ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
Thursday, September 22, 2022 3:07 PM IST
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച്ചി തിരുവിതാംകൂർ രാജ്യങ്ങളുടെ അതിരടയാളക്കല്ലായ ന്ധകൊതിന്ധക്കല്ലുകളിൽ ഒന്ന് ആന്പല്ലൂർ പഞ്ചായത്തിൽ ഇന്നും നിലനിൽക്കുന്നു. ആന്പല്ലൂർ പഞ്ചായത്തിലെ കാഞ്ഞിരമറ്റത്ത് കോണത്തു പുഴയിലാണ് ചരിത്രത്തിന്റെ സൂക്ഷിപ്പുകളിൽ ഒന്നായി നൂറ്റാണ്ടിനു മേൽ പഴക്കമുള്ള കൊതിക്കല്ല് നിലനിൽക്കുന്നത്.
പുഴയുടെ അടിത്തട്ടിൽ നിന്നും കോണ്ക്രീറ്റ് കാലുകളിലാണ് കൊതിക്കല്ല് സ്ഥാപിച്ചിരിക്കുന്നത്. കല്ലിന്റെ ഒരു വശത്ത് ന്ധകൊ’’ എന്നും മറുവശത്ത് ന്ധതിന്ധ എന്നും കൊത്തി വച്ചിരിക്കുന്നത് കാണാം.ന്ധകൊന്ധ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം പഴയ കൊച്ചി രാജ്യവും ന്ധതിന്ധ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് തിരുവിതാംകൂർ രാജ്യവുമായിരുന്നു. നാലോളം കല്ലുകൾ ഉണ്ടായിരുന്നെങ്കിലും ഇന്ന് ഒരെണ്ണം മാത്രമാണ് നിലനിൽക്കുന്നത്.
നാട്ടുരാജ്യങ്ങളുടെ അതിർത്തി പ്രദേശമായിരുന്നതിനാൽത്തന്നെ ശക്തമായ കാവൽ നിലനിന്നിരുന്ന പ്രദേശമായിരുന്നു ഇവിടം എന്ന് പഴമക്കാർ ഓർക്കുന്നു. വാണിജ്യവ്യാപാര ആവശ്യങ്ങൾക്ക് ജലഗതാഗതം മാത്രം ആശ്രയിച്ചിരുന്ന കാലത്ത് കൊച്ചിയിൽ നിന്നും ആലപ്പുഴയിൽ നിന്നും നിരന്തരം ചരക്കുനീക്കം നടന്നിരുന്ന പാതയായിരുന്നു ഇത്. അനുവാദമില്ലാത്ത സാധന സാമഗ്രികൾ കടത്തിയാൽ പിടികൂടുകയും ശിക്ഷാ നടപടികൾ ഉണ്ടാകുമായിരുന്നു എന്നും അവർ ഓർക്കുന്നു.
ഒരു നൂറ്റാണ്ടിനു മേൽ പഴക്കമുണ്ടായിരുന്നിട്ടും ഇന്നും കായൽ ജലത്തിൽ നിലനിൽക്കുന്ന കല്ല് ഒരു അത്ഭുതം തന്നെയാണ്. എന്നാൽ കാലപ്പഴക്കം ഏൽപ്പിച്ച ക്ഷതമേന്നോണം കോണ്ക്രീറ്റ് കാലുകൾ ദ്രവിച്ച് ശോഷിച്ച നിലയിലാണ് ഇന്നുള്ളത്.
ന്ധകൊതിക്കല്ല്ന്ധ ഉൾപ്പെടുന്ന കോണത്തു പുഴയും ബണ്ടും വിനോദ സഞ്ചാര സാധ്യതയുള്ള പ്രദേശമാണ്. കോണത്തു നിന്ന് ആറ് കിലോമീറ്റർ ചുറ്റി മില്ലുങ്കൽ എത്തുന്ന ബണ്ട് വികസിപ്പിച്ചാൽ ആന്പല്ലൂർ പഞ്ചായത്തിൽത്തന്നെ ഉൾപ്പെട്ട ഞണ്ടുകാട് തുരുത്ത് അടക്കമുള്ള പ്രദേശങ്ങൾ ഉൾപ്പെട്ട ഉൾനാടൻ ടൂറിസം മേഖലയിൽ പുരോഗതി ഉണ്ടാവും.