മഞ്ഞപ്പിത്തത്തിനു ശാസ്ത്രീയ ചികിത്സ
പകരുന്ന ഒരു രോഗമായി കൂടുതൽ പേരെ ബാധിച്ചു കാണാറുള്ളത് ഏ, ഇ എന്നീ വൈറസുകൾ ഉണ്ടാക്കുന്ന മഞ്ഞപ്പിത്തമാണ്.
വിശ്രമം, ആഹാരം, മരുന്ന്
പൂർണമായും വിശ്രമിക്കുക എന്നതാണ് ചികിത്സയുടെ പ്രഥമവും പ്രധാനവുമായ ഭാഗം. നല്ലപോലെ വെള്ളം കുടിക്കണം. ഇഞ്ചി ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു നല്ലതാണ്.
ഡോക്ടറുടെ നിർദേശമനുസരിച്ച് ആഹാരത്തിൽ ക്രമീകരണങ്ങൾ വരുത്തണം. ഡോക്ടർ പറയുന്നതനുസരിച്ചു മാത്രമേ മരുന്നുകൾ കഴിക്കാവൂ.
ചികിത്സ
രോഗം ബാധിച്ച് ആദ്യത്തെ ഒരാഴ്ച രോഗാവസ്ഥ മുന്നോട്ടുമാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്നത് മഞ്ഞപ്പിത്തത്തിൽ കാണാൻ കഴിയുന്ന ഒരു പ്രത്യേകതയാണ്.
ഈ ഒരാഴ്ച കരളിലെ കൂടുതൽ കോശങ്ങൾക്കു നാശം സംഭവിക്കും. അതിന്റെ ഫലമായി രോഗാവസ്ഥ കൂടുന്നതായി അനുഭവപ്പെടും. ഈ സമയം ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.
അശാസ്ത്രീയ ചികിത്സയിലൂടെ പലരിലും രോഗാവസ്ഥ ഗുരുതരമാകാറുള്ളതും മരണം വരെ സംഭവിക്കാറുള്ളതും ഈ ഒരാഴ്ചക്കാലത്ത് സംഭവിക്കുന്ന അശ്രദ്ധകളുടെ അനന്തര ഫലമായിരിക്കും.
ഏറ്റവും പുതിയ അറിവുകൾ അനുസരിച്ച് മുന്നോട്ടു പോകുകയാണെങ്കിൽ മഞ്ഞപ്പിത്തം ആർക്കും ഒരു പ്രശ്നവും ഉണ്ടാക്കുകയില്ല.
സങ്കീർണത ആരിലൊക്കെ?
സങ്കീർണമായ അവസ്ഥകൾ ഉണ്ടാകാനുള്ള സാധ്യതകൾ കാണാറുള്ളത് കരളിൽ എന്തെങ്കിലും രോഗം ഉണ്ടായിട്ടുള്ളവരിലും സ്ഥിരമായി മദ്യം കുടിക്കുന്നവരിലുമാണ്.
ശുചിത്വം പാലിക്കുക, വൃത്തിയായി ജീവിക്കുക
നല്ല ആരോഗ്യശീലങ്ങൾ പഠിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുക എന്നതാണ് പകർച്ച വ്യാധികൾ വരാതിരിക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത്.
ജലദോഷം, പനി, ചുമ
മഴക്കാലത്ത് ഏറ്റവും കൂടുതലായി ഏറ്റവും കൂടുതൽ പേരിൽ കാണാറുള്ള പ്രശ്നം ജലദോഷവും പനിയും ചുമയുമാണ്. അന്തരീക്ഷത്തിലെ താപനിലയിൽ പെട്ടെന്ന് സംഭവിക്കുന്ന മാറ്റമാണ് ഇങ്ങനെ സംഭവിക്കുന്നതിന് കാരണമാകുന്നത്.
കൊതുകും ഡെങ്കിയും
നാട്ടിൽ മതിലുകൾ കുടിവരുന്നതു കാരണം മഴവെള്ളം പഴയകാലത്തെ പോലെ പൂർണമായി ഒഴുകിപ്പോകുന്നില്ല. വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിൽ കൊതുകുകൾ ധാരാളം ഉണ്ടാകുന്നു.
കൊതുകുകളാണ് മഴക്കാലത്ത് ഡെങ്കിപ്പനിക്ക് കാരണമാകുന്നത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393.