വളക്കാപ്പ് ചടങ്ങുമായി ഷംന കാസിം; വീഡിയോ
Wednesday, February 1, 2023 10:52 AM IST
നടി ഷംന കാസിമിന്റെ വളക്കാപ്പ് ചടങ്ങിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വളക്കാപ്പ് ചടങ്ങിനായി ഷംനയെ ഒരുക്കുന്നതും വീഡിയോയിലുണ്ട്.

ഗർഭിണിയായിരിക്കുന്ന സമയത്തെ ഇഷ്ടങ്ങളെ കുറിച്ചും താരം മനസ് തുറക്കുന്നു. അമ്മയോടുള്ള ബഹുമാനം കൂടിയെന്നും ഗർഭകാലം ആസ്വദിക്കുകയാണെന്നും താരം വീഡിയോയിൽ പറയുന്നു.
സിനിമ മേഖലയിൽ നിന്നും നടി സരയൂ, പൊന്നമ്മ ബാബു, തെസ്നി ഖാൻ, ശ്രുതി ലക്ഷ്മി, രഞ്ജിനി ഹരിദാസ് തുടങ്ങി നിരവധി പേർ പങ്കെടുത്തു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഭർത്താവ്.