയ്ക്ക് ജലദോഷം സുഖപ്പെടുത്താൻ കഴിയും എന്ന് കുറേ കാലമായി കുറേയേറെ പേർ പറയാറുണ്ട്. ഇതിൽ സത്യമൊന്നും ഇല്ല.
ജലദോഷം വരാതെ സൂക്ഷിക്കുന്ന കാര്യത്തിൽ ജീവകം സി സഹായിക്കും എന്നുള്ളത് സത്യമാണ്. പെനിസിലിന്റെ കാര്യത്തിൽ അത് ഒരു ആന്റിബയോട്ടിക് ആണ്.
ആന്റിബയോട്ടിക് മരുന്നുകൾ ബാക്ടീരിയകൾക്ക് എതിരായി പ്രവർത്തനം നടത്തുന്നവയാണ്, വൈറസുകൾക്ക് എതിരേയല്ല.
ജലദോഷത്തോടൊപ്പം പനി, ചുമ, തലവേദന, മൂക്കടപ്പ് എന്നിവയാണ് കൂടുതൽ പേരിലും കാണാൻ കഴിയുന്ന അസ്വസ്ഥതകൾ.
ചിലരിൽ ചിലപ്പോൾ 102 ഡിഗ്രി ഫാരൻഹീറ്റ് വരെ പനി കാണാൻ കഴിയുന്നതാണ്. അതുകൊണ്ട് ഭയപ്പെടേണ്ട കാര്യമൊന്നുമില്ല.
• വിശ്രമിക്കുകയും ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറിയ ചൂടോടെ ധാരാളം കുടിക്കുകയും ആയിരിക്കും ഏറ്റവും നല്ല പ്രതിവിധികൾ.
മൂക്കടപ്പും തലവേദനയും മാറാൻ കൂടുതൽ പേരിലും ആവി ശ്വസിച്ചാൽ മതിയാകും.
• ഒരു കപ്പ് ചെറുചൂടുവെള്ളത്തിൽ അര ടീസ്പൂൺ ഉപ്പ് ചേർത്ത് ഇടയ്ക്കിടെ മുഖം കഴുകുക.
• കുളിക്കുമ്പോൾ സോപ്പ് മുഴുവൻ കഴുകിക്കളഞ്ഞ് തോർത്തുന്നതിനു മുൻപ് അര ബക്കറ്റ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ഉപ്പ് കലക്കി അത് ശരീരം മുഴുവനും ഒഴിക്കുക.
കുളി കഴിഞ്ഞ ഉടനെ ഒരു ഗ്ളാസ് വെള്ളമോ കാപ്പിയോ ചായയോ ചൂടോടെ കുടിക്കുക.
•ആഹാരം കഴിഞ്ഞ ഉടനെ ഒരു ഗ്ളാസ് ചൂടുവെള്ളത്തിൽ ഒരു കല്ല് ഉപ്പ് ചേർത്ത് കവിൾ കൊള്ളുക.
• പച്ചമോര്, തൈര്, അച്ചാർ, പപ്പടം, വറുത്ത പദാർത്ഥങ്ങൾ, ബേക്കറി, മാംസം, ഉണക്കമത്സ്യം എന്നിവ ഒഴിവാക്കുക.
• കിടക്കുന്ന കട്ടിലിനു സമീപം അൽപം വെളുത്തുള്ളി ചതച്ചുവയ്ക്കുക.
• മാനസിക സംഘർഷം പൂർണമായും ഒഴിവാക്കുക.
• മരുന്നുകൾ ഡോക്ടറെ കണ്ടതിനുശേഷം മാത്രമേ ആകാവൂ.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 98460 73393.