തുടര്‍ച്ചയായി കാപ്പി കുടിക്കുന്നവരാണോ...? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...
രാവിലെ ഉറക്കമുണരുന്നതു മുതല്‍ ഇടവിട്ട് കാപ്പി കുടിക്കുന്നവരാണോ നിങ്ങള്‍... എങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. കാപ്പിയിലെ കഫീന്‍ ശരീരത്തിന് ഉന്മേഷം നല്കുമെന്നതു വാസ്തവം. അതുകൊണ്ടുതന്നെ കാപ്പി ഒരു ജനപ്രിയ പാനീയമാണ്.
ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നം, മെച്ചപ്പെട്ട വൈജ്ഞാനിക പ്രവര്‍ത്തനം, പാര്‍ക്കിന്‍സണ്‍സ്, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ചില രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുക, മെച്ചപ്പെട്ട ശാരീരിക പ്രവര്‍ത്തനം തുടങ്ങിയ ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ മിതമായ അളവില്‍ കാപ്പി കുടിക്കുന്നത് നല്ലതാണ്.
എങ്കിലും കാപ്പി കഴിക്കുമ്പോള്‍ ചിലകാര്യങ്ങള്‍ മനസല് സൂക്ഷിക്കുന്നത് നല്ലതാണ്.
കഫീന്‍ ഉപഭോഗം, ജലാംശം
കാപ്പി തുടര്‍ച്ചയായി കുടിക്കുമ്പോള്‍ ശരീരത്തില്‍ കഫീന്റെ അളവ് വര്‍ധിക്കും. അമിതമായ കഫീന്‍ ഉത്കണ്ഠ, ഉറക്കമില്ലായ്മ, ഉയര്‍ന്ന ഹൃദയമിടിപ്പ് എന്നിവയ്ക്ക് കാരണമാകും. കഫീന്‍ മിതമായ അളവില്‍ പരിമിതപ്പെടുത്തുന്നത് പാര്‍ശ്വഫലങ്ങള്‍ തടയാന്‍ സഹായിക്കും.
പരമാവധി നാലു ഗ്ലാസില്‍ കൂടുതല്‍ കാപ്പി ഒരുദിനം കുടിക്കാന്‍ പാടില്ല. കാപ്പി ഒരു ഡൈയൂററ്റിക് ആണ. അതായത് ഇത് മൂത്രത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും നിര്‍ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യും.
അതുകൊണ്ട് കാപ്പി കുടിക്കുന്നതുപോലെ വെള്ളം കുടിക്കുന്നതും ആവശ്യം. ജലാംശം നിലനിര്‍ത്താനും കാപ്പിയുടെ ഡൈയൂററ്റിക് ഇഫക്റ്റുകളെ പ്രതിരോധിക്കാനും വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
പഞ്ചസാരയും ക്രീമും
കാപ്പി കുടിക്കുമ്പോള്‍ പഞ്ചാരസ, ക്രീം എന്നിവയുടെ അളവ് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. പഞ്ചസാരയും ക്രീമും കൂടുന്നത് കലോറിയും കൊഴുപ്പും വര്‍ധിക്കാന്‍ ഇടയാക്കും.
ബ്ലാക്ക് കോഫി തെരഞ്ഞെടുക്കുകയോ കൊഴുപ്പ് കുറഞ്ഞ പാലും പ്രകൃതിദത്ത മധുരവും ചെറിയ അളവില്‍ ഉപയോഗിക്കുകയോ ചെയ്യുന്നതാണ് ആരോഗ്യകം.
ഗുണനിലവാരമുള്ള കാപ്പി കുടിക്കാനും ശ്രദ്ധിക്കുക. കാരണം, ഗുണനിലവാരമുള്ള കാപ്പിയില്‍ ദോഷകരമായ രാസവസ്തുക്കളും വിഷവസ്തുക്കളും അടങ്ങാനുള്ള സാധ്യത കുറവാണ്.
ജൈവ കാപ്പി തെരഞ്ഞെടുക്കുന്നത് കീടനാശിനികളുടെ അളവ് കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
രാത്രി കാപ്പി, വിശപ്പ്
രാത്രിയില്‍ വൈകിയുള്ള കാപ്പി കുടിക്കല്‍ നല്ലതല്ല. വളരെ വൈകി കാപ്പി കുടിച്ചാല്‍ അതിലെ കഫീന്‍ ഉറക്കം തടസപ്പെടുത്തും.
ഉറക്കം മൊത്തത്തിലുള്ള ആരോഗ്യത്തിന് നിര്‍ണായകമാണ്. കാപ്പി വിശപ്പിനെ അടിച്ചമര്‍ത്തുകയും ചിലര്‍ക്ക് വിശപ്പില്ലായമ ഉണ്ടാക്കുകയും ചെയ്യും.
ഇത് അപകടകരമാണ്. കൃത്യമായി ഭക്ഷണം കഴിച്ചില്ലെങ്കില്‍ ശരീരത്തിന്റെ ഊര്‍ജനില തകരാറിലാകുകയും നിരവധി പ്രശ്നങ്ങള്‍ തലപൊക്കുകയും ചെയ്യും.
അസിഡിറ്റി, എല്ലുകളുടെ ആരോഗ്യം
കാപ്പി അസിഡിറ്റി ഉള്ളതും ആസിഡ് റിഫ്ലക്സ് അല്ലെങ്കില്‍ സെന്‍സിറ്റീവ് വയറുള്ള ആളുകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമാണ്.
കുറഞ്ഞ അസിഡിറ്റിയുള്ള കാപ്പി തെരഞ്ഞെടുക്കുകയോ അല്ലെങ്കില്‍ ഒരു സ്പ്ലാഷ് പാല് ചേര്‍ക്കുകയോ ചെയ്യുന്നത് അസിഡിറ്റി കുറയ്ക്കാനും ദഹന പ്രശ്നം തടയാനും സഹായകമാണ്.
അമിതമായ കഫീന്‍ കാല്‍സ്യം ആഗിരണം ചെയ്യുന്നതിനെ തടസപ്പെടുത്തും. ഇത് അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കും.
തുടര്‍ച്ചയായി കാപ്പി കുടിക്കുന്നവര്‍ ഭക്ഷണത്തിലൂടെയോ അനുബന്ധങ്ങളിലൂടെയോ മതിയായ കാല്‍സ്യം ശരീരത്തില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.