കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് യാത്ര ചെയ്യാന്‍ അവസരമൊരുക്കി സംസ്ഥാന ജലഗതാഗത വകുപ്പിന്റെ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ സീ കുട്ടനാട് ബോട്ട് സർവീസ്. ഒരു കോടി 90 ലക്ഷം രൂപ മുടക്കിയാണ് സര്‍ക്കാര്‍ കറ്റാമറൈൻ ബോട്ട് നീറ്റിലിറക്കിയിരിക്കുന്നത്.
ആലപ്പുഴ ബോട്ട് ജെട്ടിയില്‍നിന്നു പുറപ്പെട്ട് പുന്നമട, വേമ്പനാട് കായല്‍ വഴി കൈനകരി റോഡ് മുക്കില്‍ എത്തി തിരികെ മീനപ്പള്ളി കായൽ, പള്ളാത്തുരുത്തി, പുഞ്ചിരി വഴി ആലപ്പുഴ ബോട്ട് ജെട്ടിയില്‍ തിരിച്ചെത്തും വിധമാണ് സര്‍വീസ്.
സീ കുട്ടനാട് മാതൃകയില്‍ നേരത്തേയുണ്ടായിരുന്ന സര്‍വീസ് അത്യാധുനികരീതിയില്‍ സജ്ജീകരിച്ചാണ് നീറ്റിലിറക്കുന്നത്. ഇരുനില മാതൃകയിലുള്ള സീ കുട്ടനാട് ബോട്ടില്‍ ഒരേ സമയം 90 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. ഐആർഎസിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പൂര്‍ണമായും പാലിച്ചു നിർമിച്ച സ്റ്റീല്‍ ബോട്ടാണിത്. പുതിയ ബോട്ടിന് 20 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയുമുണ്ട്. ഇതിന് ഏഴ് നോട്ടിക്കൽ മൈൽ (മണിക്കൂറിൽ 13 കിലോമീറ്ററോളം) വേഗം കൈവരിക്കാൻ കഴിയും.
രണ്ടു നിലകളുള്ള ബോട്ടിന്റെ മുകള്‍ഭാഗത്ത് 30 സീറ്റും താഴെ 60 സീറ്റുമുണ്ട്. മുകൾ നിലയ്ക്ക് 300 രൂപയും താഴെ 250 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മൂന്നുമണിക്കൂര്‍ നീളുന്ന യാത്രയാണിത്. രാവിലെ പത്ത് മുതൽ ഒന്നു വരെയും മൂന്നു മുതൽ ആറു വരെയും രണ്ടു ട്രിപ്പാണ് ഇപ്പോഴുള്ളത്.
കുടുംബശ്രീയുടെ ഭക്ഷണം ബോട്ടിനുള്ളില്‍ ലഭ്യമാക്കുന്നുണ്ട്. ഭക്ഷണവിതരണത്തിന് പ്രത്യേക കഫ്റ്റീരിയ ഭാഗവും ഇതിനുള്ളിലുണ്ട്. ഉച്ചഭക്ഷണവും വൈകുന്നേരത്തെ ലക്ഷുഭക്ഷണവും ഇതിൽ ഒരുക്കുന്നുണ്ട്. ഇതിനായി ഭക്ഷണം വാങ്ങുന്നവർ സ്വന്തം ചെലവ് വഹിക്കണം. അതിവേഗ എസി ബോട്ടായ വേഗ -2 മാതൃകയിൽ സഞ്ചാരികൾക്ക് കായൽക്കാഴ്ചകൾ കാണാൻ അവസരമൊരുക്കുകയാണ് സീ കുട്ടനാട്.
പുന്നമട ഫിനിഷിംഗ് പോയിന്റ്, സ്റ്റാർട്ടിംഗ് പോയിന്റ്, സായികേന്ദ്രം, മാർത്താണ്ഡം കായൽ, കമലന്റെ മൂല, രംഗനാഥ്, സി ബ്ലോക്ക്, വട്ടക്കായൽ, ചെറുകായൽ, കൈനകരിയിലെ വിശുദ്ധ ചാവറയച്ചന്റെ ജന്മഗൃഹം എന്നിവിടങ്ങളിലേക്കാണ് ഒരുവശത്തേക്കുള്ള യാത്ര. പിന്നീട് മംഗലശേരി, കുപ്പപ്പുറം, പുഞ്ചിരി, ലേക്ക് പാലസ് റിസോർട്ട് വഴി ആലപ്പുഴയിലെത്തും.
ടിക്കറ്റ് നിരക്ക്: 360 രൂപ (ഭക്ഷണവും, പ്രവേശന ഫീസും സ്വന്തം ചെലവിൽ)
കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ
മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും:
ഫോൺ: 9846475874
ചാറ്റ് ബോട്ട് ലിങ്ക് :
https://my.artibt.ai/budget-tour
കെഎസ്ആർടിസി, കൺട്രോൾറൂം
മൊബൈൽ: 9447071021.
ലാൻഡ്ലൈൻ: 0471-2463799.
ടോൾ ഫ്രീ നമ്പർ: 18005994011.
വാട്സാപ്പ്: 8129562972.