അമേരിക്കൻ മോഡൽ ബ്രസീലിയൻ ചേരിയിൽ!
Tuesday, October 13, 2020 3:38 PM IST
ന്യൂയോർക്കിൽ നിന്ന് കാണാതായ മോഡലിനെ ബ്രസീലിൽ കണ്ടെത്തി. എലോയിസ പിന്റോ ഫോണ്ടെസ് എന്ന ഇരുപത്തിയാറുകാരിയായ മോഡലിനെയാണ് കാണാതായത്. ഒരു ചേരിയിൽക്കൂടി അലഞ്ഞുതിരിഞ്ഞ് നടക്കുന്ന മോഡലിനെ ആളുകൾ തിരിച്ചറിയികുകയായിരുന്നു.
ഡോൾസ് & ഗബ്ബാന കാമ്പയിനിൽ പങ്കെടുത്ത ശേഷമാണ് ഫോണ്ടെസിനെ കഴിഞ്ഞവർഷം ജൂണിലാണ് ഇവരെ കാണാതായത്. റിയോ ഡി ജനീറോയിലെ മൊറോ ഡോ കാന്റഗലോ ഫാവെലയിൽ നിന്നാണ് ഫോണ്ടെസിനെ കണ്ടെത്തിയത്. ചേരിയിലൂടെ അലഞ്ഞുതിരിയുന്ന ഫോണ്ടെസിനെ ആളുകൾ തിരിച്ചറിയുകയായിരുന്നു.
രണ്ടുദിവസമായി അവർ ഇവിടെ എത്തിയിട്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. അന്താരാഷ്ട്ര മോഡലിംഗ് ഏജൻസികളുമായുള്ള കരാറിന്റെ രേഖകളും അന്താരാഷ്ട്ര ഫോട്ടോഗ്രാഫർമാരുടെ റഫറൻസുകളും അടങ്ങിയ ഫയലുമായിട്ടാണ് ഇവരെ കണ്ടെത്തിയത്. ഇത്രയും മാസം ഇവർ എവിടെയായിരുന്നു എന്നുള്ള കാര്യം അജ്ഞാതമായി തുടരുകയാണ്.
റഷ്യൻ-റൊമാനിയൻ സൂപ്പർ മോഡൽ ആൻഡ്രെ ബിർലിയാനു എന്നയാളുമായി 2014ൽ ഫോണ്ടെസ് വിവാഹിതായായിരുന്നു. എന്നാൽ ഈ ബന്ധം രണ്ടു വർഷം മാത്രമാണ് നീണ്ടു നിന്നത്. ആക്രമണാത്മക പെരുമാറ്റത്തിൽ കുപ്രസിദ്ധനാണ് ഇയാൾ. ദമ്പതികളുടെ ഏഴു വയസുള്ള മകൾ ബിർലിയാന്റെ കൂടെയാണ്.
ഇതോടെ മാനസികമായി ഫോണ്ടെസ് തകർന്നിരുന്നു. 2019 ൽ ന്യൂയോർക്ക് സിറ്റിയിൽ നിന്ന് അപ്രത്യക്ഷയായ ഇവരെ അഞ്ച് ദിവസത്തിന് ശേഷം വൈറ്റ് പ്ലെയിൻസ് നഗരത്തിലെ ഒരു തെരുവിൽ നിന്ന് കണ്ടെത്തിയിരുന്നു. ഫോണ്ടെസിനെ ഫിലിപ്പ് പിനൽ സൈക്യാട്രിക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയെന്നാണ് റിപ്പോർട്ട്.