ഒമേഗ 3 കൂടുതൽ കടുകെണ്ണയിൽ
Thursday, October 6, 2022 3:26 PM IST
ഡോ. അനിത മോഹൻ,
പാ​ച​ക​ത്തി​നു നേ​രിട്ട് ഉ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ അ​ള​വാ​ണു നാം ​പ​ല​പ്പോ​ഴും എ​ണ്ണ​ ഉ​പ​യോ​ഗ​ത്തിന്‍റെ പ​രി​ധി​യി​ൽ കാ​ണു​ന്ന​ത്. അ​ത​ല്ലാ​തെ മ​റ്റു ഭ​ക്ഷ​ണ​ങ്ങ​ളി​ൽ​ക്കൂ​ടി​യും ഫാ​റ്റ്(​കൊ​ഴു​പ്പ്) ശ​രീ​ര​ത്തി​ലെ​ത്തു​ന്നു​ണ്ട്. അ​തി​നാ​ൽ നാം ​നേ​രിട്ട് ഉ​പ​യോ​ഗി​ക്കു​ന്ന എ​ണ്ണ​യു​ടെ അ​ള​വി​ൽ കു​റ​വു വ​രു​ത്ത​ണം.

ഏതുതരം എണ്ണ ഉപയോഗിച്ചാലും...

* വെ​ളി​ച്ചെ​ണ്ണ​യു​ടെ അ​ള​വു കു​റ​യ്ക്കു​ക. അ​തി​ൽ 90 ശ​ത​മാ​ന​വും പൂ​രി​ത കൊ​ഴു​പ്പാ​ണു​ള​ള​ത്. പാം​ഓ​യി​ൽ, വ​ന​സ്പ​തി ഇ​വ​യു​ടെ ഉ​പ​യോ​ഗ​വും കു​റ​യ്ക്ക​ണം.

* റൈ​സ് ബ്രാ​ൻ​എ​ണ്ണ​യും(​ത​വി​ടെ​ണ്ണ) സോ​യാ​ബീ​ൻ എ​ണ്ണ​യും ക​ടു​കെ​ണ്ണ​യു​മാ​ണ് എ​ണ്ണ​ക​ളി​ൽ പൊ​തു​വെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​രം. കടുകെണ്ണയിലാണ് ഒമേഗ 3 ഫാറ്റി ആസി ഡുകൾ ഏറ്റവുമധികം ഉള്ളത്.

ഏ​തു​ത​രം എ​ണ്ണ ഉ​പ​യോ​ഗി​ച്ചാ​ലും അ​ള​വു കു​റ​യ്ക്കു​ക. പ്രാ​യ​പൂ​ർ​ത്തി​യാ​യ ഒ​രാ​ൾ​ക്കു ദിവസം 4 ടീ​സ്പൂ​ണ്‍ എ​ണ്ണ. 20 ഗ്രാം. ​പ്രാ​യ​മേ​റി​യ​വ​ർ​ക്കും 4 ടീ​സ് സ്പൂ​ണ്‍ എ​ണ്ണ ആ​വ​ശ്യ​മാ​ണ്.


വറുത്തതു കഴിക്കുന്പോൾ...

എ​ണ്ണ ധാ​രാ​ളം അ​ട​ങ്ങി​യ ബേ​ക്ക​റി​വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്കാ​ൻ കുട്ടി​ക​ളെ അ​നു​വ​ദി​ക്ക​രു​ത്. എ​ന്നും വ​റു​ത്ത സാ​ധ​ന​ങ്ങ​ൾ കുട്ടി​ക​ൾ​ക്കു കൊ​ടു​ക്ക​രു​ത്.

* മു​തി​ർ​ന്ന​വ​രും ബേ​ക്ക​റി​വി​ഭ​വ​ങ്ങ​ൾ ശീ​ല​മാ​ക്കരുത്. അ​ള​വു കു​റ​ച്ചു ക​ഴി​ക്കു​ക. കുട്ടികൾക്കു മാതൃകയാവുക.

എണ്ണ ചീത്തയായാൽ...

എ​ണ്ണ​യി​ൽ വെ​ള​ളം വീ​ണാ​ൽ ക​ന​ച്ചു പോ​കും. ചീ​ത്ത​യാ​യ എ​ണ്ണ പ​ശ പോ​ലെ ഒട്ടും. ​ഗ​ന്ധം കൊ​ണ്ടും തി​രി​ച്ച​റി​യാം. അ​ത്ത​രം എ​ണ്ണ ഉ​പ​യോ​ഗി​ക്ക​രു​ത്. (തുടരും)

വിവരങ്ങൾ:
ഡോ. അനിത മോഹൻ,
നുട്രീഷൻ സ്പെഷലിസ്റ്റ് & ഡയറ്റ് കൺസൾട്ടന്‍റ്