പ​ഞ്ഞ​ക​ർ​ക്ക​ട​കം മാ​ഞ്ഞോണ​ത്തി​നു
പ​ഞ്ഞം പോ​ക്കാ​മെ​ന്നു നി​രീ​ച്ച​വ​ര​ന്നു
നി​ര​ത്തോ​ര​ങ്ങ​ള​ങ്ങി​ങ്ങാ​യി​രി​പ്പു​റ​ച്ചു
നി​ര​നി​ര​യാ​യ്, ഗ​ണ്ഡാ​ന്തം പി​റ​ന്നോ​ർ;

"വ​ഴി​യി​ൽ വാ​ണി​ഭ​മോ?' യെ​ന്നു ശേ​വു​ക​ക്കാ​ര​ൻ;
വ​ഴി​യി​ല്ല​ങ്ങ​ത്തേ, ഒ​ഴി​വ​യ​റു​ക​ളെ​ന്നു വാ​ണി​ഭ​ക്കാ​ർ.
വ​ഴി​യോ​ര​ത്തു വാ​ണി​ഭം വി​ധി​യ​ല്ലെ​ന്നു രാ​ജ​ശാ​സ​നം;
വ​ല​തു​കാ​ൽ വീ​ശാ​ൻ തു​ട​ങ്ങി ശേ​വു​ക​ക്കാ​ര​ൻ.

മ​ര​വ​യ​ർ കാ​ളി​യാ​ലും തി​രു​മ​നം വാ​ടി​യാ​ൽ
മ​ര​ണ​മെ​ന്ന​പോ​ൽ കാ​ലം, ശേ​വു​ക​ക്കാ​ര​നും!

അ​ത്ത​ൽ തീ​ർ​ക്കാ​ൻ നി​ര​ത്തി​ൽ കു​ത്തി​വെ​ച്ച
അ​രി​പ്പാ​യ​ക​ൾ നീ​ർ​ത്തി, മ​ത്ത​നും കു​മ്പ​ള​നും
ചേ​ന​യും ചേ​മ്പും കാ​വ​ത്തും വ​ഴു​ത​ന​യും
ചേ​ന്ന​നും പാ​റ​നും കോ​ര​നും മാ​ടി​ക്കെ​ട്ടി;

മ​ൺ​ച​ട്ടി​ക​ൾ വ​ട്ടി​യി​ലാ​ക്കി ചി​ന്ന​നും കൂ​ട്ട​രും

മ​ൺ​പാ​ത തൊ​ടാ​ത​വ​ർ​ക്കൊ​പ്പം പാ​ഞ്ഞു പോ​യി!

ശേ​ഷി​ച്ച ജീ​വ​നു​മെ​ടു​ത്തു​ള്ളാ പ​ലാ​യ​നം നോ​ക്കി
ശേ​വു​ക​ക്കാ​ര​ൻ നി​ല്ക്കേ, ഒ​രു ചൂ​ലും കു​ട്ട​യും
ശേ​വു​ക​ക്കാ​ര​നെ ഓ​ച്ഛാ​നി​ച്ചു നി​ന്നി​രു​ന്നു; അ​ന്ന്,
ശേ​ഷി​ക്കാ​ന​തി​ജീ​വ​ന​മ​ന്ത്ര​മി​ല്ലാ നി​ർ​ഗ​തി​ക്കി​ന്നു

നി​യ​മ​ങ്ങ​ളി​ട​തി​ങ്ങി​യു​ണ്ടെ​ന്ന​തു നി​ശ്ച​യം;
നീ​തി​യോ, വ​ഴി​യി​ൽ മൃ​തി​പ്പെ​ട്ടു​ക്കി​ട​ക്കു​ന്നു!
പൊ​ൻ​പ​ണ​മി​ല്ലാ മ​ടി​ശീ​ല​ക​ളെ നോ​ക്കി
പൊ​ന്നോ​ണ​മി​ളി​ക്കു​ന്നു; പൊ​ന്നു​ത​മ്പ്രാ​ക്ക​രും!!

വ​ഴി​വാ​ണി​ഭ​മി​ല്ലാ ന​ഗ​രം ഭാ​വ​നം ചെ​യ്യു​ന്നോ​ർ
ഒ​ഴി​വ​യ​റു​ക​ളി​ല്ലാ നാ​ടെ​ന്തേ വാ​ർ​ക്കു​ന്നി​ല്ല?!!

* ഗ​ണ്ഡാ​ന്തം= മ​ഹാ​ഭാ​ഗ്യ​ദോ​ഷി
* ശേ​വു​ക​ക്കാ​ര​ൻ= സേ​വ​ക​ൻ

സ​തീ​ഷ് ക​ള​ത്തി​ൽ