നേര്‍ക്കുനേര്‍ പോരാടാന്‍ പൃഥിയും ഇന്ദ്രജിത്തും; തീര്‍പ്പ് ട്രെയിലര്‍
Sunday, August 14, 2022 2:02 PM IST
പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാനവേഷത്തിലെത്തുന്ന തീര്‍പ്പ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന ട്രെയിലറിന്റെ ടാഗ് ലൈനാണ് ശ്രദ്ധേയം. "വിധി തീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റ വാക്ക്, തീര്‍പ്പ്'- ഇതാണ് ടാഗ് ലൈന്‍.
ഇവരെ കൂടാതെ വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, ഹന്ന റെജി കോശി എന്നിവരും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നു. കമ്മാരസംഭവത്തിന് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
ലൂസിഫറിന് ശേഷം മുരളി ഗോപി എഴുതിയ തിരക്കഥ എന്ന പ്രത്യേകതയും തീര്‍പ്പിനുണ്ട്. ഹോം സിനിമക്ക് ശേഷം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. 48 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ തീര്‍പ്പിന്റെ റിലീസിംഗ് തിയ്യതിയും ഉടന്‍ പ്രഖ്യാപിക്കും.