വദനാർബുദ ലക്ഷണങ്ങൾ തിരിച്ചറിയാം
Wednesday, April 26, 2023 4:18 PM IST
* വായിൽ തുടർച്ചയായി പുണ്ണ് വരികയും
അത് ഉണങ്ങാതിരിക്കുകയും ചെയ്യുമ്പോൾ.
* വായ തുറക്കാൻ പ്രയാസം
അനുഭവപ്പെടുമ്പോൾ
* വെള്ളയോ ചുവന്നതോ രണ്ടും കൂടിയതോ ആയ മാറ്റങ്ങൾ നാവിലോ മോണയിലോ കവിളിലോ കാണുകയാണെങ്കിൽ.
* ഏതെങ്കിലും രീതിയിലുള്ള മുഴ കഴുത്തിൽ കാണുകയാണെങ്കിൽ.
* വായിലോ താടിയെല്ലിന്റെ ഭാഗത്തോ വേദന അനുഭവപ്പെടുകയാണെങ്കിൽ.
* ഭക്ഷണം ചവയ്ക്കാനോ ഇറക്കാനോ ഉള്ള ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ.
* വായയുടെ ഏതെങ്കിലും ഭാഗത്ത് തടിപ്പോ മുഴയോ കല്ലിപ്പോ കാണുകയാണെങ്കിൽ.
* വായിൽ നിന്ന് അകാരണമായ രക്തസ്രാവം ഉണ്ടെങ്കിൽ
* ശബ്ദത്തിലുള്ള വ്യതിയാനം, പല്ലുകൾ ഇളകുമ്പോൾ, അകാരണമായി ശരീരഭാരം കുറയുമ്പോൾ.
രണ്ടാഴ്ചയിൽ കൂടുതൽ ഇതിലെ ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണേണ്ടതാണ്.
നേരത്തെ കണ്ടുപിടിക്കാനുള്ള ടെസ്റ്റുകൾ
* റൂട്ടീൻ ചെക്ക് അപ്പ്
* സ്ക്രീനിംഗ്
* സ്വയം പരിശോധന വഴി
എങ്ങനെ സ്വയം പരിശോധിക്കാം
ഏതൊരാൾക്കും ഒരു കണ്ണാടിയും നല്ല വെളിച്ചവും ഉള്ള സ്ഥലവുമുണ്ടെങ്കിൽ സ്വയം പരിശോധന ചെയ്ത് നേരത്തേ വരുന്ന കാൻസർ ലക്ഷണങ്ങൾ മനസിലാക്കാവുന്നതാണ്.
ചെയ്യേണ്ട രീതി
* കൈകൾ വൃത്തിയായി കഴുകുക.
* വിരലുകൾ ഉപയോഗിച്ച് വായ തുറന്ന് പരിശോധിക്കുക.
* തല പുറകിലേക്ക് വെച്ച് വായുടെ അടിഭാഗത്ത് ഏതെങ്കിലും രീതിയിലുള്ള കട്ടിയോ നിറവ്യത്യാസമോ ഉണ്ടോ എന്ന് നോക്കുക.
* രണ്ടു കവിളുകളും മൃദുവായി വലിച്ച്
ഉൾഭാഗവും മോണയുടെ പുറകുവശവും നോക്കുക.
* നാവു പുറത്തേക്കിട്ട് വിരലുപയോഗിച്ചു മേലെ ഭാഗത്ത് ആക്കി നാവിന്റെ എല്ലാ ഭാഗവും വായയുടെ അടിഭാഗവും നോക്കുക
* കഴുത്തിന്റെ രണ്ടു ഭാഗത്തും ഏതെങ്കിലും
രീതിയിലുള്ള മുഴയോ തടിപ്പോ ഉണ്ടോ എന്ന് നോക്കുക
ഇങ്ങനെ ഏതെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കുക.
വിവരങ്ങൾ: ഡോ. ദീപ്തി റ്റി.ആർ
ഓറൽ ഫിസിഷ്യൻ & മാക്സിലോ ഫേഷ്യൽ റേഡിയോളജിസ്റ്റ്,
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ,
തലശേരി ബ്രാഞ്ച്.
ഫോൺ - 62382 65965