മലയാളിക്കു പൂവിടാൻ തമിഴ്നാട്ടിൽ ഒരുക്കം
കർക്കടക മാസം കഴിഞ്ഞാൽ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികൾ കടക്കും. പൂക്കളം ഇല്ലാതെ മലയാളികൾക്ക് എന്ത് ഓണം.
പണ്ട് തുമ്പ, ചെത്തി, മുക്കുറ്റി, കൃഷ്ണകിരീടം, കണ്ണാന്തളി, ചെമ്പരത്തി, ശങ്കുപുഷ്പം, നന്ത്യാർവട്ടം, മന്ദാരം, പവിഴമല്ലി, ആമപ്പൂ, രാജമല്ലി, മുല്ലപ്പൂ, സുഗന്ധരാജൻ, തെച്ചിപ്പൂ... അങ്ങനെ എന്തുമാത്രം പൂക്കൾ ആയിരുന്നു. പക്ഷേ ഇവയിൽ മിക്കതും ഇന്നു കാണാൻ പോലുമില്ല.
ഇതറിയാവുന്ന തമിഴ്നാട്ടുകാർ പൂ കൃഷിയുടെ തിരക്കിലാണ്. രണ്ടരമാസമാണ് പൂ കൃഷിയുടെ കാലാവധി. ജമന്തിയും സൂര്യകാന്തിയും ആണ് കൂടുതൽ കൃഷിചെയ്യുന്നത്.
ചെങ്കോട്ടയിൽനിന്ന് ആർച്ച് കഴിഞ്ഞ് ഇടത്തോട്ടുള്ള റോഡിലൂടെ അല്പ ദൂരം പോയാൽ സാമ്പവാർ വടകരയ്ക്കടുത്തു സുന്ദരപാണ്ഡ്യപുരം എന്ന കാർഷിക ഗ്രാമത്തിലെത്താം. അവിടെ വയലിൽ അന്തിയാവോളം പണിയെടുക്കുന്ന ധാരാളം കർഷകരെയും കാണാം.
ഇവിടത്തെ വയലുകളായ വയലുകളെല്ലാം പൂക്കൾ നിറഞ്ഞ് ഓണസമയത്ത് ടൂറിസ്റ്റ് ഗ്രാമമായി മാറും. ണത്തോടനുബന്ധിച്ച് ഒരു കോടിയോളം രൂപയുടെ പൂക്കളാണ് ദിവസവും തമിഴ്നാട്ടിൽനിന്നു കേരളത്തിലോട്ട് വരാറുള്ളത്.