നവാഗതനായ ഇന്ത്യൻ പി. ബി.എ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ത്വര എന്ന ചിത്രത്തിന് തുടക്കമായി. ലളിതമായ ചടങ്ങിൽ പ്രശസ്ത സംവിധായകൻ ഷാജൂൺ കാര്യാൽ സ്വിച്ചോൺ കർമ്മം നിർവഹിച്ചായിരുന്നു ചിത്രത്തിന്റെ തുടക്കം.
സംവിധായകൻ ഇൻഡ്യനും നിമാതാവ് ജസ്വന്തും ചേർന്നു ഫസ്റ്റ് ക്ലാപ്പ് നൽകി. ഒരു മലയോര ഗ്രാമത്തിലെ സാധാരണക്കാരുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. ഇവർക്കിടയിലെ തികച്ചും വ്യത്യസ്തമായ ഒരു പ്രണയത്തെയാണ് ഈ ചിത്രം പ്രധാനമായും ഫോക്കസ് ചെയ്യുന്നത്.
ഈ പ്രണയത്തിനിടയിൽ അപ്രതീക്ഷിതമായി വന്നുചേരുന്ന ചില സംഭവവികാസങ്ങൾ ഈ ചിത്രത്തിന് പുതിയ വഴിത്തിരിവു സമ്മാനിക്കുന്നു. ഷാജൂൺ കാര്യാൽ നേതൃത്വം നൽകുന്ന ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റിയിൽ നിന്നും സംവിധാന പരിശീലനം പൂർത്തിയാക്കിക്കൊണ്ടാണ് ഇൻഡ്യൻ പി.ബി.എ.സ്വതന്ത്ര സംവിധായകനായി അരങ്ങേറുന്നത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്. ഷമ്മി തിലകൻ, സുനിൽ സുഖദ, ശിവജി ഗുരുവായൂർ, മറിമായം ഉണ്ണി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ഛായാഗ്രഹണം - അജിൻ കൂത്താളി. എഡിറ്റിംഗ്, വിഎഫ്എക്സ് - വിപിൻ പി.ബി.എ. കലാസംവിധാനം ഷാജി പേരാമ്പ്ര, കോസ്റ്റ്യും ഡിസൈൻ - രശ്മി ഷാജൂൺ, മേക്കപ്പ് - ഷൈനി അശോക്. സഹ സംവിധാനം - വാസു സി.കെ., ജയപ്രസാദ്,
പ്രൊഡക്ഷൻ മാനേജർ - സോമൻ കാക്കൂർ, പ്രൊഡക്ഷൻ കൺട്രോളർ - സുശീല കണ്ണൂർ, പ്രൊഡക്ഷൻ ഡിസൈനർ - രതീഷ് എം. നാരായൺ ഒക്ടോബർ ആദ്യവാരത്തിൽ ബാലുശേരി, പേരാമ്പ്ര ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു. പിആർഒ- വാഴൂർ ജോസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.