അ​ഞ്ചു മി​നി​റ്റ് അ​ന​ങ്ങാ​തെ നി​ന്നാ​ൽ അ​മ്മ എ​ന്‍റെ ദേ​ഹ​ത്തും വ​ള്ളി​ച്ചെ​ടി ക​യ​റ്റി​വി​ടും; സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ
Friday, March 17, 2023 11:05 AM IST
ഗാ​യി​ക സി​ത്താ​ര കൃ​ഷ്ണ​കു​മാ​റി​ന്‍റെ അ​മ്മ സാ​ലി​യു​ടെ ചെ​ടി​പ​രി​പാ​ല​ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. വീ​ടി​ന്‍റെ മു​റ്റ​ത്തും മു​റി​ക​ളി​ലു​മ​ട​ക്ക​മാ​ണ് സി​ത്താ​ര​യു​ടെ അ​മ്മ സാ​ലി ചെ​ടി​ക​ൾ വ​ള​ർ​ത്തു​ന്ന​ത്. വ്യ​ത്യ​സ്ത ഇ​ന​ത്തി​ൽ​പ്പെ​ട്ട നി​ര​വ​ധി ചെ​ടി​ക​ളാ​ണ് വീ​ട്ടി​ലു​ള്ള​ത്.

അ​മ്മ​യു​ടെ ചെ​ടി സ്നേ​ഹ​ത്തെ​ക്കു​റി​ച്ച് സി​ത്താ​ര കു​റി​ച്ച വ​രി​ക​ളും ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു. അ​ഞ്ച് മി​നി​റ്റ് അ​ന​ങ്ങാ​തെ നി​ന്നാ​ൽ അ​മ്മ ത​ന്‍റെ ദേ​ഹ​ത്തും വ​ള്ളി​ച്ചെ​ടി ക​യ​റ്റി​വി​ടു​മെ​ന്നാ​ണ് ത​മാ​ശ​യാ​യി സി​ത്താ​ര കു​റി​ച്ചി​രി​ക്കു​ന്ന​ത്.



അ​മ്മേ​ടെ അ​ടു​ത്ത് വ​ള​ർ​ന്നു വി​ള​യാ​ടു​ന്ന ഹ​രി​താ​ഭ! ചെ​ടി​ക​ളാ​ണെ​ന്നും മി​ണ്ടാ​പ്രാ​ണി​ക​ൾ ആ​ണെ​ന്നും പ​റ​ഞ്ഞി​ട്ട് കാ​ര്യം ഇ​ല്ല. ഒ​രി​ത്തി​രി ഉ​ളു​പ്പ്! ഇ​തേ വെ​ള്ള​വും വ​ള​വും ത​ന്നെ​യ​ല്ലേ ഞാ​നും ത​രു​ന്ന​ത്? എ​ന്‍റെ തോ​ട്ട​ത്തി​ൽ വ​ള​രാ​ത്ത​ത് പോ​ട്ടെ, ക​രി​ഞ്ഞു പേ​ക്കോ​ല​മാ​യി നി​ൽ​ക്ക​ണ്ട കാ​ര്യം ഉ​ണ്ടോ ഇ​തു​ങ്ങ​ൾ​ക്ക്? അ​ന​ങ്ങാ​തെ 5 മി​നി​റ്റ് നി​ന്നാ​ൽ ന​മ്മു​ടെ ദേ​ഹ​ത്തും അ​മ്മ വ​ള്ളി​ച്ചെ​ടി ക​യ​റ്റി വി​ടും. അ​സൂ​യ അ​ല്ലെ​ന്ന് തോ​ന്നു​ന്നു. സി​ത്താ​ര കു​റി​ച്ചു.

വീ​ഡി​യോ​യ്ക്ക് താ​ഴെ സി​ത്താ​ര​യു​ടെ ഭ​ർ​ത്താ​വ് ഡോ. ​സ​ജീ​ഷും ക​മ​ന്‍റു​മാ​യി എ​ത്തി. ലു​ലു​വി​ൽ ഗാ​ർ​ഡ​ൻ എ​ക്സി​ബി​ഷ​ന് അ​മ്മ​യെ​യും കൂ​ട്ടി പോ​യി 18,000- രൂ​പ​യ്ക്ക് ചെ​ടി വാ​ങ്ങി​യ​തി​ന്‍റെ പി​റ്റേ​ന്ന് ബ്ര​ഹ്മ​പു​രം തീ​പി​ടി​ച്ചെ​ന്ന് കേ​ട്ട് കോ​ഴി​ക്കോ​ടേ​ക്ക് മ​ണ്ടി​യ അ​മ്മ​യെ കാ​ത്ത് കൊ​ച്ചി​യി​ൽ കു​റേ പാ​വ​ത്തു​ങ്ങ​ൾ വാ​ടി​ക്ക​രി​ഞ്ഞു​ണ​ങ്ങി, കെ​ട​ക്ക​ന്ന് ണ്ട് ​കേ​ട്ടാ. എ​ന്നാ​ണ് സ​ജീ​ഷ് കു​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.