ഹൃ​ദ​യ​ത്തി​നും എ​ല്ലി​നും ഷ​മാം വി​ത്തു​ക​ള്‍; അ​റി​യാം ആ​രോ​ഗ്യ ഗു​ണ​ങ്ങ​ള്‍...
ഹൃ​ദ​യ​ത്തി​നും എ​ല്ലി​നും ഷ​മാം വി​ത്തു​ക​ള്‍; അ​റി​യാം ആ​രോ​ഗ്യ ഗു​ണ​ങ്ങ​ള്‍...
കു​ക്കു​ര്‍​ബി​റ്റേ​സീ കു​ടും​ബ​ത്തി​ല്‍​പ്പെ​ട്ട ഒ​രു ഫ​ല​മാ​ണ് ഷ​മാം. ഇം​ഗ്ലീ​ഷി​ല്‍ സ്വീ​റ്റ് മെ​ല​ണ്‍ എ​ന്നും അ​റ​ബി​ക്കി​ല്‍ ഷ​മാം എ​ന്നും അ​റി​യ​പ്പെ​ടു​ന്ന ഈ ​ഫ​ല​ത്തെ കേ​ര​ള​ത്തി​ല്‍ ത​യ്ക്കു​മ്പ​ളം എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്.

ജ്യൂ​സാ​യും പ​ഴ​മാ​യും ഇ​ത് ക​ഴി​ക്കാം. ഷ​മാം പോ​ലെ​ത​ന്നെ ഷ​മാം വി​ത്തു​ക​ളും പോ​ഷ​ക​സ​മൃ​ദ്ധ​മാ​ണ്. ഈ ​വി​ത്തു​ക​ള്‍ സൂ​ര്യ​പ്ര​കാ​ശ​ത്തി​ലോ ഫാ​നി​ന്‍റെ ചു​വ​ട്ടി​ലോ​വ​ച്ച് ഉ​ണ​ങ്ങാ​വു​ന്ന​താ​ണ്. സ​ലാ​ഡു​ക​ള്‍, തൈ​ര് അ​ല്ലെ​ങ്കി​ല്‍ ട്ര​യ​ല്‍ മി​ക്‌​സ് എ​ന്നി​വ​യി​ല്‍ ചേ​ര്‍​ത്ത് ഇ​ത് ക​ഴി​ക്കാം.

വ​റു​ത്ത് പൊ​ടി​ച്ചും അ​ല്ലാ​തെ​യും ഇ​ത് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഷ​മാം വി​ത്തു​ക​ളു​ടെ ആ​രോ​ഗ്യ ഗു​ണ​ങ്ങ​ളെ കു​റി​ച്ച്...

ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തും

ഷ​മാം വി​ത്തു​ക​ള്‍ ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. ഒ​മേ​ഗ-3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ ഇ​തി​ല്‍ ഉ​ള്ള​തി​നാ​ലാ​ണി​ത്. ഹൃ​ദ​യാ​രോ​ഗ്യം വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ഹൃ​ദ്രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും ഒ​മേ​ഗ-3​ക്കു ക​ഴി​യും.

ഓ​ക്‌​സീ​ഡേ​റ്റീ​വ് സ​മ്മ​ര്‍​ദം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ആ​ന്‍റി-​ഇ​ന്‍​ഫ്‌​ല​മേ​റ്റ​റി ഗു​ണ​ങ്ങ​ളും ഈ ​വി​ത്തു​ക​ള്‍​ക്കു​ണ്ട്. മാ​ത്ര​മ​ല്ല, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കാ​നും അ​ണു​ബാ​ധ​ക​ള്‍ അ​ക​റ്റി​നി​ര്‍​ത്താ​നും ഷ​മാം വി​ത്തു​ക​ള്‍​ക്ക് ക​ഴി​യും.

ഈ ​വി​ത്തു​ക​ളി​ല്‍ വി​റ്റാ​മി​ന്‍ സി​യും വി​വി​ധ ആ​ന്‍റി-​ഓ​ക്‌​സി​ഡ​ന്‍റു​ക​ളും ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ള്ള​തി​നാ​ലാ​ണി​ത്.


ദ​ഹ​നം, ച​ര്‍​മം, മു​ടി

ദ​ഹ​ന​ത്തെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നൊ​പ്പം ച​ര്‍​മ, മു​ടി എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും ഷ​മാം വി​ത്തു​ക​ള്‍ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. ഈ ​വി​ത്തു​ക​ളി​ല്‍ ഡ​യ​റ്റ​റി ഫൈ​ബ​ര്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​ത് ദ​ഹ​നം സു​ഗ​മ​മാ​ക്കാ​നും മ​ല​ബ​ന്ധം ത​ട​യാ​നും സ​ഹാ​യി​ക്കും. ആ​രോ​ഗ്യ​ക​ര​മാ​യ കു​ട​ല്‍ നി​ല​നി​ര്‍​ത്താ​ന്‍ ഷ​മാം വി​ത്തു​ക​ള്‍​ക്കു സാ​ധി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​ത്.

അ​തു​പോ​ലെ ച​ര്‍​മ്മ​ത്തി​ന്‍റെ​യും മു​ടി​യു​ടെ​യും ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​ത് സ​ഹാ​യ​ക​മാ​ണ്. വി​റ്റാ​മി​ന്‍ എ, ​സി, ഇ ​എ​ന്നി​വ​യാ​ല്‍ സ​മ്പ​ന്ന​മാ​ണ് ഷ​മാം വി​ത്തു​ക​ള്‍. ഈ ​പോ​ഷ​ക​ങ്ങ​ള്‍ കൊ​ളാ​ജ​ന്‍ ഉ​ത്പാ​ദ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കും.

എ​ല്ലു​ക​ള്‍​ക്ക് ശ​ക്തി

എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ഷ​മാം വി​ത്തി​നു സാ​ധി​ക്കും. ഇ​തി​ലെ മ​ഗ്‌​നീ​ഷ്യം, കാ​ല്‍​സ്യം, ഫോ​സ്ഫ​റ​സ് എ​ന്നി​വ അ​സ്ഥി​ക​ളു​ടെ​യും സ​ന്ധി​ക​ളു​ടെ​യും ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്നു.

ഓ​സ്റ്റി​യോ​പൊ​റോ​സി​സ് പോ​ലു​ള്ള അ​സ്ഥി​രോ​ഗ​ങ്ങ​ളു​ടെ സാ​ധ്യ​ത കു​റ​യ്ക്കാ​നും ഷ​മാം വി​ത്തു​ക​ള്‍​ക്കു സാ​ധി​ക്കും. ഷ​മാം വി​ത്തു​ക​ള്‍ ഇ​ത്ത​രം ഗു​ണ​ങ്ങ​ള്‍ പ്ര​ദാ​നം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യി ഡോ​ക്ട​റെ കാ​ണു​ക​യും പ​രി​ശോ​ധ​ന​ക​ള്‍ യ​ഥാ​വി​ധം ന​ട​ത്തു​ക​യു​മാ​ണ് ആ​രോ​ഗ്യ​പ​ര​മാ​യി തു​ട​രാ​നു​ള്ള സു​പ്ര​ധാ​ന മാ​ര്‍​ഗം.