സുന്ദരൻ ഞാനും..! കണ്ണാടി നോക്കുന്ന കുതിര വൈറൽ
Wednesday, September 6, 2023 3:06 PM IST
ചിന്താശേഷിയുള്ള മൃഗങ്ങൾ ഉണ്ടെങ്കിലും സൗന്ദര്യബോധമുള്ള മൃഗങ്ങളെപ്പറ്റി അധികം കേട്ടില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ കണ്ടാൽ ഈ ധാരണ തിരുത്തിക്കുറിക്കപ്പെടും.
ഒരു കുതിര കണ്ണാടിയിൽ നോക്കുന്നതാണു വീഡിയോ. എക്സ് (ട്വിറ്റർ) ലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. കുതിര കണ്ണാടിയിൽ നോക്കുന്നതും കണ്ണാടിയിൽ പ്രതിഫലിക്കുന്ന തന്റെ രൂപത്തെ കൗതുകത്തോടെ കണ്ടിരിക്കുന്നതും വീഡിയോയിൽ കാണാം.
അടുത്തുനിന്നും അകലെനിന്നും വശങ്ങളിൽനിന്നുമെല്ലാം കുതിര കണ്ണാടിയിൽ നോക്കുന്നു. കുതിര തന്റെ മുഖം കണ്ണാടിയിൽ ഉരസി നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചിലപ്പോൾ ഭയത്തോടെയാണ് കുതിര കണ്ണാടി നോക്കുന്നത്.
സംഭവം എവിടെ നടന്നതാണെന്ന് വീഡിയോയിൽ വ്യക്തമല്ല. ആറു ദശലക്ഷത്തിലേറെ പേർ കണ്ട വീഡിയോയ്ക്കു രസകരമായ കമന്റുകളാണ് ലഭിച്ചത്.
ചിലർ കുതിരയെ "സുന്ദരൻ' എന്ന് വിളിച്ചപ്പോൾ, മറ്റുള്ളവർ കണ്ണാടിയിൽ സ്വയം കാണുന്പോഴുള്ള അതിന്റെ നിഷ്കളങ്കമായ പ്രകടനങ്ങളെ ഇഷ്ടപ്പെടുന്നതായി പറഞ്ഞു.