കൂ​ടെ നി​ൽക്കാം, ആത്മ​വി​ശ്വാ​സം വ​ള​ർത്താം
Wednesday, September 5, 2018 2:15 PM IST
ദേ​ഹോ​പ​ദ്ര​വം പാ​ടി​ല്ല

ഹോം​വ​ർ​ക്ക് ചെ​യ്യാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കി​യിട്ടും കുട്ടി ​അ​നു​സ​രി​ച്ചി​ല്ലെ​ങ്കി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷം ര​ക്ഷി​താ​ക്ക​ളും ആ​ദ്യം ചെ​യ്യാ​റു​ള്ള​തു ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​ക, അ​ടി​ക്കു​ക എ​ന്ന​താ​ണ്. ഓ​ർ​ക്കു​ക, ശാ​രീ​രി​ക മ​ർ​ദ​നം എ​ന്ന​തു പ​ഠി​ക്കാ​തി​രി​ക്കു​ന്ന​തി​നു പോം​വ​ഴി​യ​ല്ല. അ​തു​കൊ​ണ്ടു പ്ര​ത്യേ​കി​ച്ചു മെ​ച്ച​മൊ​ന്നും ഉ​ണ്ടാ​വി​ല്ല. പ​ഠി​ക്കു​ന്നി​ല്ലെ​ങ്കി​ൽ കുട്ടി യ​ഥേ​ഷ്ടം അ​നു​ഭ​വി​ച്ചു​വ​ന്ന ചി​ല സൗ​ക​ര്യ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്താം.

പ​ഠി​ച്ചി​ല്ലെ​ങ്കി​ൽ അ​ന്നേ​ദി​വ​സം ടി​വി വ​ച്ചു കൊ​ടു​ക്കാ​തി​രി​ക്കാം. ഇ​ഷ്ട​ഭ​ക്ഷ​ണം പ​ഠി​ച്ചു ക​ഴി​ഞ്ഞേ ത​രൂ എ​ന്നു പ​റ​യാം. ഇ​തു കൂ​ടി പ​ഠി​ച്ചാ​ൽ അ​ര മ​ണി​ക്കൂ​ർ കൂ​ടി ഇ​ന്നു ടി​വി കാ​ണി​ക്കാം എ​ന്നൊ​ക്കെ പ​റ​യാം. ഇ​തു പ​ഠി​ച്ചാ​ൽ ഐ​സ്്ക്രീം വാ​ങ്ങി​ത്ത​രാം എ​ന്നി​ങ്ങ​നെ ഓ​ഫ​റു​ക​ൾ ന​ല്കു​ന്ന​തി​ൽ തെ​റ്റി​ല്ല. ചി​ല കാ​ര്യ​ങ്ങ​ൾ സ്വ​യം തോ​ന്നി ചെ​യ്യാ​തി​രി​ക്കു​ന്പോ​ൾ ബാ​ഹ്യ പ്രേ​ര​ണ​ക​ൾ ക​ണ്ടു ചെ​യ്താ​ലും ന​ല്ല​തു ത​ന്നെ. വ​ല്ല​പ്പോ​ഴും അ​ത്ത​ര​ത്തി​ലു​ള്ള വാ​ഗ്ദാ​ന​ങ്ങ​ൾ കൊ​ടു​ക്കു​ക​യും അ​തു ന​ല്ല കാ​ര്യ​ങ്ങ​ൾ​ക്കു പ്രേ​ര​ണ​യാ​വു​ക​യും ചെ​യ്യു​ന്ന​തി​ൽ തെ​റ്റി​ല്ല.



പ​ഠ​ന​ത്തി​ൽ താ​ര​ത​മ്യം വേ​ണ്ട

പ​ഠി​ക്കു​ന്ന കാ​ര്യ​ത്തി​ൽ മ​റ്റൊ​രാ​ളിന്‍റെ കാ​ര്യം പ​റ​ഞ്ഞ് അ​വ​നെ ക​ണ്ടു പ​ഠി​ക്ക് എ​ന്ന ത​ര​ത്തി​ലു​ള്ള താ​ര​ത​മ്യം ഒ​ഴി​വാ​ക്ക​ണം. കുട്ടി​ക​ളു​ടെ ആത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ടാ​നും അ​പ​ക​ർ​ഷ​ബോ​ധം വ​ള​രാ​നും അ​തി​ട​യാ​ക്കും. അ​തേ​സ​മ​യം ന​ല്ല പെ​രു​മാ​റ്റ​മു​ള്ള​വ​രെ​ക്കു​റി​ച്ച് എ​ത്ര ന​ല്ല പെ​രു​മാ​റ്റ​മാ​ണ്, സ്വ​ഭാ​വ​മാ​ണ്, അ​തു​പോ​ലെ പെ​രു​മാ​റാ​ൻ പ​ഠി​ക്ക​ണം.. എ​ന്നൊ​ക്കെ പ​റ​യു​ന്ന​തി​ൽ തെ​റ്റി​ല്ല. പ​ഠ​ന​പ​ര​മാ​യ ക​ഴി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള താ​ര​ത​മ്യം ഉ​ചി​ത​മ​ല്ല.

സ്കൂ​ളി​ൽ വേ​ണ്ട അ​ന്തി​മ വി​ല​യി​രു​ത്ത​ൽ

10-ാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തിന്‍റെ നി​ല​വാ​ര​മ​ല്ല വാ​സ്ത​വ​ത്തി​ൽ ഒ​രാ​ളിന്‍റെ യോ​ഗ്യ​ത​ക​ൾ നി​ർ​ണ​യി​ക്കു​ന്ന​ത്. അ​തു​വ​രെ പ​ഠ​ന​കാ​ര്യ​ങ്ങ​ളി​ൽ മി​ക​വു കാട്ടാ​ത്ത എ​ത്ര​യോ​പേ​ർ പി​ന്നീ​ടു പ​ഠി​ച്ചു ജീ​വി​ത​വി​ജ​യം നേ​ടു​ന്നു. അ​തു​വ​രെ ഉ​യ​ർ​ന്ന മാ​ർ​ക്ക് കിട്ടി​യ​വ​ർ പി​ന്നീ​ടു പ​ഠി​ക്കാ​തെ പോ​കു​ന്നു. അ​തു​കൊ​ണ്ട് സ്കൂ​ൾ ക്ലാ​സു​ക​ളി​ലെ പ​ഠി​ത്ത​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു കുട്ടി​യെ​ക്കു​റി​ച്ച് അ​ന്തി​മ വി​ല​യി​രു​ത്ത​ൽ ന​ട​ത്ത​രു​ത്. ഏ​തു സ​മ​യ​ത്തു വേ​ണ​മെ​ങ്കി​ലും കുട്ടി​ക്കു താ​ത്പ​ര്യ​ങ്ങ​ളു​ണ്ടാ​വാം, താ​ത്പ​ര്യ​ങ്ങ​ൾ ന​ഷ്ട​പ്പെ​ടാം. കൂ​ടെ​നി​ന്നു വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​കൊ​ടു​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​ണു ര​ക്ഷി​താ​ക്ക​ളു​ടെ ധ​ർ​മം.



ആത്മ​വി​ശ്വാ​സം നി​ല​നി​ർ​ത്താം

മാ​ർ​ക്കു കിട്ടാ​യാ​ലു​ട​ൻ വ​ലി​യ മി​ടു​ക്ക​നാ​ണെ​ന്നും മാ​ർ​ക്ക് കു​റ​ഞ്ഞാ​ൽ വി​ഡ്ഢി​യാ​ണെ​ന്നു​മു​ള്ള വി​ല​യി​രു​ത്ത​ലു​ക​ൾ ഒ​രി​ക്ക​ലും ശ​രി​യ​ല്ല. ഏ​തു സമ​യ​ത്തും കുട്ടി​യു​ടെ ആ​വി​ശ്വാ​സം ന​ഷ്ട​മാ​കാ​തെ സൂ​ക്ഷി​ക്കു​ക എ​ന്ന​താ​ണു ര​ക്ഷി​താ​ക്ക​ൾ​ക്കു ചെ​യ്യാ​നു​ള്ള​ത്. ന​ല്ല മാ​ർ​ക്കു കിട്ടി​യാ​ൽ അ​ത് ആ​വി​ശ്വാ​സം കൂട്ടും. ​പ​ക്ഷേ മാ​ർ​ക്കു കു​റ​യു​ന്ന ഒ​രാ​ളെ അ​തിന്‍റെ പേ​രി​ൽ ആ​ത്മവി​ശ്വാ​സം ഇ​ല്ലാ​താ​ക്ക​രു​ത്.

ഏ​റ്റ​വും പ്ര​ധാ​ന ഘ​ട​കം ആ​ത്മവി​ശ്വാ​സ​മാ​ണ്. അ​തു​ണ്ടെ​ങ്കി​ൽ ജീ​വി​ത​ത്തിന്‍റെ ഏ​തു സ​മ​യ​ത്തും ന​മു​ക്കു ര​ക്ഷ​പ്പെ​ടാം. സാ​ര​മി​ല്ല, അ​ടു​ത്ത ത​വ​ണ പ​ഠി​ച്ചു ന​മു​ക്കു നേ​ടാം, നി​ന​ക്ക​തി​നു ക​ഴി​വു​ണ്ട്. അ​തു​പ​യോ​ഗി​ക്ക​ണം... എ​ന്നി​ങ്ങ​നെ​യാ​വ​ണം മാ​ർ​ക്കു കു​റ​യു​ന്പോ​ൾ ര​ക്ഷി​താ​വ് കുട്ടി​ക്ക് ആ​ത്മവി​ശ്വാ​സം കൊ​ടു​ക്കേ​ണ്ട​ത്.

കൂ​ടെ​യു​ണ്ടെ​ന്ന ധൈ​ര്യം

കൂ​ടെ​യി​രു​ത്തി പ​ഠി​പ്പി​ക്കു​ന്ന​തും ഹോം ​വ​ർ​ക്ക് ചെ​യ്യി​പ്പി​ക്കു​ന്ന​തു​മൊ​ക്കെ വാ​സ്ത​വ​ത്തി​ൽ ആ​ത്മവി​ശ്വാ​സം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്. ​ഹോം വ​ർ​ക്ക് ചെ​യ്യാ​നാ​കാ​ത്ത​തു മൂ​ലം കുട്ടി​ക്കു​ണ്ടാ​കു​ന്ന ടെ​ൻ​ഷ​ൻ ഒ​ഴി​വാ​ക്കി ആ​ത്മവി​ശ്വാ​സ​ത്തോ​ടെ മു​ന്നോട്ടു പോ​കു​ന്ന​തി​നു​ള്ള സ​ഹാ​യ​മാ​ണ് ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ചെ​യ്യു​ന്ന​ത്. കുട്ടി​ക്ക് മ​നോ​ധൈ​ര്യം പ​ക​രു​ന്ന​തി​നും വൈ​കാ​രി​ക​മാ​യ പി​ന്തു​ണ ന​ല്കു​ന്ന​തി​നു​മാ​ണ് കൂ​ടെ​യി​രി​ക്കു​ന്ന​ത്. നമ്മുടെ സ​പ്പോ​ർട്ട് കൂ​ടെ​യു​ണ്ടെ​ന്ന തോ​ന്ന​ൽ കുട്ടി​ക്കു കൊ​ടു​ക്കാ​ൻ വേ​ണ്ടി​യുമാ​ണ് കൂ​ടെ​യി​രി​ക്കു​ന്ന​ത്. പ​ല കു​ഴ​പ്പ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ പോ​ലും ഞ​ങ്ങ​ൾ കൂ​ടെ​യു​ണ്ട്, വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​ത​ന്നോ​ളാം. മു​ന്പോട്ടു പോ​ക​ണം എ​ന്ന ഒ​രു പ്രേ​ര​ണ മാ​താ​പി​താ​ക്ക​ൾ കൊ​ടു​ക്ക​ണം.




ക​ഴി​വു​ക​ൾ തി​രി​ച്ച​റി​യാം, പ്രോ​ത്സാ​ഹി​പ്പി​ക്കാം

കുട്ടി​ക്ക് അ​ല്പം മാ​ർ​ക്ക് കു​റ​ഞ്ഞാ​ൽ മ​തി അ​മ്മമാ​ർ​ക്കൊ​ക്കെ വ​ലി​യ ടെ​ൻ​ഷ​നാ​ണ്. ‘എ​നി​ക്കോ​ർ​ക്കാ​ൻ കൂ​ടി വ​യ്യേ, അവന്‍റെ ഭാ​വി എ​ന്താ​യി​ത്തീ​രും..’ എ​ന്നി​ങ്ങ​നെ കുട്ടി​യു​ടെ അ​ടു​ത്തു സ​ദാ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നാ​ൽ അ​തുത​ന്നെ അവന്‍റെ ഭാ​വി അ​പ​ക​ട​ത്തി​ലാ​ക്കും.

എ​ഴാം ക്ലാ​സു മു​ത​ൽ എ​ൻ​ട്ര​ൻ​സ്, സി​വി​ൽ സ​ർ​വീ​സ​സ് എ​ന്നി​വ​യു​ടെയൊ​ക്കെ ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സുകൾ പ​ല സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ന​ട​ത്തു​ന്നു​ണ്ട്. കു​റ​ച്ചു കുട്ടി​ക​ൾ അ​വി​ടെ പോ​കും. പോ​കാ​തി​രി​ക്കു​ന്ന കുട്ടി​ക​ളു​ടെ അമ്മ​മാ​ർ അ​തു​ക​ണ്ടു വെ​പ്രാ​ളം പി​ടി​ക്കും. അ​തിന്‍റെ​യൊ​ന്നും ആ​വ​ശ്യ​മി​ല്ല. ഒ​രേ​സ​മ​യം പ​ല​കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ബൗ​ദ്ധി​ക​ശേ​ഷി​യു​ള്ള കുട്ടി​ക​ൾ​ക്ക് അ​തു പ​റ്റു​മാ​യി​രി​ക്കാം. താ​നേ അ​തു തോ​ന്ന​ണം. അ​വ​ൻ/ അ​വ​ൾ എ​ൻ​ജി​നിയ​ർ ആ​കു​ന്ന​തി​നു​പ​ക​രം സി​നി​മാന​ട​നോ /നടിയോ പ​ത്ര​പ്ര​വ​ർ​ത്ത​ക​നോ വ​ക്കീ​ലോ രാ​ഷ്്ട്രീയ നേ​താ​വോ ഒ​ക്കെ ആ​യെ​ന്നി​രി​ക്കും.

ഓ​രോ​രു​ത്ത​ർ​ക്കും വ്യ​ത്യ​സ്ത​മാ​യ ക​ഴി​വു​ക​ളാണു ള്ള​തെ​ന്നു തി​രി​ച്ച​റി​യ​ണം. ഗാ​ർ​ഡ്ന​റു​ടെ ‘മ​ൾട്ടി​പ്പി​ൾ ഇ​ന്‍റലി​ജ​ൻ​സ് തി​യ​റി’ പ്ര​കാ​രം ബു​ദ്ധി എ​ന്ന​തു പ​ല ഘ​ട​ക​ങ്ങ​ൾ ചേ​ർ​ന്ന​താ​ണ്. ചി​ല കുട്ടി​ക​ൾ​ക്കു ഭാ​ഷ​യി​ൽ ന​ല്ല പ്രാ​വീ​ണ്യം കാ​ണും എ​ന്നാ​ൽ ക​ണ​ക്കു പോ​ലെ ചി​ല വി​ഷ​യ​ങ്ങ​ളി​ൽ ബു​ദ്ധിമുട്ടുണ്ടാവും.

ചി​ല കുട്ടിക​ളാ​വട്ടെ ക​ണ​ക്കി​ൽ മി​ടു​ക്ക​രാ​യി​രി​ക്കും, പ​ക്ഷേ ഒ​ന്നു ര​ണ്ടു പാ​ര​ഗ്രാ​ഫ് എ​ഴു​താ​ൻ മ​ടി​യാ​യി​രി​ക്കും; എ​ഴു​താ​നു​ള്ള ഭാ​ഷ കാ​ണി​ല്ല. ചി​ല​ർ​ക്ക് ഇ​തു ര​ണ്ടി​ലും താ​ത്പ​ര്യം കാ​ണി​ല്ല. നൃ​ത്ത​ത്തി​ലും സ്പോ​ർ​ട്സി​ലു​മാ​യി​രി​ക്കും താ​ത്പ​ര്യം.

ചി​ല​ർ​ക്കു പ്ര​കൃ​തി​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് കൃ​ഷി, പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​നം, മ​ണ്ണ്, വെ​ള്ളം.. അ​തി​നോ​ടൊ​ക്കെ​യാ​വും താ​ത്പ​ര്യം. അ​വ​രു​ടെ ബൗ​ദ്ധി​ക​ശേ​ഷി​യാ​ണ് അ​തു കാ​ണി​ക്കു​ന്ന​ത്. ഓ​രോ കുട്ടി​യു​ടെ​യും ബൗ​ദ്ധി​ക​ശേ​ഷി​ക​ളി​ലു​ള്ള വ്യ​ത്യ​സ്ത​ത​ക​ൾ മ​ന​സി​ലാ​ക്കി അ​വ​രെ ആ ​വ​ഴി​ക്കു ന​യി​ക്കു​ന്പോ​ഴാ​ണ് അ​വ​ർ​ക്ക് താ​ത്പ​ര്യ​ത്തോ​ടു​കൂ​ടി ആ ​രം​ഗ​ത്തു വി​ജ​യി​ക്കാ​നാ​കു​ന്ന​ത്.



അ​ഭി​രു​ചി​ക​ൾ അ​ടു​ത്ത​റി​യാം

‌ഒ​രാ​ൾ മ​ഹ​ദ് വ്യ​ക്തി​യാ​കു​ന്ന​ത് അ​യാ​ൾ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും നൈ​പു​ണ്യ​മു​ള്ള​തു​കൊ​ണ്ട​ല്ല. ഒ​രു പ്ര​ത്യേ​ക ഫീ​ൽ​ഡി​ൽ നി​പു​ണ​ത കാട്ടുന്ന വ്യ​ക്തി​യാ​ണ് മ​ഹാ​ൻ. എ​വി​ടെ​യാ​ണു ക​ഴി​വു​ള്ള​ത് ആ ​വ​ഴി​ക്കാ​ണ് കുട്ടിയെ ന​യി​ക്കേ​ണ്ട​ത്. ഓ​രോ​രു​ത്ത​ർ​ക്ക് ഓ​രോ​ത​ര​ത്തി​ലു​ള്ള പ്ര​ത്യേ​ക സി​ദ്ധി​ക​ളാ​ണ്. ​അ​തു മ​ന​സി​ലാ​ക്കി അ​തി​നു​വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും കൊ​ടു​ക്കു​ക​യാ​ണ് അ​മ്മയു​ടെ​യും മ​റ്റും ജോ​ലി. നമ്മു​ടെ കു​ഞ്ഞു​ങ്ങ​ളെ കൂ​ടു​ത​ല​റി​യാ​വു​ന്ന​തു ന​മു​ക്ക​ല്ലേ. എ​വി​ടെ​യാ​ണു കു​ഴ​പ്പം, എ​വി​ടെ​യാ​ണു മേന്മ​എ​ന്നു തി​രി​ച്ച​റി​ഞ്ഞ് ആ ​രം​ഗ​ത്തു പ്രോ​ത്സ​ാഹ​നം കൊ​ടു​ക്ക​ണം.

നാ​ല​ഞ്ചു ക്ലാ​സു​വ​രെ എ​ല്ലാ വി​ഷ​യ​ങ്ങ​ളും അ​ടു​ത്തി​രുത്തി പ​ഠി​പ്പി​ക്കു​ന്ന ഒ​ര​മ്മയ്ക്കു തി​രി​ച്ച​റി​യാ​നാ​വും ഏ​തു വി​ഷ​യ​ത്തി​ലാ​ണു കുട്ടി​ക്ക് അ​ഭി​രു​ചി​യു​ള്ള​തെ​ന്ന്. അ​തു മ​ന​സി​ലാ​ക്കി അ​തി​നു കൂ​ടു​ത​ൽ പ്രോ​ത്സാ​ഹ​നം കൊ​ടു​ക്കാം. 10 -ാം ക്ലാ​സ് ക​ഴി​യു​ന്പോ​ഴേ​ക്കും ആ ​രീ​തി​യി​ലേ​ക്ക് അ​വ​നെ ന​യി​ക്കാം. ഹോം​വ​ർ​ക്ക് ചെ​യ്യി​പ്പി​ക്കു​ന്പോ​ൾ അ​ത്ത​ര​ത്തി​ലു​ള്ള ശ്ര​ദ്ധ മാ​താ​പി​താ​ക്ക​ൾ​ക്ക് ഉ​ണ്ടാ​യി​രി​ക്ക​ണം.

ഡോ. ​റോ​സമ്മ ഫി​ലി​പ്പ് (ക​രി​ക്കു​ലം എ​ക്സ്പർട്ട്)
അസോസിയേറ്റ് പ്രഫസർ,
മൗണ്ട് താബോർ ട്രെയിനിംഗ് കോളജ്,
പത്തനാപുരം

തയാറാക്കിയത് - ടി.ജി. ബൈജുനാഥ്