ഭാരം കുറയ്ക്കല്‍ മുതല്‍ പ്രതിരോധശേഷിവരെ; ലിച്ചിയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം
ചൈന ലോകത്തിനു സമ്മാനിച്ച ഫലങ്ങളില്‍ ഒന്നാണ് ലിച്ചി. ഇത് ഒരു സീസണല്‍ ഫലമാണ്. ഇന്ത്യയില്‍ ബീഹാറിലാണ് ഏറ്റവും കൂടുതല്‍ ലിച്ചി കൃഷി ചെയ്യപ്പെടുന്നത്.
ലിച്ചി പഴങ്ങള്‍ക്ക് നമ്മുടെ ആരോഗ്യത്തില്‍ വളരെ നിര്‍ണായക സ്ഥാനമുണ്ട്. ശരീരഭാരം കുറയ്ക്കല്‍ മുതല്‍ പ്രതിരോധശേഷി വര്ധിപ്പിക്കല്വരെയായി നിരവധി ഗുണങ്ങള്‍ ലിച്ചി പഴത്തിനുണ്ട്.
ലിച്ചിയുടെ ഗുണങ്ങള്‍
മധുരവും നല്ല രുചികരവുമായ പഴമാണ് ലിച്ചി. ചര്‍മ ആരോഗ്യം മുതല്‍ ശക്തമായ പ്രതിരോധശേഷി വരെ ലിച്ചി പ്രദാനം ചെയ്യുന്നു. ജ്യൂസ്, ജെല്ലി, പാനീയങ്ങള്‍ എന്നിവ ലിച്ചികൊണ്ട് തയാറാക്കാം.
വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, മഗ്നീഷ്യം, റൈബോഫ്ലേവിന്‍, ചെമ്പ്, ഫോസ്ഫറസ്, വെള്ളം എന്നിവയാല്‍ സമ്പുഷ്ടമാണ് ലിച്ചി.
ശരീരഭാരം കുറയ്ക്കാം
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന നാരുകള്‍ ലിച്ചി പഴത്തില്‍ ഉണ്ട്. ഫൈബര്‍ നിങ്ങളെ കൂടുതല്‍ നേരം വിശപ്പില്‍നിന്ന് അകറ്റി നിര്‍ത്തും. അതോടെ കലോറി ഉപഭോഗം കുറയും.
അങ്ങനെ ഭാരം കുറയ്ക്കാം. മാത്രമല്ല, ലിച്ചിയിലെ ഉയര്‍ന്ന ജലാംശവും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
ചര്‍മം, പ്രതിരോധശേഷി
ലിച്ചിയിലെ വിറ്റാമിന്‍ സി ചര്‍മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഓക്സിഡേറ്റീവ് സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.
മാത്രമല്ല, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിച്ച് രോഗങ്ങളെ അകറ്റാനും ലിച്ചി സഹായിക്കും. വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഘടകമാണ്.
രക്തസമ്മര്‍ദം, ദഹനം
ആരോഗ്യകരമായ രീതിയില്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം ലിച്ചിയില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം രക്തസമ്മര്‍ദം ഫലപ്രദമായി കുറയ്ക്കുന്നു.
മാത്രമല്ല, ലിച്ചിയിലെ നാരുകള്‍ ദഹനം പ്രോത്സാഹിപ്പിക്കാനും മലബന്ധം പോലുള്ള ദഹന പ്രശ്നങ്ങള്‍ക്ക് പരിഹരിക്കാനും സഹായകമാണ്.