‘ദേഷ്യം എനിക്കു പാരന്പര്യമായി കിട്ടിയതാണ്..!’
‘ദേഷ്യം എനിക്കു പാരന്പര്യമായി   കിട്ടിയതാണ്..!’
ഐക്യൂ അഥവാ ‘​ഇന്‍റലിജൻസ് കോഷ്യന്‍റി​’നെക്കു​റി​ച്ച് (വിവേക ബുദ്ധി) എ​ല്ല​ാവ​രും കേ​ട്ടി​രി​ക്കും. അ​തു​പോ​ലെ​യോ അ​തി​ലും പ്ര​ധാ​ന​മോ ആ​ണ് ഇ ​ക്യൂ. എ​ന്ന ഇമോഷണൽ കോഷ്യന്‍റ് അഥവാ ഇ​മോ​ഷ​ണ​ൽ ഇ​ന്‍റ​ലിജ​ൻ​സ്.​ സ്വ​ന്തം വി​കാ​ര​ങ്ങ​ളെക്കുറി​ച്ചു ധാ​ര​ണ​യു​ണ്ടാ​യി​രി​ക്കു​ക. അ​വ വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് യു​ക്താ​നു​സ​ര​ണം ഉ​പ​യോ​ഗി​ച്ച് പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ ജീ​വി​ക്കു​ക എ​ന്ന​താ​ണു ഇ.ക്യൂ നോ​ർ​മ​ലാ​യ ആളിന്‍റെ രീ​തി. വ്യ​ക്തിജീ​വി​ത​ത്തി​ലും തൊ​ഴി​ൽ മേ​ഖ​ല​യി​ലും വി​ജ​യ​ത്തി​ന് ഇ​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. അ​മേ​രി​ക്ക​ൻ സൈ​ക്കോ​ള​ജി​സ്റ്റാ​യ ഡാ​നി​യേ​ൽ ഗോ​ൽമാ​നാണ് ഇ​മോ​ഷ​ണ​ൽ ഇ​ന്‍റലി​ജെ​ൻ​സി​നെ പ്ര​ശ​സ്ത​മാ​ക്കി​യ​ത്.

അതു മറ്റുള്ളവർ സഹിക്കണോ?

ഇ.​ക്യൂ വി​നു പ​ല ത​ല​ങ്ങ​ളു​ണ്ടെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. സ്വ​ന്തം വി​കാ​ര​ത്തെക്കുറി​ച്ചു​ള്ള ബോ​ധ​മാ​ണ് ഒ​ന്നാ​മ​ത്തേ​ത്. എ​നി​ക്ക് വേ​ഗം ദേ​ഷ്യം വ​രു​ന്ന പ്ര​കൃ​ത​മാണ്, അ​ല്ലെങ്കി​ൽ ക​ര​ച്ചി​ൽ വ​രു​ന്ന പ്ര​കൃ​ത​മാണ് എന്നൊക്കെ യുള്ള തിരി​ച്ച​റി​വ് പ്ര​ധാ​ന​മാ​ണ്. ആ ​യാ​ഥാ​ർ​ഥ്യ​ത്തെ അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞാ​ലേ ന​മു​ക്ക് അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് പോ​കാ​നാ​വൂ. ചി​ല​ർ ഈ ​അ​വ​സ്ഥ​യി​ൽ നി​ന്നു മാ​റാ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്നി​ല്ല. ദേ​ഷ്യം എ​നി​ക്ക് പാ​ര​ന്പ​ര്യ​മാ​യി കി​ട്ടി​യ​താ എ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്ന ധാ​രാ​ളം ആ​ളുകളെ ക​ണ്ടി​ട്ടു​ണ്ട്. അ​വ​ർ​ക്ക് ഇ ​ക്യൂ കു​റ​വാ​ണെ​ന്ന​താ​ണു യാഥാർ​ഥ്യം.​ അ​വ​ർ​ക്ക് പാ​ര​ന്പ​ര്യ​മു​ണ്ടെ​ന്ന​തു​കൊ​ണ്ട് മ​റ്റു​ള്ള​വ​ർ അ​ത് സ​ഹി​ച്ചോ​ളണം എ​ന്നു പ​റ​യു​ന്ന​തി​ൽ എ​ന്തു ന്യാ​യ​മാ​ണു​ള്ള​ത്.

‘നോ’ പറയാനാകുന്നില്ല

വി​കാ​ര​ങ്ങ​ൾ ന​മ്മെ ഭ​രി​ക്കാ​തെ നാം ​അ​വ​യെ ഭ​രി​ക്കു​ന്ന രീ​തി​യി​ലാ​ക​ണം കാ​ര്യ​ങ്ങ​ൾ. ചി​ല​ർ ന​മ്മു​ടെ ഈ ​സ്വ​ഭാ​വ​ത്തെ മു​ത​ലെ​ടു​ക്കും. ന​മ്മെ പ്ര​കോ​പി​പ്പി​ച്ച് പ്ര​ശ്ന​ങ്ങ​ളി​ൽ ചാ​ടി​ക്കും. എം.​എ​ൻ വി​ജ​യ​ൻ മാ​ഷ് പ​റ​ഞ്ഞി​ട്ടു​ണ്ട് പ്ര​സം​ഗി​ക്കു​ന്പോ​ൾ ഇ​ട​യ്ക്കു​ള്ള കൈ​യ​ടി​ക​ളെ ഭ​യ​ക്ക​ണം, ന​മ്മു​ടെ വാ​യി​ൽ നി​ന്ന് ആ​വേ​ശ​ത്തി​ൽ പ​ല​തും ചാ​ടാ​തെ സൂ​ക്ഷി​ക്ക​ണം എന്ന്. ന​മ്മു​ടെ പല നേ​താ​ക്ക​ന്മാരും ഇ​ങ്ങ​നെ വ​ൻ കു​ടു​ക്കി​ൽ ചാ​ടു​ന്ന​തും അ​വ​രെ സൂ​ത്ര​ക്കാ​രാ​യ ചി​ല മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ പ്ര​കോ​പി​പ്പി​ച്ച് വ​ൻ കു​ഴി​യി​ൽ ചാ​ടി​ക്കു​ന്ന​തും അ​വ​ർ​ക്ക് സ​ത്യ​ത്തി​ൽ ഇ.​ക്യൂ കു​റ​വു​ള്ള​തു​കൊ​ണ്ട​ല്ലേ? ഇ ക്യൂ കു​റ​വു​ള്ള​വ​ർ​ക്ക് നോ എ​ന്ന് പ​റ​യാ​ൻ പ​ല​കാ​ര്യ​ത്തി​ലും സാ​ധി​ക്കി​ല്ല. അ​ങ്ങ​നെ പ​ല​പ​ല പ്ര​ശ്ന​ങ്ങ​ളി​ലും ചെ​ന്നു ചാ​ടു​ക​യും ചെ​യ്യും.


വികാരങ്ങളിലെ തെറ്റ്..!

മ​റ്റു​ള്ള​വ​രു​ടെ വി​കാ​ര​ങ്ങ​ൾ മ​ന​സിലാ​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ടാ​യി​രി​ക്കു​ക എ​ന്ന​താ​ണു മ​റ്റൊ​രു പ്ര​ധാ​ന കാ​ര്യം.

ത​ന്നെപ്പോ​ലെ അ​വ​ർ​ക്കും വി​കാ​ര​ങ്ങ​ളു​ണ്ടെ​ന്നും അ​വ​യും ക്ഷ​ണി​ക​ങ്ങ​ളാ​ണെ​ന്നും അ​തു​ക​ഴി​ഞ്ഞാ​ൽ അ​വ​ർ​ക്കും വി​വേ​കം വ​രു​മെ​ന്നും മ​ന​സിലാക്കാ​നു​ള്ള ക​ഴി​വാ​ണു നേ​ടേ​ണ്ട​ത്. ഇ.ക്യൂ കു​റ​ഞ്ഞ​വ​രി​ൽ ഒ​രു വി​കാ​രം ദീ​ർ​ഘ​കാ​ലം നീ​ണ്ടു നി​ല്കും. അ​ത് സ​ന്തോ​ഷ​മാ​യാ​ലും സ​ങ്ക​ട​മാ​യാ​ലും. സ്നേ​ഹ​മാ​യാ​ലും പ്രേ​മ​മാ​യാ​ലും. മ​റ്റു​വ​രോ​ടു​ള്ള ദേ​ഷ്യ​മാ​യാ​ലും വെ​റു​പ്പാ​യാ​ലും കു​ശു​ന്പാ​യാ​ലും.

ദീ​ർ​ഘ​മാ​യി ഒ​രേ വി​കാ​ര​ങ്ങ​ൾ ന​മ്മളെ ഭ​രി​ച്ചാ​ൽ ജീ​വി​തം പ്രയാസകരം​ ത​ന്നെ. വി​കാ​ര​ങ്ങ​ളു​ടെ തീ​രു​മാ​ന​ങ്ങ​ൾ മി​ക്ക​വാ​റും ബു​ദ്ധി​ക്കു നി​ര​ക്കു​ന്ന​താ​യി​രി​ക്കി​ല്ല, ന​മു​ക്കു ഭാ​വി​യി​ലു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ കൂ​ടു​ത​ലാ​യി​രി​ക്കും. രാ​ഷ്ട്രീ​യ​ത്തി​നും മ​ത​ത്തി​നും പ്ര​ണ​യ​ത്തി​നും ക​വി​ത​യ്ക്കും വേ​ണ്ടി​യൊ​ക്കെ മ​രി​ക്കു​ന്ന​വ​ർ ഒ​രു​ക​ണ​ക്കി​ൽ പ​റ​ഞ്ഞാ​ൽ ഇ.ക്യൂ കു​റ​ഞ്ഞ​വ​രാ​ണ്. അ​വ​ർ​ക്ക​വ​രു​ടെ ശ​രി​യു​ണ്ടാ​കും. എ​ന്നാ​ൽ ഒ​ന്നു മാ​റി​നി​ന്നു നോ​ക്കി​യാ​ൽ മ​ന​സിലാ​കും വി​കാ​ര​ങ്ങ​ളി​ലെ തെ​റ്റ്.
(തുടരും)

ഡോ:​ റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ,ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, മുഴക്കുന്ന്, ക​ണ്ണൂ​ർ ഫോൺ - 9447689239
[email protected]