അ​സി​ഡി​റ്റി​കൊ​ണ്ട് വി​ഷ​മി​ക്കു​ന്ന​വ​രാ​ണോ...? എ​ങ്കി​ല്‍ ഈ ​ഭ​ക്ഷ​ണ​ങ്ങ​ള്‍ ട്രൈ ​ചെ​യ്ത് നോ​ക്കൂ...
Tuesday, April 23, 2024 12:49 PM IST
"നെ​ഞ്ചെ​രി​ച്ചി​ല്‍, പു​ളി​ച്ചു തെ​ക​ട്ട​ല്‍... ഹൊ ​എ​ന്തൊ​രു ക​ഷ്ട​മാ​ണി​ത്' എ​ന്നു സ്വ​യം പ​റ​ഞ്ഞു​പോ​കു​ന്നു​ണ്ടോ...? അ​ല്ലെ​ങ്കി​ല്‍ അ​സി​ഡി​റ്റി​യു​ടെ പ്ര​ശ്‌​നം​കൊ​ണ്ട് വി​ഷ​മി​ക്കു​ന്ന​വ​രാ​ണോ നി​ങ്ങ​ള്‍...? ഗ്യാ​സ്‌​ട്രോ​എ​സോ​ഫാ​ഗ​ല്‍ റി​ഫ്‌​ല​ക്‌​സ് ഡി​സീ​സ് (ജി​ഇ​ആ​ര്‍​ഡി) എ​ന്നാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ പൊ​തു​വാ​യ പേ​ര്.

വ​യ​റി​ലെ ആ​സി​ഡ് അ​ന്ന​നാ​ള​ത്തി​ലേ​ക്ക് തി​രി​കെ ഒ​ഴു​കു​ന്ന ഒ​രു സാ​ധാ​ര​ണ അ​വ​സ്ഥ​യാ​ണി​ത്. അ​ന്ന​നാ​ള​ത്തി​നും വ​യ​റി​നും ഇ​ട​യി​ലു​ള്ള പേ​ശി​ക​ളു​ടെ വ​ള​യ​മാ​യ ലോ​വ​ര്‍ ഓ​സോ​ഫാ​ഗി​യ​ല്‍ സ്പി​ന്‍​ക്ട​ര്‍ (എ​ല്‍​ഇ​എ​സ്) ശ​രി​യാ​യി അ​ട​യ്ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​മ്പോ​ഴാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്.

ചി​ല ഭ​ക്ഷ​ണ​ങ്ങ​ള്‍ ചി​ല വ്യ​ക്തി​ക​ളി​ല്‍ ആ​സി​ഡ് റി​ഫ്‌​ല​ക്‌​സ് ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ക​യോ അ​ത് വ​ഷ​ളാ​ക്കു​ക​യോ ചെ​യ്യും. അ​തു​പോ​ലെ ചി​ല ഭ​ക്ഷ​ണ​ങ്ങ​ള്‍ അ​സി​ഡി​റ്റി പ്ര​ശ്‌​നം ല​ഘൂ​ക​രി​ക്കും. ആ​സി​ഡ് റി​ഫ്‌​ല​ക്‌​സ് ശ​മി​പ്പി​ക്കു​ന്ന ചി​ല ഭ​ക്ഷ​ണ​ങ്ങ​ളെ കു​റി​ച്ച്:

ഇ​ഞ്ചി, ഓ​ട്‌​സ്

ആ​ന്‍റി-​ഇ​ന്‍​ഫ്‌​ള​മേ​റ്റ​റി ഗു​ണ​ങ്ങ​ളു​ള്ള ഭ​ക്ഷ​ണ​ങ്ങ​ള്‍ അ​സി​ഡി​റ്റി പ്ര​ശ്‌​നം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും. ആ​ന്‍റി-​ഇ​ന്‍​ഫ്‌​ള​മേ​റ്റ​റി ഗു​ണ​ങ്ങ​ളു​ള്ള ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ളാ​ണ് ഇ​ഞ്ചി​യും ഓ​ട്‌​സും. ഇ​ഞ്ചി ദ​ഹ​ന​ത്തെ സ​ഹാ​യി​ക്കു​ക​യും വ​യ​റു​വേ​ദ​ന ശ​മി​പ്പി​ക്കു​ക​യും ചെ​യ്യും.

അ​തു​പോ​ലെ അ​സി​ഡി​റ്റി ത​ട​യാ​ന്‍ സ​ഹാ​യി​ക്കു​ന്ന, അ​ധി​ക ആ​മാ​ശ​യ ആ​സി​ഡ് ആ​ഗി​ര​ണം ചെ​യ്യു​ന്ന നാ​രു​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​യ ഭ​ക്ഷ​ണ​മാ​ണ് ഓ​ട്‌​സ്. കു​ട​ല്‍ ബാ​ക്ടീ​രി​യ​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന നാ​രു​ക​ളും ഓ​ട്‌​സി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇ​ല​ക്ക​റി​ക​ള്‍, വാ​ഴ​പ്പ​ഴ​ങ്ങ​ള്‍

ഇ​ല​ക്ക​റി​ക​ളും വാ​ഴ​പ്പ​ഴ​വും അ​സി​ഡി​റ്റി ശ​മി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ളാ​ണ്. ആ​മാ​ശ​യ​ത്തി​ലെ ആ​സി​ഡി​നെ നി​ര്‍​വീ​ര്യ​മാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന പ്ര​കൃ​തി​ദ​ത്ത ആ​ന്‍റാ​സി​ഡാ​ണ് വാ​ഴ​പ്പ​ഴം.

അ​വ ആ​മാ​ശ​യ​ത്തി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ കു​ട​ല്‍ ബാ​ക്ടീ​രി​യ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ക​ഴി​യും. അ​തു​പോ​ലെ ചീ​ര, കാ​ലെ, സ്വി​സ് ചാ​ര്‍​ഡ് തു​ട​ങ്ങി​യ ഇ​ല​ക്ക​റി​ക​ളി​ല്‍ വി​റ്റാ​മി​നു​ക​ള്‍, ധാ​തു​ക്ക​ള്‍, ആ​ന്‍റി ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍ എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ണ്ട്.


അ​വ​യി​ല്‍ ആ​സി​ഡ് കു​റ​വും നാ​രു​ക​ള്‍ കൂ​ടു​ത​ലു​മാ​ണ്. ഇ​ത് കു​ട​ലി​ന്‍റെ ആ​രോ​ഗ്യ​ത്തെ സ​ഹാ​യി​ക്കു​ക​യും അ​സി​ഡി​റ്റി​ക്ക് ശ​മ​ന​മു​ണ്ടാ​ക്കു​ക​യും ചെ​യ്യും.

തൈ​ര്, പെ​രും​ജീ​ര​കം, മ​ഞ്ഞ​ള്‍

പ്രോ​ബ​യോ​ട്ടി​ക് സ​മ്പു​ഷ്ട​മാ​യ തൈ​ര് ദ​ഹ​ന​വ്യ​വ​സ്ഥ​യി​ലെ ബാ​ക്ടീ​രി​യ​ക​ളെ സ​ന്തു​ലി​ത​മാ​ക്കു​ന്ന​തി​ലൂ​ടെ കു​ട​ലി​ന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തും. മ​ധു​ര​മി​ല്ലാ​ത്ത തൈ​ര് അ​സി​ഡി​റ്റി​ക്കെ​തി​രേ പോ​രു​താ​ന്‍ സ​ഹാ​യ​ക​മാ​ണ്.

അ​സി​ഡി​റ്റി​ക്ക് പ്ര​കൃ​തി​ദ​ത്ത പ​രി​ഹാ​ര​മാ​യി നൂ​റ്റാ​ണ്ടു​ക​ളാ​യി പെ​രും​ജീ​ര​കം ഉ​പ​യോ​ഗി​ക്കു​ന്നു. ദ​ഹ​ന​നാ​ള​ത്തെ ശാ​ന്ത​മാ​ക്കാ​നും വീ​ക്കം കു​റ​യ്ക്കാ​നും ഇ​ത് സ​ഹാ​യി​ക്കും.

അ​തു​പോ​ലെ​യാ​ണ് മ​ഞ്ഞ​ളി​ന്‍റെ കാ​ര്യ​വും. മ​ഞ്ഞ​ളി​ന് ആ​ന്‍റി-​ഇ​ന്‍​ഫ്‌​ള​മേ​റ്റ​റി ഗു​ണ​ങ്ങ​ളു​ണ്ട്. ഭ​ക്ഷ​ണ​ത്തി​ലും ചാ​യ​യി​ലും ചേ​ര്‍​ത്തും ക​ഴി​ക്കാം.

ത​ണ്ണി​മ​ത്ത​ന്‍, പ​പ്പാ​യ, ക്വി​നോ​വ

ത​ണ്ണി​മ​ത്ത​ന്‍, പ​പ്പാ​യ, ക്വി​നോ​വ തു​ട​ങ്ങി​യ​വ​യ്ക്ക് ആ​ന്‍റി-​ഇ​ന്‍​ഫ്‌​ള​മേ​റ്റ​റി ഗു​ണ​ങ്ങ​ളു​ണ്ട്. ത​ണ്ണി​മ​ത്ത​ന്‍, കാ​ന്‍റ​ലൂ​പ്പ് തു​ട​ങ്ങി​യ പ​ഴ​ങ്ങ​ള്‍​ക്ക് അ​സി​ഡി​റ്റി കു​റ​യ്ക്കാ​ന്‍ സാ​ധി​ക്കും.

ഒ​പ്പം ഇ​വ​യ്ക്ക് ജ​ലാം​ശം ന​ല്‍​കാ​നും വ​യ​റി​നെ ശാ​ന്ത​മാ​ക്കാ​നും ക​ഴി​യും. പ​പ്പാ​യ​യി​ല്‍ പ​പൈ​ന്‍ എ​ന്ന എ​ന്‍​സൈം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് ദ​ഹ​ന​ത്തി​ന് സ​ഹാ​യി​ക്കു​ക​യും അ​സി​ഡി​റ്റി​ക്കെ​തി​രേ പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യും.

ആ​സി​ഡ് കു​റ​വു​ള്ള ഉ​യ​ര്‍​ന്ന പ്രോ​ട്ടീ​ന്‍ ധാ​ന്യ​മാ​ണ് ക്വി​നോ​വ. ഇ​ത് അ​വ​ശ്യ പോ​ഷ​ക​ങ്ങ​ള്‍ ന​ല്‍​കു​ക​യും അ​രി, ഗോ​ത​മ്പ് തു​ട​ങ്ങി​യ അ​സി​ഡി​റ്റി ഭ​ക്ഷ​ണ​ങ്ങ​ള്‍​ക്ക് ബ​ദ​ലാ​യി മാ​റു​ക​യും ചെ​യ്യു​ന്നു.

അ​സി​ഡി​റ്റി പ്ര​ശ്‌​നം രൂ​ക്ഷ​മാ​ണെ​ങ്കി​ല്‍ കൃ​ത്യ​മാ​യ രോ​ഗ​നി​ര്‍​ണ​യ​ത്തി​ലൂ​ടെ ഡോ​ക്ട​റെ കാ​ണേ​ണ്ട​തു​ണ്ടെ​ങ്കി​ല്‍ അ​ത് ചെ​യ്യേ​ണ്ട​താ​ണെ​ന്ന​തും ഇ​തി​നൊ​പ്പം ഓ​ര്‍​മി​പ്പി​ക്കു​ന്നു.